Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : VD Satheesan

  നെ​ഹ്‌​റു​വി​നെ ഏ​റ്റ​വും കൂ​ടു​ത​ൽ വി​മ​ർ​ശി​ച്ച അം​ബേ​ദ്ക​റാ​ണ് അ​ന്ന് നി​യ​മ​മ​ന്ത്രി​യാ​യ​ത്; ഒ​ളി​യ​മ്പു​മാ​യി മു​ഖ്യ​മ​ന്ത്രി

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കി​ട​യി​ൽ നി​ല​നി​ൽ​ക്കു​ന്ന അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളി​ലും ത​ർ​ക്ക​ങ്ങ​ളി​ലും പ​രോ​ക്ഷ മ​റു​പ​ടി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു​വി​നെ ഏ​റ്റ​വും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റെ​ന്നും, എ​ന്നാ​ൽ നെ​ഹ്‌​റു പ്ര​ധാ​ന​മ​ന്ത്രി​യാ​യ​പ്പോ​ൾ അം​ബേ​ദ്ക​ർ ആ​യി​രു​ന്നു നി​യ​മ​മ​ന്ത്രി​യെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

ഭ​ര​ണ​ഘ​ട​നാ നി​ർ​മാ​ണ​ത്തി​ന്‍റെ ചു​മ​ത​ല നെ​ഹ്‌​റു ഏ​ൽ​പ്പി​ച്ച​തും അം​ബേ​ദ്ക​റെ ത​ന്നെ​യാ​യി​രു​ന്നു. ഇ​ന്നായിരു​ന്നെ​ങ്കി​ൽ എ​ന്താ​കു​മാ​യി​രു​ന്നു സ്ഥി​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. വി​മ​ർ​ശ​ന​ങ്ങ​ളി​ൽ കാ​മ്പു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് വി​മ​ർ​ശ​ക​രെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് നെ​ഹ്‌​റു സ്വീ​ക​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഭ​ര​ണ​ഘ​ട​ന കൈയിൽ ക​രു​താ​തെ താ​ൻ നി​യ​മ​സ​ഭ​യി​ലേ​ക്ക് പോ​കാ​റി​ല്ലെ​ന്നും, അ​ത് മു​ന്നി​ലി​രി​ക്കു​മ്പോ​ൾ വ​ലി​യ ആ​ത്മ​വി​ശ്വാ​സ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

ആ​ധു​നി​ക കാ​ല​ത്തെ ഡി​ജി​റ്റ​ൽ നി​രീ​ക്ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ചും മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. സി​സി​ടി​വി ക്യാ​മ​റ​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യി​ലൂ​ടെ നാം ​എ​ല്ലാ​വ​രും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഒ​രു മാ​ളി​ൽ പോ​യി തി​രി​കെ വ​ന്നാ​ൽ ഉ​ട​ൻ ത​ന്നെ ഇ​ന്ന​യി​ന്ന സാ​ധ​ന​ങ്ങ​ൾ വാ​ങ്ങൂ എ​ന്ന സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഫോ​ണി​ലേ​ക്ക് എ​ത്തു​ന്ന​ത്. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം (ഫ്രീ​ഡം ഓ​ഫ് എ​ക്സ്പ്ര​ഷ​ൻ) എ​ന്ന​ത് മാ​റി ചി​ന്താ​സ്വാ​ത​ന്ത്ര്യം (ഫ്രീ​ഡം ഓ​ഫ് തി​ങ്കിം​ഗ്) എ​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം ഫോ​ൺ പോ​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​യ​തി​നാ​ൽ താ​ൻ ഇ​ട​യ്ക്കൊ​ക്കെ കാ​ര്യ​ങ്ങ​ൾ തെ​റ്റി​ച്ചാ​ണ് പ​റ​യാ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം ന​ർ​മം ക​ല​ർ​ത്തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up