Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Private bus

സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു തെ​റി​ച്ചു​വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് ഗു​രു​ത​ര പരിക്ക്

ഇ​രി​ട്ടി: അ​മി​ത​വേ​ഗ​ത്തി​ൽ വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നു പു​റ​ത്തേ​ക്കു തെ​റി​ച്ചു​വീ​ണ വി​ദ്യാ​ർ​ഥി​നി​ക്കു ഗു​രു​ത​ര പ​രി​ക്ക്. പ​ടി​യൂ​ർ മാ​ങ്കു​ഴി​യി​ലെ ച​പ്പി​ലി ഹൗ​സി​ൽ സി.​എ​സ്. ഷം​ന (22) യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

വീ​ഴ്ച​യി​ൽ വാ​രി​യെ​ല്ലു ത​ക​രു​ക​യും ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ബോ​ധം ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തു​വ​രെ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.

ഇ​രി​ട്ടി പ്ര​ഗ​തി ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ ഷം​ന വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പി​എ​സ്‌​സി പ​രി​ശീ​ല​ന​ത്തി​നാ​യി പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ഇ​രി​ട്ടി-​ത​ളി​പ്പ​റ​മ്പ് റൂ​ട്ടി​ലോ​ടു​ന്ന തേ​ല​ക്കാ​ട​ൻ ബ​സി​ൽ പ​ടി​യൂ​രി​ൽ നി​ന്നാ​ണ് ഷം​ന ക​യ​റി​യ​ത്.

പെ​രു​വം​പ​റ​മ്പ് ഇ​റ​ക്കം ക​ഴി​ഞ്ഞു​ള്ള വ​ള​വി​ൽ ബ​സ് അ​മി​ത​വേ​ഗ​ത്തി​ൽ തി​രി​യു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത്തി​നെ​തി​രേ യാ​ത്ര​ക്കാ​ർ ഡ്രൈ​വ​റോ​ടും ക​ണ്ട​ക്ട​റോ​ടും പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്ന​താ​യും പ​റ​യു​ന്നു.

വേ​ഗം കു​റ​യ്ക്കു​ക​യോ സ്റ്റോ​പ്പി​ൽ നി​ർ​ത്തു​ക​യോ ചെ​യ്തി​രു​ന്നെ​ങ്കി​ൽ അ​പ​ക​ടം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്സാ​ക്ഷി​ക​ളു​ടെ പ്ര​തി​ക​ര​ണം. സം​ഭ​വ​ത്തി​ൽ ഇ​രി​ട്ടി പൊ​ലി​സ് ബ​സ് ക​സ്റ്റ​ഡി​യിലെ​ടു​ത്തു.

Latest News

Corehub Up