Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : RadhakrishnanMurderCase

ക​ണ്ണൂ​ർ കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ വ​ധ​ക്കേ​സ്; പ്ര​തി മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: മാ​താ​മം​ഗ​ലം കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ വ​ധ​ക്കേ​സി​ലെ മൂ​ന്നാം പ്ര​തി എ​ൻ.​കെ.​സ​ന്തോ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​രു​മ്പ​ട​വ് അ​ടു​ക്കം സ്വ​ദേ​ശി നെ​ല്ലൂ​ർ കോ​ര​ച്ചം വീ​ട്ടി​ൽ സ​ന്തോ​ഷ് (40) നെ​യാ​ണ് പു​നി​യം​കോ​ട് മ​ണി​യ​റ റോ​ഡി​ന് സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

2025 മാ​ർ​ച്ച് 20നാ​ണ് കൈ​ത​പ്ര​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന വീ​ട്ടി​ൽ​വ​ച്ച് കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ സ​ന്തോ​ഷി​നെ പൊ​ലി​സ് സ്ഥ​ല​ത്തു​നി​ന്നു​ത​ന്നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ മി​നി ന​മ്പ്യാ​രെ​യും കൊ​ല​പാ​ത​ക​ത്തി​ന് പ്രേ​ര​ണ ന​ൽ​കി​യെ​ന്ന കു​റ്റം ചു​മ​ത്തി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കേ​സി​ൽ ആ​റു മാ​സം മു​മ്പാ​ണ് സ​ന്തോ​ഷി​ന് ജാ​മ്യം ല​ഭി​ച്ച​ത്.  മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. രാ​ധാ​കൃ​ഷ്ണ​ന്‍റെ ഭാ​ര്യ​യു​മാ​യു​ള്ള സ​ന്തോ​ഷി​ന്‍റെ സൗ​ഹൃ​ദ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. 

Latest News

Corehub Up