Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : robbery

പൊലീസുകാരന്‍റെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച; 12 പവൻ സ്വർണം കവർന്നു

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ടി​ന് സ​മീ​പം വെ​മ്പാ​യം ക​ന്യാ​കു​ള​ങ്ങ​ര​യി​ൽ പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട്ടി​ൽ വ​ൻ ക​വ​ർ​ച്ച. വ​ട്ട​പ്പാ​റ പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജ​സ്നാ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2,500 രൂ​പ​യു​മാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​വ​ർ​ന്ന​ത്. വീ​ട്ടി​ൽ ആ​ളി​ല്ലാ​തി​രു​ന്ന പ​ക​ൽ സ​മ​യ​ത്താ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.

ജ​സ്നാ​ദ് ഡ്യൂ​ട്ടി​ക്കാ​യി സ്റ്റേ​ഷ​നി​ലേ​ക്കും അ​ധ്യാ​പി​ക​യാ​യ ഭാ​ര്യ ഡ​യാ​ന​യും മ​ക്ക​ളും സ്കൂ​ളി​ലേ​ക്കും പോ​യ ത​ക്കം നോ​ക്കി​യാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്ന​ത്. വൈ​കി​ട്ട് മൂ​ന്ന​ര​യോ​ടെ സ്കൂ​ൾ വി​ട്ട് ഡ​യാ​ന വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മു​ൻ​വാ​തി​ൽ ത​ക​ർ​ത്ത നി​ല​യി​ൽ ക​ണ്ട​ത്.

അ​ക​ത്തു​ക​യ​റി നോ​ക്കി​യ​പ്പോ​ൾ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളും അ​ടു​ക്ക​ള​യി​ലെ പാ​ത്ര​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ട​താ​യി വ്യ​ക്ത​മാ​യ​ത്. ഉ​ട​ൻ ത​ന്നെ ഡ​യാ​ന ഭ​ർ​ത്താ​വി​നെ വി​വ​ര​മ​റി​യി​ച്ചു.

വി​വ​ര​മ​റി​ഞ്ഞ് വെ​ഞ്ഞാ​റ​മൂ​ട്, വ​ട്ട​പ്പാ​റ സ്റ്റേ​ഷ​നു​ക​ളി​ലെ സി​ഐ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പൊ​ലിസ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും വീ​ട്ടി​ലെ​ത്തി ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. സം​ഭ​വ​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലി​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up