തിരുവനന്തപുരം: ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിനോടനുബന്ധിച്ച്, തീർഥാടകർക്ക് സഹായങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കുന്നതിനായി കേരള പൊലിസ് പ്രത്യേക ഹെൽപ്പ് ലൈൻ ആരംഭിച്ചു.
വിവിധ അടിയന്തര സാഹചര്യങ്ങളിൽ പിന്തുണ നൽകിക്കൊണ്ട് ഈ ഹെൽപ്പ് ലൈൻ 24 മണിക്കൂറും പ്രവർത്തിക്കും.
കേരളത്തിനകത്തുള്ള തീർഥാടകർ 14432 എന്ന നമ്പറിലും, കേരളത്തിന് പുറത്തുനിന്ന് വിളിക്കുന്നവർ എസ്ടിഡി (STD) കോഡ് ഉൾപ്പടെ 04735-14432 എന്ന നമ്പറിലും വിളിക്കണം.