Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : juvenile home

സ്കൂ​ളി​ലെ വെ​ടി​വെ​യ്പ്പ് ; ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി

പാ​ല​ക്കാ​ട്: തൃ​ത്താ​ല പ​ര​തൂ​ർ ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വെ​യ്പ്പ് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി പോ​ലി​സ്. കേ​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഒ​മ്പതാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ ഡി​സം​ബ​ർ അ​ഞ്ച് വ​രെ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ടു​കു​ന്ന് ജു​വ​നൈ​ൽ ഹോ​മി​ലേ​ക്ക് മാ​റ്റി.

അ​ന​ധി​കൃ​ത​മാ​യി തോ​ക്ക് കൈ​വ​ശം വെ​ച്ച​തി​ന് കു​ട്ടി​യു​ടെ അ​മ്മ​യ്ക്കെ​തി​രെ പോ​ലി​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വീ​ഴ്ച വ​രു​ത്തി​യ പ​ര​തൂ​ർ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രെ​യും വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കും.

വി​ദ്യാ​ർ​ഥി​യു​ടെ പ​ക്ക​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് ഉ​ത്ത​രേ​ന്ത്യ​ൻ നി​ർ​മി​ത​മാ​യ, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ 0.22 റി​വോ​ൾ​വ​റാ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. ഇ​തി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന തി​ര​ക​ൾ (ബു​ള്ള​റ്റ്) പ​ഞ്ചാ​ബി​ൽ നി​ർ​മി​ച്ച​താ​ണെ​ന്നും പോ​ലി​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലൈ​സ​ൻ​സി​ല്ലാ​ത്ത ഈ ​നാ​ട​ൻ തോ​ക്ക് കു​ട്ടി​യു​ടെ മു​ത്ത​ച്ഛ​ന്‍റേ​താ​ണെ​ന്നും വീ​ട്ടി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണെ​ന്നു​മാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ൽ, അ​ല​മാ​ര​യി​ലി​രു​ന്ന തോ​ക്ക് എ​ങ്ങ​നെ​യാ​ണ് വി​ദ്യാ​ർ​ഥി​യു​ടെ കൈ​വ​ശം എ​ത്തി​യ​തെ​ന്ന കാ​ര്യ​ത്തി​ൽ പോ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

അ​തേ​സ​മ​യം, വെ​ടി​യേ​റ്റ് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി ഒ​രു ദി​വ​സം കൂ​ടി കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ തു​ട​രും. ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ നി​ന്നും പു​റ​ത്തെ​ടു​ത്ത വെ​ടി​യു​ണ്ട തു​ട​ർ​പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി തൃ​ത്താ​ല പോ​ലിസ് ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ശേ​ഖ​രി​ക്കും.

Latest News

Corehub Up