Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : rahul mamkootathil

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സു​ക​ൾ; ക​ര​ട് കു​റ്റ​പ​ത്രം ത​യാ​റാ​യി

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മു​ൻ എം​എ​ൽ​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ ബ​ലാ​ത്സം​ഗ കേ​സു​ക​ളി​ൽ ക​ര​ട് കു​റ്റ​പ​ത്രം ത​യ്യാ​റാ​യി. ര​ണ്ട് കേ​സു​ക​ളി​ലാ​ണ് ക​ര​ട് കു​റ്റ​പ​ത്രം ത​യ്യാ​റാ​യ​ത്.

ബ​ലാ​ത്സം​ഗം, ഭ്രൂ​ണ​ഹ​ത്യ, ശാ​രീ​രി​ക ഉ​പ​ദ്ര​വം, ഭീ​ഷ​ണി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ള്‍ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. നി​യ​മോ​പ​ദേ​ശ​ത്തി​ന് ശേ​ഷം മാ​ത്ര​മാ​യി​രി​ക്കും അ​ന്തി​മ കു​റ്റ​പ​ത്രം ന​ൽ​കു​ക.​കേ​സി​ൽ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​യെ​ന്ന് എ​സ്ഐ​ടി വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര ഡെ​പ്യൂ​ട്ടേ​ഷ​നാ​യ​തോ​ടെ ജി. ​പൂ​ങ്കു​ഴ​ലി എ​സ്ഐ​ടി ചു​മ​ത​ല ഒ​ഴി​ഞ്ഞി​രു​ന്നു. കു​റ്റ​പ​ത്രം ത​യ്യാ​റാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പ​ക​രം മ​റ്റൊ​രാ​ൾ​ക്ക് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല ന​ൽ​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ തീ​രു​മാ​നം.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ഫ്ലാ​റ്റു​ക​ളി​ലും പാ​ല​ക്കാ​ട്ടും എ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലാ​ണ് ഇ​പ്പോ​ൾ കു​റ്റ​പ​ത്രം ത​യ്യാ​റാ​ക്കി​യ​ത്. ഈ ​കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യി​രു​ന്നു.

ഹൈ​ക്കോ​ട​തി ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന യു​വ​തി​യെ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​ക്ക് ഹോ​ട്ട​ലി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ച്ചെ​ന്ന​താ​ണ് മ​റ്റൊ​രു കേ​സ്.

Latest News

Corehub Up