രാഹുല്‍ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: പാലക്കാട് മുൻ എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസുകളിൽ കരട് കുറ്റപത്രം തയ്യാറായി. രണ്ട് കേസുകളിലാണ് കരട് കുറ്റപത്രം തയ്യാറായത്.
ബലാത്സംഗം, ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നിയമോപദേശത്തിന് ശേഷം മാത്രമായിരിക്കും അന്തിമ കുറ്റപത്രം നൽകുക.കേസിൽ അന്വേഷണം പൂര്‍ത്തിയായെന്ന് എസ്ഐടി വ്യക്തമാക്കി.
കേന്ദ്ര ഡെപ്യൂട്ടേഷനായതോടെ ജി. പൂങ്കുഴലി എസ്ഐടി ചുമതല ഒഴിഞ്ഞിരുന്നു. കുറ്റപത്രം തയ്യാറായ സാഹചര്യത്തിൽ പകരം മറ്റൊരാൾക്ക് അന്വേഷണച്ചുമതല നൽകേണ്ടതില്ലെന്നാണ് പൊലിസിന്റെ തീരുമാനം.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ വിവാഹവാഗ്ദാനം നൽകി ഫ്ലാറ്റുകളിലും പാലക്കാട്ടും എത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയത്. ഈ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം തേടിയിരുന്നു.
ഹൈക്കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ബംഗളൂരുവിൽ പഠിക്കുന്ന യുവതിയെ നാട്ടിലേക്ക് വരുന്ന വഴിക്ക് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചെന്നതാണ് മറ്റൊരു കേസ്.
Tags : rahul mamkootathil Rape cases against Draft chargesheet ready