Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Protests

സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി യു​പി​എ​സ്ടി ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: യു​പി​എ​സ്‌​ടി റാ​ങ്ക് പ​ട്ടി​ക​യി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. ആ​വ​ശ്യ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. റാ​ങ്ക് പ​ട്ടി​ക നി​ല​വി​ൽ​വ​ന്ന് ഒ​രു വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഒ​മ്പ​ത് ജി​ല്ല​ക​ളി​ൽ ഒ​ന്നാം റാ​ങ്കു​കാ​ർ​ക്കു​പോ​ലും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല.

ജൂ​ലൈ 29ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ ആ​രം​ഭി​ച്ച 17 ദി​വ​സ​ത്തെ അ​നി​ശ്ചി​ത​കാ​ല സ​മ​രം മ​ന്ത്രി​യു​ടെ ഉ​റ​പ്പി​നെ തു​ട​ർ​ന്നാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. 45 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യും ഫ​ലം ക​ണ്ടി​ല്ല. ഇ​തോ​ടെ​യാ​ണ് വീ​ണ്ടും സ​മ​ര​രം​ഗ​ത്തി​റ​ങ്ങി​യ​തെ​ന്നും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു. ഒ​ഴി​വു​ക​ൾ നി​ക​ത്തി നി​യ​മ​ന ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ധാ​ന ആ​വ​ശ്യം.

അ​ഞ്ചാം ക്ലാ​സി​ൽ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:25 ആ​യും ആ​റി​ലും ഏ​ഴി​ലും 1:30 ആ​യും നി​ശ്ച​യി​ച്ച് ഡി​വി​ഷ​ൻ ഫാ​ൾ പ​രി​ഹ​രി​ക്ക​ണം. വി​ര​മി​ക്ക​ൽ, സ്ഥാ​ന​ക്ക​യ​റ്റ ഒ​ഴി​വു​ക​ൾ നി​ല​വി​ലെ പ​ട്ടി​ക​യി​ൽ​നി​ന്ന് നി​ക​ത്ത​ണം. പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ഒ​ന്ന​ര വ​ർ​ഷം നീ​ട്ടു​ക, പു​തി​യ യു​പി​എ​സ്‌​ടി മ​ല​യാ​ളം മീ​ഡി​യം വി​ജ്ഞാ​പ​നം മാ​റ്റി​വ​യ്ക്കു​ക, എ​ച്ച്ടി​വി, എം​ആ​ർ​എ​സ് ഒ​ഴി​വു​ക​ൾ പി​എ​സ്‌​സി​ക്ക് റി​പ്പോ​ർ​ട്ട് ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ലും ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എം. ​അ​ഖി​ലാ​ഷ്, അ​ഞ്ജ​ന, ദേ​വി​ക കൃ​ഷ്ണ, സു​ര​യ്യ, ന​വ​മി എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up