Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Troll

വെള്ളക്കെട്ട് പരിഹരിച്ചെന്ന് മല്ലിക സുകുമാരന്റെ പ്രശംസ; തൊട്ടുപിന്നാലെ പെയ്ത മഴയിൽ തമ്പാനൂർ മുങ്ങി, നടിക്കെതിരെ ട്രോൾ പൂരം

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യെ​ന്ന് പ​റ​ഞ്ഞ് മേ​യ​ർ വി.​വി. രാ​ജേ​ഷി​നെ ന​ടി മ​ല്ലി​ക സു​കു​മാ​ര​ൻ പ്ര​ശം​സി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ത​ല​സ്ഥാ​നം വെ​ള്ള​ത്തി​ലാ​യി. ഒ​ന്ന​ര മ​ണി​ക്കൂ​ർ മാ​ത്രം നീ​ണ്ടു​നി​ന്ന മ​ഴ​യി​ൽ ന​ഗ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളെ​ല്ലാം മു​ങ്ങി​യ​തോ​ടെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ മ​ല്ലി​ക സു​കു​മാ​ര​നെ​തി​രേ വ്യാ​പ​ക ട്രോ​ളു​ക​ളാ​ണ് നി​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം മേ​യ​റു​ടെ ഓ​ഫീ​സി​ലെ കാ​ർ​ത്തി​ക ദീ​പം തെ​ളി​യി​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷ​മാ​ണ് ന​ടി കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യെ പു​ക​ഴ്ത്തി രം​ഗ​ത്തെ​ത്തി​യ​ത്. ത​മ്പാ​നൂ​രി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ന്നു​വെ​ന്ന വാ​ർ​ത്ത​ക​ൾ തെ​റ്റാ​ണെ​ന്നും, ത​ന്‍റെ വീ​ടി​ന് പി​ന്നി​ല​ട​ക്കം ഉ​ണ്ടാ​യി​രു​ന്ന വെ​ള്ള​ക്കെ​ട്ട് മേ​യ​റു​ടെ ആ​ത്മാ​ർ​ഥ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹ​രി​ക്ക​പ്പെ​ട്ടു​വെ​ന്നു​മാ​യി​രു​ന്നു അ​വ​രു​ടെ പ്ര​തി​ക​ര​ണം. കൃ​ത്യ​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

എ​ന്നാ​ൽ, വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ ആ​രം​ഭി​ച്ച ക​ന​ത്ത മ​ഴ​യി​ൽ വെ​റും അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​മ്പാ​നൂ​രും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. റോ​ഡു​ക​ളും ന​ട​പ്പാ​ത​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ക​യും ക​ട​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ചെ​യ്തു. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ൽ നി​ന്നും ഓ​ട​ക​ളി​ൽ നി​ന്നു​മു​ള്ള മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും റോ​ഡി​ലൂ​ടെ ഒ​ഴു​കി​പ്പ​ര​ന്നു. മു​ട്ടൊ​പ്പം ഉ​യ​ർ​ന്ന മ​ലി​ന​ജ​ല​ത്തി​ലൂ​ടെ ന​ട​ന്നാ​ണ് യാ​ത്ര​ക്കാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കും എ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മ​ഴ തോ​ർ​ന്നെ​ങ്കി​ലും ര​ണ്ട​ര​യ്ക്ക് ശേ​ഷ​മാ​ണ് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. പൊ​ലീ​സും കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് ഓ​ട​ക​ളി​ലെ ത​ട​സ്സ​ങ്ങ​ൾ നീ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വെ​ള്ള​ക്കെ​ട്ട് മ​ണി​ക്കൂ​റു​ക​ളോ​ളം തു​ട​രു​ക​യാ​യി​രു​ന്നു.

 

Latest News

Corehub Up