കൊച്ചി: അഴിമതിയാരോപണങ്ങളില്‍ പിണറായി വിജയനു രാഷ്ട്രീയ സംരക്ഷണം നല്കുന്ന നിലപാടാണു യുഡിഎഫ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്.
കേരളത്തില്‍ പരസ്പരം എതിര്‍ക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ഡല്‍ഹിയില്‍ ഒരേ വേദിയില്‍ ഒന്നിക്കുന്നത് രാഷ്ട്രീയ ഇരട്ടത്താപ്പാണ്.
മാസപ്പടി വിഷയത്തില്‍ പിണറായി വിജയനെതിരേ പ്രസംഗിക്കുന്ന വി.ഡി. സതീശനും കോണ്‍ഗ്രസും കോടതി നടപടികളില്‍ മുഖ്യമന്ത്രിയെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും ഷോണ്‍ ജോര്‍ജ് കുറ്റപ്പെടുത്തി.