കൊച്ചി: എസ്എന്‍ഡിപി യോഗം മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായ എട്ടു കേസുകളിലെയും കുറ്റപത്രം നല്‍കാതെ ഒന്നില്‍ മാത്രം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിജിലന്‍സ് അന്വേഷണസംഘത്തെ വിമര്‍ശിച്ച് ഹൈക്കോടതി.
അന്വേഷണസംഘത്തിന്റെ ഭാഗത്തുനിന്നുണ്ടായ നടപടി കോടതിയോടുള്ള അനാദരവാണെന്നും തട്ടിപ്പുകേസില്‍ ജയിലില്‍ പോകേണ്ടെന്നുണ്ടെങ്കില് അന്വേഷണം പൂര്‍ത്തിയായ എട്ടു കേസുകളിലെയും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനും ജസ്റ്റീസ് എ. ബദറുദ്ദീന്‍ അന്വേഷണസംഘത്തോട് നിര്‍ദേശിച്ചു.