Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Leader Page : driving speed

വേഗം വേഗം, ലഹരിപിടിക്കും വേഗം

സാ​​​യാ​​​ഹ്ന​​​ത്തി​​​ന്‍റെ വി​​​ള​​​റി​​​യ മ​​​ഞ്ഞ​​​വെ​​​ളി​​​ച്ച​​​ത്തി​​​ൽ, വ​​​ള​​​വു​​​ക​​​ൾ നി​​​റ​​​ഞ്ഞ മ​​​ല​​​ഞ്ചെ​​​രി​​​വു​​​ക​​​ളി​​​ലൂ​​​ടെ ബാ​​​ർ​​​ബ​​​റ ത​​​ന്‍റെ കാ​​​ർ അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ പാ​​​യി​​​ക്കു​​​ക​​​യാ​​​ണ്. വേ​​​ഗം അ​​​വ​​​ളു​​​ടെ സി​​​ര​​​ക​​​ളി​​​ൽ ല​​​ഹ​​​രി​​​യാ​​​യി പ​​​ട​​​രു​​​ന്നു. സ്റ്റി​​​യ​​​റി​​​ംഗിൽ വി​​​ര​​​ല​​​മ​​​ർ​​​ത്തു​​​മ്പോ​​​ൾ അ​​​വ​​​ളി​​​ൽ ഏ​​​തോ അ​​​ദൃ​​​ശ്യ​​​നാ​​​യ പി​​​ശാ​​​ച് ഉ​​​ണ​​​രു​​​ന്നു​​​ണ്ടെ​​​ന്ന് കാ​​​മു​​​ക​​​ൻ ഫെ​​​ഡ്‌​​​ജ് പ​​​റ​​​യാ​​​റു​​​ണ്ട്. സ്പീ​​​ഡോ​​​മീ​​​റ്റ​​​റി​​​ലെ സൂ​​​ചി നൂ​​​റും ക​​​ട​​​ന്ന് വി​​​റ​​​യ്ക്കു​​​ന്നു.

സൈ​​​ഡ് ഗ്ലാ​​​സി​​​ലൂ​​​ടെ പാ​​​ല​​​ങ്ങ​​​ളും പാ​​​ള​​​ങ്ങ​​​ളും ചാ​​​ര​​​നി​​​റ​​​മു​​​ള്ള ഭി​​​ത്തി​​​ക​​​ളും റെ​​​യി​​​ൽ​​പാ​​​ള​​​ങ്ങ​​​ളും ഭ്രാ​​​ന്തുപി​​​ടി​​​ച്ച​​​പോ​​​ലെ പി​​​ന്നി​​​ലേ​​​ക്ക് ഓ​​​ടി​​​മ​​​റ​​​യു​​​ന്നു. അ​​​ക​​​ലെ, പ​​​ർ​​​വ​​​ത​​​ങ്ങ​​​ളി​​​ലെ​​​വി​​​ടെ​​​യോ ഉ​​​ത്ഭ​​​വി​​​ക്കു​​​ന്ന ഒ​​​രു പു​​​ഴ കു​​​ത്തി​​​യൊ​​​ഴു​​​കു​​​ന്ന​​​തി​​​ന്‍റെ ഭ​​​യാ​​​ന​​​ക ഗ​​​ർ​​​ജ​​​നം അ​​​വ​​​ൾ കേ​​​ൾ​​​ക്കു​​​ന്നു​​​ണ്ട്. യാ​​​ത്ര​​​യു​​​ടെ സ​​​മാ​​​പ്തി​​​യി​​​ൽ ബാ​​​ർ​​​ബ​​​റ വി​​​ഭ്രാ​​​ന്തി​​​യു​​​ടെ മാ​​​യാ​​​വ​​​ല​​​യ​​​ത്തി​​​ല​​​ക​​​പ്പെ​​​ടു​​​ന്നു. മു​​​ന്നി​​​ലൊ​​​രു നീ​​​ല​​​ക്കാ​​​ർ ത​​​ന്നെ വെ​​​ല്ലു​​​വി​​​ളി​​​ച്ചു​​​കൊ​​​ണ്ട് കു​​​തി​​​ച്ചു​​​പാ​​​യു​​​ന്നു. അ​​​തി​​​നെ മ​​​റി​​​ക​​​ട​​​ക്കാ​​​നു​​​ള്ള വാ​​​ശി​​​യി​​​ൽ അ​​​വ​​​ൾ ആ​​​ക്സി​​​ല​​​റേ​​​റ്റ​​​ർ ആ​​​ഞ്ഞു​​​ച​​​വി​​​ട്ടു​​​ന്നു.

വീ​​​തി​​​കു​​​റ​​​യു​​​ക​​​യും വ​​​ള​​​വു​​​ക​​​ൾ ഒ​​​ന്നി​​​നു​​​പു​​​റ​​​കെ ഒ​​​ന്നാ​​​യി സ​​​ർപ്പാ​​​വേ​​​ശ​​​ത്തി​​​ൽ വ​​​രി​​​യി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന ഇ​​​ടു​​​ങ്ങി​​​യ പാ​​​ത​​​യു​​​ടെ അ​​​വ​​​സാ​​​ന​​​മെ​​​ത്തു​​​മ്പോ​​​ൾ അ​​​വ​​​ൾ ഞെ​​​ട്ടി​​​പ്പോ​​​കു​​​ന്നു. അ​​​തൊ​​​രു കാ​​​റാ​​​യി​​​രു​​​ന്നി​​​ല്ല; നി​​​ർ​​​വി​​​കാ​​​ര​​​മാ​​​യി മ​​​ന്ദ​​​ഹ​​​സി​​​ക്കു​​​ന്ന ഒ​​​രു മ​​​ര​​​ണ​​​ത്തി​​​ന്‍റെ ദൂ​​​ത​​​ൻ. തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​പ്പോ​​​ഴേ​​​ക്കും ​റോ​​​ഡ് തീ​​​ർ​​​ന്നുപോ​​​യി​​​രു​​​ന്നു, ആ​​​ഴം കാ​​​ണാ​​​ത്ത അ​​​ന്ധ​​​കാ​​​ര​​​ഗ​​​ർ​​​ത്തം അ​​​വ​​​ളെ​​​യും കാ​​​റി​​​നെ​​​യും എ​​​ന്ന​​​ന്നേ​​​ക്കു​​​മാ​​​യി വി​​​ഴു​​​ങ്ങി.

​പ്ര​​​ഭാ​​​ത​​​സ​​​വാ​​​രി​​​ക്കി​​​റ​​​ങ്ങി​​​യ ഒ​​​രാ​​​ൾ അ​​​ഗാ​​​ധ​​​ത​​​യു​​​ടെ വ​​​ക്കി​​​ലേ​​​ക്ക് നീ​​​ണ്ടു​​​പോ​​​യ കാ​​​ർ ച​​​ക്ര​​​ങ്ങ​​​ളു​​​ടെ ക​​​റു​​​ത്ത പാ​​​ടു​​​ക​​​ൾ ഭ​​​യ​​​ത്തോ​​​ടെ ശ്ര​​​ദ്ധി​​​ക്കു​​​ന്നു. പി​​​റ്റേ​​​ദി​​​വ​​​സം പ​​​ത്ര​​​ത്താ​​​ളു​​​ക​​​ളി​​​ൽ ഒ​​​രു മ​​​ര​​​ണ​​​വാ​​​ർ​​​ത്ത​​​കൂ​​​ടി ഇ​​​ടം​​​പി​​​ടി​​​ക്കു​​​ന്നു-​​​ബാ​​​ർ​​​ബ​​​റ​​​യു​​​ടെ പു​​​ഞ്ചി​​​രി​​​ക്കു​​​ന്ന ചി​​​ത്ര​​​ത്തോ​​​ടൊ​​​പ്പം. എ​​​ന്നാ​​​ൽ ആ ​​​വാ​​​ർ​​​ത്ത​​​യു​​​ടെ ഒ​​​ാര​​​ത്ത്, എ​​​ഡി​​​റ്റ​​​ർ എ​​​ഴു​​​തി​​​ച്ചേ​​​ർ​​​ത്ത ആ ​​​ഒ​​​രു വാ​​​ച​​​കം വ​​​രി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലൂ​​​ടെ ചോ​​​ര​​​യൊ​​​ഴു​​​ക്കി നി​​​ന്നു. -ആ ​​​വ​​​ഴി​​​യി​​​ൽ ദി​​​വ​​​സ​​​ത്തി​​​ൽ ഒ​​​രു മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്.

പ്ര​​​ശ​​​സ്ത ജ​​​ർ​​​മ​​​ൻ ക​​​ഥാ​​​കൃ​​​ത്ത് ടെ​​​ർ​​​ട്രൂ​​​ഡ് ഹു​​​സ്സൈ​​​ൻ​​​ഗെ​​​റി​​​ന്‍റെ ‘വു​​​മ​​​ൺ ഡ്രൈ​​​വ​​​ർ’ എ​​​ന്ന ഈ ​​​ക​​​ഥ, വി. ​​​രാ​​​ജ​​​കൃ​​​ഷ്ണ​​​ൻ ത​​​ന്‍റെ ‘ചെ​​​റു​​​ക​​​ഥ​​​യു​​​ടെ ഛന്ദ​​​സ്’ എ​​​ന്ന പു​​​സ്ത​​​ക​​​ത്തി​​​ൽ ഉ​​​ദ്ധ​​​രി​​​ക്കു​​​ന്ന​​​ത് യാ​​​ദൃ​​​ച്ഛി​​​ക​​​മ​​​ല്ല; അ​​​ത് ആ​​​ധു​​​നി​​​ക മ​​​നു​​​ഷ്യ​​​ന്‍റെ ആ​​​ത്മ​​​ഹ​​​ത്യാ​​​പ​​​ര​​​മാ​​​യ തി​​​ടു​​​ക്ക​​​ത്തി​​​ന്‍റെ നേ​​​ർ​​​കാ​​​ഴ്ച​​​യാ​​​ണ്.

മ​​​ര​​​ണ​​​വേ​​​ഗ​​​ത്തി​​​ലോ​​​ടു​​​ന്ന വ​​​ണ്ടി​​​ക​​​ൾ

ക​​​ഥ​​​യി​​​ലെ ബാ​​​ർ​​​ബ​​​റ ഒ​​​രു വ്യ​​​ക്തി മാ​​​ത്ര​​​മ​​​ല്ല. വേ​​​ഗ​​​ത്തെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ല​​​ഹ​​​രി​​​യാ​​​ക്കു​​​ക​​​യും അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യെ സ്വ​​​ന്തം ക​​​ഴി​​​വി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​മാ​​​യി കാ​​​ണു​​​ക​​​യും ചെ​​​യ്യു​​​ന്ന ഒ​​​രു മ​​​നോ​​​ഭാ​​​വ​​​ത്തി​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​ണ്. മ​​​ര​​​ണ​​​ത്തെ മു​​​ന്നി​​​ൽ ക​​​ണ്ടി​​​ട്ടും അ​​​തി​​​നെ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ക​​​ഴി​​​യാ​​​ത്ത മ​​​നു​​​ഷ്യ​​​ന്‍റെ ദു​​​ര​​​ന്ത​​​മാ​​​ണ​​​ത്. മ​​​ര​​​ണ​​​ദൂ​​​ത​​​ന്മാ​​​ർ ഇ​​​ന്നും മ​​​ന്ദ​​​ഹ​​​സി​​​ക്കു​​​ന്നു​​​ണ്ട്. മ​​​ല​​​ഞ്ചെ​​​രി​​​വു​​​ക​​​ളി​​​ലെ ഇ​​​ടു​​​ങ്ങി​​​യ പാ​​​ത​​​ക​​​ളി​​​ൽ മാ​​​ത്ര​​​മ​​​ല്ല, ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലെ തി​​​ര​​​ക്കേ​​​റി​​​യ ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലും ന​​​ഗ​​​ര​​​വീ​​​ഥി​​​ക​​​ളി​​​ലും ഗ്രാ​​​മീ​​​ണ റോ​​​ഡു​​​ക​​​ളി​​​ലും അ​​​വ​​​ർ സ​​​ഞ്ച​​​രി​​​ക്കു​​​ന്നു​​​ണ്ട്.

സ്റ്റി​​​യ​​​റി​​​ംഗിൽ കൈ​​​ക​​​ൾ അ​​​മ​​​രു​​​മ്പോ​​​ൾ ത​​​ല​​​ച്ചോ​​​റി​​​ൽ പി​​​ശാ​​​ചു​​​ക്ക​​​ൾ ഉ​​​ണ​​​രു​​​ന്ന​​​വ​​​രു​​​ണ്ട്. വ​​​ലി​​​യ വ​​​ണ്ടി​​​ക​​​ൾ, വി​​​ല​​​കൂ​​​ടി​​​യ വ​​​ണ്ടി​​​ക​​​ൾ, ശ​​​ക്തി​​​യേ​​​റി​​​യ എ​​​ൻ​​​ജി​​​നു​​​ക​​​ൾ. അ​​​വ​​​യു​​​ടെ സ്റ്റി​​​യ​​​റി​​​ംഗിൽ കൈ​​​ക​​​ൾ അ​​​മ​​​രു​​​മ്പോ​​​ൾ ചി​​​ല​​​രി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ന്‍റെ ല​​​ഹ​​​രി​​​യു​​​ണ​​​രു​​​ന്നു. റോ​​​ഡു​​​ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക് തീ​​​റെ​​​ഴു​​​തി​​​ക്കി​​​ട്ടി​​​യ​​​താ​​​ണെ​​​ന്ന മ​​​ട്ടി​​​ലു​​​ള്ള പെ​​​രു​​​മാ​​​റ്റം. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വ​​​നെ​​​യും സ​​​ഞ്ചാരാ​​​വ​​​കാ​​​ശ​​​ത്തെ​​​യും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ത്ത മ​​​നോ​​​ഭാ​​​വം.

കൗ​​​മാ​​​ര​​​ക്കാ​​​രി​​​ൽ ചി​​​ല​​​ർ​​​ക്ക് റോ​​​ഡു​​​ക​​​ൾ പ്രാ​​​യ​​​പൂ​​​ർ​​​ത്തി പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള വേ​​​ദി​​​ക​​​ളാ​​​ണ്. അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് ത​​​ങ്ങ​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യും പ​​​ക്വ​​​ത​​​യും തെ​​​ളി​​​യി​​​ക്കാ​​​മെ​​​ന്ന മി​​​ഥ്യാ​​​ബോ​​​ധം. അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ അ​​​ഭ്യാ​​​സ​​​ങ്ങ​​​ളി​​​ലൂ​​​ടെ പൗ​​​രു​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം. എ​​​ന്നാ​​​ൽ ശ​​​രീ​​​രം പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തി​​​നൊ​​​പ്പം വി​​​വേ​​​ക​​​വും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​വും വ​​​ള​​​ര​​​ണ​​​മെ​​​ന്ന തി​​​രി​​​ച്ച​​​റി​​​വ് അ​​​വി​​​ടെ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്നു. ന​​​മ്മു​​​ടെ കു​​​ട്ടി​​​ക​​​ൾ​​​ക്കും വേ​​​ഗ​​​ത്തി​​​ൽ വ​​​യ​​​സാ​​​കു​​​ന്നു​​​ണ്ട്; പ​​​ക്ഷേ അ​​​വ​​​രി​​​ൽ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധം അ​​​തേ വേ​​​ഗ​​​ത്തി​​​ൽ വ​​​ള​​​രു​​​ന്നു​​​ണ്ടോ?

റോ​​​ഡു​​​ക​​​ളി​​​ലെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ

ഒ​​​രു നാ​​​ടി​​​ന്‍റെ സം​​​സ്കാ​​​രം ദൃ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത് പൊ​​​തു​​​യി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ്.​ ഗ​​​താ​​​ഗ​​​ത​​​വും വാഹ​​​ന​​​ങ്ങ​​​ളു​​​ടെ ഒ​​​ഴു​​​ക്കും അ​​​തി​​​ന്‍റെ ക്ര​​​മ​​​വും താ​​​ള​​​വും സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ അ​​​ട​​​യാ​​​ള​​​ങ്ങ​​​ളാ​​​ണ്. അ​​​തു​​​നോ​​​ക്കി ഒ​​​രാ​​​ൾ​​​ക്ക് നാ​​​ടി​​​ന്‍റെ സം​​​സ്കാ​​​ര​​​ത്തെ വാ​​​യി​​​ക്കാം.​ മ​​​റ്റൊ​​​രാ​​​ളു​​​ടെ സ​​​ഞ്ചാ​​​രാ​​​വ​​​കാ​​​ശ​​​ത്തെ അം​​​ഗീ​​​ക​​​രി​​​ക്കു​​​ക, കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ര​​​ന് വ​​​ഴി​​​കൊ​​​ടു​​​ക്കു​​​ക, വേ​​​ഗം നി​​​യ​​​ന്ത്രി​​​ക്കു​​​ക, ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ലു​​​ക​​​ൾ പാ​​​ലി​​​ക്കു​​​ക, അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ക്ഷ​​​മ​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ​​​വ കേ​​​വ​​​ലം നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ള​​​ല്ല. അ​​​വ സാ​​​മൂ​​​ഹി​​​ക ധാ​​​ർ​​​മി​​​ക​​​ത​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളാ​​​ണ്.

പു​​​തി​​​യ കാ​​​ല​​​ത്ത് ഒ​​​രാ​​​ൾ ഒ​​​രു വ​​​സ്തു വാ​​​ങ്ങു​​​ന്ന​​​ത് അ​​​തി​​​ന്‍റെ ഉ​​​പ​​​യോ​​​ഗ​​​മൂ​​​ല്യ​​​ത്തി​​​നു മാ​​​ത്ര​​​മ​​​ല്ല. അ​​​തി​​​ലൂ​​​ടെ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ മു​​​ന്നി​​​ൽ ത​​​ന്‍റെ സ​​​മ്പ​​​ത്തും സാ​​​മൂ​​​ഹി​​​ക പ​​​ദ​​​വി​​​യും അ​​​യാ​​​ൾ പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്നു. ഉ​​​പ​​​ഭോ​​​ഗ​​​സം​​​സ്കാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള സാ​​​മൂ​​​ഹി​​​ക​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ പ​​​ഠ​​​ന​​​ങ്ങ​​​ൾ പ്ര​​​ദ​​​ർ​​​ശ​​​ന​​​മൂ​​​ല്യ​​​ത്തി​​​ന് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കു​​​ന്നു​​​ണ്ട്. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ഈ ​​​സാ​​​മൂ​​​ഹി​​​ക പ്ര​​​ദ​​​ർ​​​ശ​​​നം പ​​​ല​​​പ്പോ​​​ഴും റോ​​​ഡി​​​ലെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ലേ​​​ക്കു​​​കൂ​​​ടി വ്യാ​​​പി​​​ക്കു​​​ന്നു. വി​​​ല​​​യേ​​​റി​​​യ വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത ത​​നി​​ക്ക് റോ​​​ഡി​​​ൽ കൂ​​​ടു​​​ത​​​ൽ അ​​​ധി​​​കാ​​​ര​​​മു​​​ണ്ടെ​​​ന്ന തെ​​​റ്റാ​​​യ ബോ​​​ധ​​​ത്തി​​​ലേ​​​ക്ക് ചി​​​ല​​​രെ നയിക്കുന്നു. ഇ​​​വി​​​ടെ​​​യാ​​​ണ് ഉ​​​പ​​​ഭോ​​​ഗ പ്ര​​​ദ​​​ർ​​​ശ​​​ന സം​​​സ്കാ​​​രം ആ​​​ധി​​​പ​​​ത്യ മ​​​നോ​​​ഭാ​​​വ​​​വു​​​മാ​​​യി ഇ​​​ട​​​ക​​ല​​​രു​​​ന്ന​​​ത്. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഭൗ​​​തി​​​ക​​​ശ​​​ക്തി വ്യ​​​ക്തി​​​യു​​​ടെ സാ​​​മൂ​​​ഹി​​​ക​​​ശ​​​ക്തി​​​യാ​​​യി വ്യാ​​​ഖ്യാ​​​നി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

റോ​​​ഡ് എ​​​ല്ലാ​​​വ​​​രു​​​ടേ​​​തു​​​മാ​​​ണെ​​​ന്ന ജ​​​നാ​​​ധി​​​പ​​​ത്യ​​​ബോ​​​ധ​​​ത്തി​​​നു പ​​​ക​​​രം ശ​​​ക്തി​​​യു​​​ള്ള​​​വ​​​ന് കൂ​​​ടു​​​ത​​​ൽ അ​​​വ​​​കാ​​​ശ​​​മു​​​ണ്ടെ​​​ന്ന കാ​​​ട​​​ൻ നി​​​യ​​​മം അ​​​വി​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു. റോ​​​ഡി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് വ​​​ഴി​​​മാ​​​റി​​​ക്കൊ​​​ടു​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് സ്വ​​​ന്തം പ​​​ദ​​​വി​​​ക്ക് കോ​​​ട്ടം​​​വ​​​രു​​​ത്തു​​​ന്ന​​​താ​​​യും വേ​​​ഗം കു​​​റ​​​യ്ക്കേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത് സ്വ​​​ന്തം ക​​​ഴി​​​വി​​​നോ അ​​​ധി​​​കാ​​​ര​​​ത്തി​​​നോ നേ​​​രേ​​​യു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​യും ചി​​​ല​​​ർ കാ​​​ണു​​​ന്നു. ഇ​​​ത് വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​പ​​​ച​​​യം മാ​​​ത്ര​​​മ​​​ല്ല. സ​​​മ്പ​​​ത്തും അ​​​ധി​​​കാ​​​ര​​​വും സാ​​​മൂ​​​ഹി​​​ക പ​​​ദ​​​വി​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന ഉ​​​പ​​​ഭോ​​​ഗ​​​സം​​​സ്കാ​​​ര​​​ത്തി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​മാ​​​ണി​​​ത്.

ഉ​​​റ​​​പ്പി​​​ല്ലാ​​​ത്ത നി​​​യ​​​മ​​​ങ്ങ​​​ൾ?

നി​​​യ​​​മം എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ ബാ​​​ധ​​​ക​​​മാ​​​ണെ​​​ന്നും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​ന് ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​കു​​​മെ​​​ന്നും വ്യ​​​ക്തി​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യു​​​മ്പോ​​​ഴാ​​​ണ് പൊ​​​തു​​​വ​​​ഴി​​​യി​​​ൽ നി​​​യ​​​മം കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ നി​​​യ​​​മ​​​ലം​​​ഘ​​​ന​​​ത്തി​​​ന് ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണെ​​​ന്നും നി​​​യ​​​മം എ​​​ല്ലാ​​​വ​​​ർ​​​ക്കും ഒ​​​രു​​​പോ​​​ലെ ബാ​​​ധ​​​ക​​​മ​​​ല്ലെ​​​ന്നും ഒ​​​രാ​​​ൾ​​​ക്ക് തോ​​​ന്നു​​​മ്പോ​​​ൾ അ​​​യാ​​​ളു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ അ​​​ധി​​​കാ​​​ര​​​ബോ​​​ധ​​​വും നി​​​യ​​​മ​​​ലം​​​ഘ​​​ന​​​വും വ​​​ർ​​​ധി​​​ക്കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യം സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ടു​​​ന്നു.​ ശി​​​ക്ഷ​​​യു​​​ടെ കാ​​​ഠി​​​ന്യ​​​ത്തേക്കാ​​​ൾ ശി​​​ക്ഷ ല​​​ഭി​​​ക്കു​​​മെ​​​ന്ന ഉ​​​റ​​​പ്പാ​​ക​​​ണം കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ ത​​​ട​​​യു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ന്ന​​​ത്. റോ​​​ഡി​​​ലെ കാ​​​മ​​​റ​​​ക​​​ൾ, പൊലിസ് സാ​​​ന്നി​​​ധ്യം, സി​​​ഗ്ന​​​ലു​​​ക​​​ൾ എ​​​ന്നി​​​വ പു​​​റ​​​മേ​​​നി​​​ന്നു​​​ള്ള നി​​​യ​​​ന്ത്ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളാ​​​ണ്.

നി​​​യ​​​മ​​​മ​​​ല്ല നൈ​​​തി​​​ക​​​ത

നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​ത്ത​​​പ്പോ​​​ഴും നി​​​യ​​​മം പാ​​​ലി​​​ക്ക​​​ണം എ​​​ന്ന ബോ​​​ധ്യം വ​​​ള​​​രേ​​​ണ്ട​​​തു​​​ണ്ട്. നി​​​യ​​​മം ലം​​​ഘി​​​ക്ക​​​രു​​​ത് എ​​​ന്ന​​​തി​​​ന​​​പ്പു​​​റം എ​​​ന്തു​​​കൊ​​​ണ്ട് ലം​​​ഘി​​​ക്ക​​​രു​​​ത് എ​​​ന്ന ധാ​​​ർ​​​മി​​​ക​​​ബോ​​​ധം പ്ര​​​ധാ​​​ന​​​മാ​​​ണ്. ഒ​​​രു വ്യ​​​ക്തി ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കു​​​ന്ന​​​ത് കാ​​​മ​​​റ​​​യെ​​​യോ പൊ​​​ലി​​​സി​​​നെ​​​യോ ഭ​​​യ​​​ന്ന​​​ല്ല, മ​​​റി​​​ച്ച് താ​​​ൻ മു​​​ന്നോ​​​ട്ടെ​​​ടു​​​ത്താ​​​ൽ മ​​​റു​​​വ​​​ശ​​​ത്തു​​​നി​​​ന്ന് വ​​​രു​​​ന്ന ഒ​​​രാ​​​ളു​​​ടെ ജീ​​​വ​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​കാ​​​മെ​​​ന്ന ബോ​​​ധ്യം​​​കൊ​​​ണ്ടാ​​​ണെ​​​ങ്കി​​​ൽ അ​​​യാ​​​ളു​​​ടെ ചി​​​ന്ത ശ​​​രി​​​യാ​​​യ രീ​​​തി​​​യി​​​ൽ സ​​​ഞ്ച​​​രി​​​ച്ചുതു​​​ട​​​ങ്ങി​​​യെ​​​ന്ന് ഉ​​​റ​​​പ്പി​​​ക്കാം. മ​​​റ്റൊ​​​രാ​​​ളു​​​ടെ ജീ​​​വ​​​നെ സ്വ​​​ന്തം ജീ​​​വ​​​ന്‍റെ അ​​​ത്ര​​​ത​​​ന്നെ വി​​​ല​​​മ​​​തി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക എ​​​ന്ന​​​താ​​​ണ് ന​​​ല്ല റോ​​​ഡ് സം​​​സ്കാ​​​ര​​​ത്തി​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം.

വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ന്ന വ്യ​​​ക്തി നി​​​ര​​​ന്ത​​​രം ഓ​​​ർ​​​ക്കേ​​​ണ്ട സു​​​പ്ര​​​ധാ​​​ന കാ​​​ര്യ​​​മാ​​​ണ് - താ​​​ൻ റോ​​​ഡി​​​ൽ എ​​​ടു​​​ക്കു​​​ന്ന ഓ​​​രോ തീ​​​രു​​​മാ​​​ന​​​വും മ​​​റ്റൊ​​​രാ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തെ ബാ​​​ധി​​​ക്കാമെന്നത്, ഒ​​​രു നി​​​മി​​​ഷ​​​ത്തെ അ​​​ക്ഷ​​​മ, ഒ​​​രു തെ​​​റ്റാ​​​യ ഓ​​​വ​​​ർ​​​ടേ​​​ക്കിം​​ഗ്, അ​​​നാ​​​വ​​​ശ്യ മ​​​ത്സ​​​ര​​​യോ​​​ട്ടം, ഫോ​​​ണി​​​ലേ​​​ക്കു​​​ള്ള നോ​​​ട്ടം-​​​ഇ​​​വ​​​യൊ​​​ക്കെ മ​​​റ്റൊ​​​രാ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​മാ​​​യി മാ​​​റാം.

റോ​​​ഡി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​ന്ന നി​​​രാ​​​ശ​​​ർ

മ​​​നു​​​ഷ്യ​​​ർ ഇ​​​ന്നു പൊ​​​തു​​​വെ നി​​​രാ​​​ശ​​​രാ​​​ണ്. സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. പ​​​ല​​​പ്പോ​​​ഴും ഇ​​​ത്ത​​​രം സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ൾ ഡ്രൈ​​​വിം​​ഗി​​​ൽ ക​​​ല​​​രു​​​ന്നു​​​ണ്ട്. ദേ​​​ഷ്യ​​​വും വി​​​ദ്വേ​​​ഷ​​​വും ചി​​​ല​​​പ്പോ​​​ൾ വേ​​​ഗ​​​മാ​​​യി പ​​​രി​​​ണ​​​മി​​​ക്കു​​​ന്നു. ജീ​​​വി​​​ത​​​ത്തി​​​ലെ പ​​​രാ​​​ജ​​​യ​​​ങ്ങ​​​ളെ​​​യും നി​​​രാ​​​ശ​​​ക​​​ളെ​​​യും അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച് മ​​​റ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. റോ​​​ഡി​​​ലെ മ​​​ത്സ​​​രം​​​കൊ​​​ണ്ട് എ​​​ന്തു നേ​​​ടാ​​​ൻ. ഒ​​​രി​​​ക്ക​​​ലും പി​​​ന്നീ​​​ട് കാ​​​ണാ​​​ൻ സാ​​​ധ്യ​​​ത​​​യി​​​ല്ലാ​​​ത്ത അ​​​ദൃ​​​ശ്യ​​​നാ​​​യ ഒ​​​രു ഡ്രൈ​​​വ​​​റെ മ​​​റി​​​ക​​​ട​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ എ​​​ന്താ​​​ണ് ഒ​​​രാ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്? ആ​​​രോ​​​ടാ​​​ണ് അ​​​യാ​​​ൾ മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്?

മ​​​റ്റൊ​​​രു വാ​​​ഹ​​​നം മു​​​ന്നി​​​ൽ ക​​​യ​​​റു​​​ന്ന​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​പ​​​മാ​​​ന​​​മാ​​​യി കാ​​​ണു​​​ക, ഹോ​​​ൺ മു​​​ഴ​​​ക്കി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ക, വ​​​ഴി​​​കൊ​​​ടു​​​ക്കാ​​​ത്ത​​​വ​​​രോ​​​ട് പ്ര​​​തി​​​കാ​​​ര​​​ബു​​​ദ്ധി​​​യോ​​​ടെ പെ​​​രു​​​മാ​​​റു​​​ക തു​​​ട​​​ങ്ങി​​​യ​​​വ റോ​​​ഡി​​​ലെ ആ​​​ക്ര​​​മ​​​ണ​​​സ്വ​​​ഭാ​​​വ​​​ത്തി​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. ഡ്രൈ​​​വിം​​ഗി​​​ലെ ചെ​​​റി​​​യ വൈ​​​കാ​​​രി​​​ക​​​പ്ര​​​ശ്ന​​​മ​​​ല്ല. വ്യ​​​ക്തി​​​യു​​​ടെ ആ​​​ത്മ​​​നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ​​​യും സാ​​​മൂ​​​ഹി​​​ക പ​​​ക്വ​​​ത​​​യു​​​ടെ​​​യും പ്ര​​​ശ്ന​​​മാ​​​ണ്.

വേ​​​ഗ​​വും പൗ​​​രു​​​ഷ​​​വും ത​​​മ്മി​​​ൽ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ധാ​​​ര​​​ണ​​​ ശ​​​രി​​​യാ​​​ണോ? അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ൽ വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പു​​​രു​​​ഷ​​​ത്വം തെ​​​ളി​​​യി​​​ക്കാ​​​മെ​​​ന്ന ധാ​​​ര​​​ണ യ​​​ഥാ​​​ർ​​​ഥ​​​ത്തി​​​ൽ പ​​​ക്വ​​​ത​​​യി​​​ല്ലാ​​​യ്മ​​​യു​​​ടെ പ്ര​​​ക​​​ട​​​ന​​​മാ​​​ണ്. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വ​​​നും സ്വ​​​ന്തം ജീ​​​വ​​​നും അ​​​പ​​​ക​​​ട​​​ത്തി​​​ലാ​​​ക്കു​​​ന്ന പ്ര​​​വൃ​​​ത്തി ധൈ​​​ര്യ​​​മ​​​ല്ല; ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മി​​​ല്ലാ​​​യ്മ​​​യാ​​​ണ്.

റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ൾ​​​ക്ക് വ്യ​​​ക്തി​​​ക​​​ളു​​​ടെ അ​​​ശ്ര​​​ദ്ധ മാ​​​ത്ര​​​മ​​​ല്ല കാ​​​ര​​​ണം. റോ​​​ഡു​​​ക​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത, അ​​​ശാ​​​സ്ത്രീ​​​യ​​​ നി​​​ർ​​​മാ​​​ണം, അ​​​പ​​​ക​​​ട​​​ക​​​ വ​​​ള​​​വു​​​ക​​​ൾ, മ​​​തി​​​യാ​​​യ സൂ​​​ച​​​നാ​​​ബോ​​​ർ​​​ഡു​​​ക​​​ളു​​​ടെ അ​​​ഭാ​​​വം, വെ​​​ളി​​​ച്ച​​​ക്കു​​​റ​​​വ്, കാ​​​ൽ​​​ന​​​ട​​​യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വം, റോ​​​ഡ് കൈ​​​യേ​​​റ്റ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ ഘ​​​ട​​​ക​​​ങ്ങ​​​ളും പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ന്നു. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷാ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ വ​​​ള​​​രു​​​ക​​​യാ​​​ണ്.

എ​​​യ​​​ർ​​​ബാ​​​ഗു​​​ക​​​ൾ, ആ​​​ന്‍റിലോ​​​ക്ക് ബ്രേ​​​ക്കിം​​ഗ് സി​​​സ്റ്റം, ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് സ്റ്റ​​​ബി​​​ലി​​​റ്റി ക​​​ൺ​​​ട്രോ​​​ൾ, അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡ്രൈ​​​വ​​​ർ അ​​​സി​​​സ്റ്റ​​​ൻ​​​സ് സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ വാ​​​ഹ​​​ന​​​യാ​​​ത്ര കൂ​​​ടു​​​ത​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സാ​​​ങ്കേ​​​തി​​​ക​​​സു​​​ര​​​ക്ഷ മാ​​​ത്രം മ​​​തി​​​യാ​​​കി​​​ല്ല. സു​​​ര​​​ക്ഷി​​​ത​​​മാ​​​യ റോ​​​ഡു​​​ക​​​ൾ, ശാ​​​സ്ത്രീ​​​യ​​​മാ​​​യ ഗ​​​താ​​​ഗ​​​ത​​​സം​​​വി​​​ധാ​​​നം, കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​യ നി​​​യ​​​മ​​​നി​​​ർ​​​വ​​​ഹ​​​ണം എ​​​ന്നി​​​വ​​​യും ആ​​​വ​​​ശ്യ​​​മാ​​​ണ്.

റോ​​​ഡു​​​പാ​​​പ​​​ങ്ങ​​​ൾ

കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പ​​​ള്ളി​​​ക​​​ളും ക്ഷേ​​​ത്ര​​​ങ്ങ​​​ളും മോ​​​സ്കു​​​ക​​​ളും കേ​​​വ​​​ലം ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മ​​​ല്ല. വ​​​ലി​​​യ സാ​​​മൂ​​​ഹി​​​ക സ്വാ​​​ധീ​​​ന​​​വും ജ​​​ന​​​ങ്ങ​​​ളു​​​മാ​​​യി നി​​​ര​​​ന്ത​​​ര സ​​​മ്പ​​​ർ​​​ക്ക​​​വു​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​ണ്. മ​​​ത​​​നേ​​​താ​​​ക്ക​​​ളു​​​ടെ വാ​​​ക്കു​​​ക​​​ൾ കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലേ​​​ക്കും യു​​​വ​​​ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും സാ​​​ധാ​​​ര​​​ണ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ ദൈ​​​നം​​​ദി​​​ന ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കും എ​​​ത്തു​​​ന്നു​​​ണ്ട്.

ആ ​​​സ്വാ​​​ധീ​​​നം റോ​​​ഡ് നൈ​​​തി​​​ക​​​ത​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​കൂ​​​ടേ? മ​​​ത​​​ങ്ങ​​​ൾ മ​​​നു​​​ഷ്യ​​​ന്‍റെ ധാ​​​ർ​​​മി​​​ക ജീ​​​വി​​​ത​​​ത്തെ​​​ക്കു​​​റി​​​ച്ച് നി​​​ര​​​ന്ത​​​രം സം​​​സാ​​​രി​​​ക്കു​​​ന്നു​​​ണ്ട്. പാ​​​പം, പു​​​ണ്യം, വി​​​ശു​​​ദ്ധി, ആ​​​ത്മ​​​നി​​​യ​​​ന്ത്ര​​​ണം, സ​​​ഹ​​​ജീ​​​വി​​​സ്നേ​​​ഹം, കാ​​​രു​​​ണ്യം തു​​​ട​​​ങ്ങി​​​യ ആ​​​ശ​​​യ​​​ങ്ങ​​​ൾ മ​​​ത​​​പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ കേ​​​ന്ദ്ര​​​ത്തി​​​ലു​​​ണ്ട്. എ​​​ന്നാ​​​ൽ ഈ ​​​ആ​​​ശ​​​യ​​​ങ്ങ​​​ൾ മ​​​നു​​​ഷ്യ​​​ന്‍റെ പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് എ​​​ത്ര​​​ത്തോ​​​ളം വ്യാ​​​പി​​​ക്കു​​​ന്നു​​​ണ്ട് എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ചോ​​​ദ്യം.

ഒ​​​രു വ്യ​​​ക്തി മ​​​ത​​​പ​​​ര​​​മാ​​​യ എ​​​ല്ലാ അ​​​നു​​​ഷ്ഠാ​​​ന​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യും ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ സ്ഥി​​​ര​​​മാ​​​യി പോ​​​കു​​​ക​​​യും ചെ​​​യ്ത​​​ശേ​​​ഷം റോ​​​ഡി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ ജീ​​​വ​​​നു​​​മാ​​​യി നി​​​രു​​​ത്ത​​​ര​​​വാ​​​ദ​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റു​​​ന്നു​​​വെ​​​ങ്കി​​​ൽ മ​​​ത​​​ബോ​​​ധ​​​ത്തി​​​ൽ അ​​​ടി​​​സ്ഥാ​​​ന​​​പ​​​ര​​​മാ​​​യ വൈ​​​രു​​​ധ്യ​​​മു​​​ണ്ട്. എ​​​ന്തു​​​കൊ​​​ണ്ടാ​​​ണ് മ​​​ത​​​നേ​​​താ​​​ക്ക​​​ളും ധ്യാ​​​ന​​​ഗു​​​രു​​​ക്ക​​​ന്മാ​​​രും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ വേ​​​ണ്ട​​​ത്ര സം​​​സാ​​​രി​​​ക്കാ​​​ത്ത​​​ത്? പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ൾ സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​ത​​​ത്തി​​​ലെ പെ​​​രു​​​മാ​​​റ്റ​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യും പൊ​​​തു​​​ജീ​​​വി​​​ത​​​ത്തി​​​ലെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ലം​​​ഘ​​​ന​​​ങ്ങ​​​ളെ അ​​​വ​​​ഗ​​​ണി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ടോ?

മ​​​റ്റൊ​​​രാ​​​ളു​​​ടെ ജീ​​​വ​​​നെ​​​ടു​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​ന്ന അ​​​ശ്ര​​​ദ്ധ​​​യും അ​​​മി​​​ത​​​വേ​​​ഗ​​​വും ധാ​​​ർ​​​മി​​​ക പ്ര​​​ശ്ന​​​മാ​​​ണെ​​​ന്ന ധാ​​​ര​​​ണ മ​​​നു​​​ഷ്യ​​​മ​​​ന​​​സു​​​ക​​​ളി​​​ൽ ഉ​​​യ​​​രേ​​​ണ്ട​​​തു​​​ണ്ട്. യു​​​വ​​​ജ​​​ന​​​സം​​​ഗ​​​മ​​​ങ്ങ​​​ളി​​​ലും കു​​​ടും​​​ബ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ളി​​​ലും മ​​​ത​​​ബോ​​​ധ​​​ന ക്ലാ​​​സു​​​ക​​​ളി​​​ലും ഞാ​​​യ​​​റാ​​​ഴ്ച പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലും റോ​​​ഡ് നൈ​​​തി​​​ക​​​ത പ​​​രാ​​​മ​​​ർ​​​ശി​​​ക്ക​​​പ്പെ​​​ട​​​ണം. മ​​​ത​​​ങ്ങ​​​ളു​​​ടെ യ​​​ഥാ​​​ർ​​​ഥ ശ​​​ക്തി മ​​​നു​​​ഷ്യ​​​നെ ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ല​​​ല്ല, മ​​​റി​​​ച്ച്, മ​​​നു​​​ഷ്യ​​​നി​​​ൽ ക​​​രു​​​ണ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ബോ​​​ധ​​​വും വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​ലാ​​​ണ്.

Drive carefully.

സ്റ്റി​​​യ​​​റി​​​ംഗിൽ കൈ​​​ക​​​ൾ വയ്​​​ക്കു​​​മ്പോ​​​ൾ ഓ​​​ർ​​​ക്കു​​​ക; ആ ​​​യാ​​​ത്ര ന​​​മ്മെ എ​​​ത്തി​​​ക്കേ​​​ണ്ട​​​ത് മ​​​രണഗ​​​ർ​​​ത്ത​​​ത്തി​​​ലേ​​​ക്ക​​​ല്ല, മ​​​റി​​​ച്ച് സ്നേ​​​ഹ​​​മു​​​ള്ള​​​വ​​​രു​​​ടെ അ​​​രി​​​കി​​​ലേ​​​ക്കാ​​​ണ്; ന​​​മ്മു​​​ടെ​​​യും അ​​​വ​​​രു​​​ടെ​​​യും.

അ​​​പ​​​ക​​​ട​​​ങ്ങ​​​ളും മ​​​ര​​​ണ​​​ങ്ങ​​​ളും

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം ദി​​​നം​​​പ്ര​​​തി വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​ണ്. ജീ​​​വി​​​ത​​​നി​​​ല​​​വാ​​​ര​​​ത്തി​​​ൽ യൂ​​​റോ​​​പ്പി​​​നൊ​​​പ്പം കു​​​തി​​​ക്കു​​​മ്പോ​​​ഴും റോ​​​ഡു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ എ​​​ത്ര പി​​​റ​​​കി​​​ലാ​​​ണ് നാം. ​​​തൊ​​​ട്ട​​​ടു​​​ത്തു കി​​​ട​​​ക്കു​​​ന്ന സം​​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​പോ​​​ലും റോ​​​ഡു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ന​​​മ്മ​​​ളേക്കാ​​​ൾ വേ​​​ഗ​​​ത്തിൽ സ​​​ഞ്ച​​​രി​​​ക്കു​​​ന്നു. ആ​​​ധു​​​നി​​​ക കേ​​​ര​​​ളം നേ​​​രി​​​ടു​​​ന്ന ഏ​​​റ്റ​​​വും സ​​​ങ്കീ​​​ർ​​​ണ​​​വും എ​​​ന്നാ​​​ൽ വേ​​​ണ്ട​​​ത്ര ഗൗ​​​ര​​​വ​​​ത്തോ​​​ടെ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടാ​​​ത്ത​​​തു​​​മാ​​​യ സാ​​​മൂ​​​ഹി​​​ക-​​​ആ​​​രോ​​​ഗ്യ പ്ര​​​തി​​​സ​​​ന്ധി​​​യാ​​​ണ് റോ​​​ഡു​​​ക​​​ളി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്ന തു​​​ട​​​ർ​​​ച്ച​​​യാ​​​യ അ​​​പ​​​ക​​​ട​​​ങ്ങ​​​ളും മ​​​ര​​​ണ​​​ങ്ങ​​​ളും.

രാ​​​ജ്യ​​​ത്തി​​​ന്‍റെ ഭൗ​​​തി​​​ക അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ വി​​​ക​​​സി​​​ക്കു​​​ക​​​യും വാ​​​ഹ​​​ന​​​സാ​​​ന്ദ്ര​​​ത വ​​​ർ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ഴും അ​​​തി​​​ന​​​നു​​​സൃ​​​ത​​​മാ​​​യ പൗ​​​ര​​​ബോ​​​ധ​​​വും ഗ​​​താ​​​ഗ​​​ത അ​​​ച്ച​​​ട​​​ക്ക​​​വും വ​​​ള​​​രു​​​ന്നി​​​ല്ലെ​​​ന്ന യാ​​​ഥാ​​​ർ​​​ഥ്യ​​​ത്തി​​​ലേ​​​ക്കാ​​​ണ് ന​​​മ്മ​​​ൾ അ​​​തി​​​വേ​​​ഗം എ​​​ത്തി​​​ച്ചേ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

 റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള​​​ൾ കേ​​​വ​​​ലം ഗ​​​താ​​​ഗ​​​ത​​​നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മോ ഡ്രൈ​​​വിം​​ഗ് പി​​​ഴ​​​വോ മാ​​​ത്ര​​​മാ​​​യി ചു​​​രു​​​ക്കി​​​ക്കാ​​​ണു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. പൊ​​​തു​​​ജ​​​നാ​​​രോ​​​ഗ്യ​​​ത്തെ​​​യും സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷ​​​യെ​​​യും കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ സാ​​​മ്പ​​​ത്തി​​​ക ഭ​​​ദ്ര​​​ത​​​യെ​​​യും ബാ​​​ധി​​​ക്കു​​​ന്ന ഗൗ​​​ര​​​വ​​​മു​​​ള്ള പ്ര​​​ശ്ന​​​മാ​​​ണ്. അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ ജീ​​​വി​​​തം മാ​​​ത്ര​​​മ​​​ല്ല അ​​​യാ​​​ളെ ആ​​​ശ്ര​​​യി​​​ച്ചു ക​​​ഴി​​​യു​​​ന്ന കു​​​ടും​​​ബ​​​ത്തി​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക​​​വും വൈ​​​കാ​​​രി​​​ക​​​വു​​​മാ​​​യ നി​​​ല​​​നി​​​ൽ​​​പ്പു​​​കൂ​​​ടി​​​യാ​​​ണ് ത​​​ക​​​രു​​​ന്ന​​​ത്. അം​​​ഗ​​​വൈ​​​ക​​​ല്യ​​​ങ്ങ​​​ളോ​​​ടെ ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​രു​​​ന്ന​​​വ​​​രു​​​ടെ ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യ ദു​​​രി​​​ത​​​ങ്ങ​​​ൾ മ​​​റു​​​വ​​​ശ​​​ത്തു​​​ണ്ട്.

Latest News

Corehub Up