ഇൻഡ്യൻ സിനിമാക്കമ്പനിയുടെ ബാനറിൽ ടിപ്പു ഷാനും, ഷിയാസ് ഹസനും നിർമിച്ച് നവാഗതയായ രേഷ്മ ശിവകുമാർ കഥയെഴുതി സംവിധാനം ചെയ്യുന്ന അക്ഷരംപ്രതി എന്ന ചിത്രത്തിന് ആരംഭം കുറിച്ചു.
സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവഹിച്ചു. നിർമാതാക്കളായ ടിപ്പു ഷാനും ഷിയാസ് ഹസ്സനും ചേർന്നു ഫസ്റ്റ് ക്ലാപ്പും നൽകി. ജീത്തു ജോസഫിന്റെ സഹായിയായിട്ടാണ് രേഷ്മയുടെ ചലച്ചിത്ര ജീവിതത്തിനു തുടക്കം കുറിക്കുന്നത്.
അഭിനേതാക്കളായ ബേബി ജീൻ, ഗ്രേസ് ആന്റണി, ശരത് സഭാ, ഷാൻ റഹ്മാൻ, നായിക പുതുമുഖം ഗോപിക രമേഷ്, സംവിധായകരായ അനുരാജ് മനോഹർ, രോഹിത് ചന്ദ്രശേഖരൻ , എന്നിവരും വേദി പങ്കിട്ടു സംസാരിച്ചു.
ജീവിതത്തെ അലസമായി കാണുന്ന ഒരു യുവാവിന്റെ ജീവിതത്തിൽ ഒരു പ്രണയം നാമ്പിടുന്നതും ആപ്രണയം അവന്റെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് തികഞ്ഞ നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ബേബി ജീൻ നായകനാകുന്ന ഈ ചിത്രത്തിൽ ഗോപികാ രമേഷാണു നായിക. ഗ്രേസ് ആന്റണി, ശരത് സഭ, മഞ്ജൂ പിള്ള, ഷാൻ റഹ്മാൻ, ഗംഗാ മീര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ- രേഷ്മശിവകുമാർ- അരുൺ സി.എസ്. സംഗീതം- ജേയ്ക്സ് ബിജോയ്സ്. എക്സികുട്ടീവ് പ്രൊഡ്യൂസർ- പ്രണവ് പറശ്ശിനി. ഛായാഗ്രഹണം- ജിതേഷ് മംഗലപ്പിള്ളി. എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.കലാസംവിധാനം- എം. ബാവ. മേക്കപ്പ്-ആർ. ജി. വയനാടൻ. കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടേർസ്- പ്രകാശ്. കെ.മധു, സോണി സോളമൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- ബിജു കടവൂർ , സെന്തിൽ പൂജപ്പുര. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. നവംബർ ഇരുപത്തിയാറിന് പാലക്കാട്ട് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്, ചെന്നൈ എന്നിവിടങ്ങളിലായി പൂർത്തിയാകും. വാഴൂർ ജോസ്.