Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : hakkim shajahan

ജ​ന​ലി​ന് പാ​ളി​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ​ടി​ച്ചാ​ണ് ക​ഴി​ഞ്ഞ​ത്: ചെ​റു​പ്പ​ക്കാ​ല​ത്തെ ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് ഹ​ക്കിം  

ത​ന്നെ​യും സ​ഹോ​ദ​ര​ങ്ങ​ളെ​യും നോ​ക്കാ​നാ​യി ചെ​റു​പ്പ​ത്തി​ൽ ഉ​മ്മ ക​ഷ്ട​പ്പെ​ട്ട​തി​നെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് ന​ട​ൻ ഹ​ക്കീം ഷാ​ജ​ഹാ​ന്‍. ഉ​പ്പ ഗ​ൾ​ഫി​ൽ ഒ​രു വീ​ട്ടി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു​വെ​ന്നും കാ​ര്യ​മാ​യ വ​രു​മാ​ന​മി​ല്ലാ​യി​രു​ന്നു​വെ​ന്നും ഹ​ക്കിം തു​റ​ന്നു പ​റ​ഞ്ഞു.

ജ​ന​ലി​ന് പാ​ളി​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ പ്ലാ​സ്റ്റി​ക്ക് ഷീ​റ്റാ​ണ് അ​ടി​ച്ചി​രു​ന്ന​തെ​ന്നും ഉ​പ്പ വീ​ട്ടി​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ക​ട്ടി​ലി​ന​ടി​യി​ൽ വാ​ക്ക​ത്തി വ​ച്ചാ​ണ് ഉ​മ്മ കി​ട​ന്നു​റ​ങ്ങി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ധ​ന്യ വ​ര്‍​മ​യ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഹ​ക്കീം ഷാ​ജ​ഹാ​ന്‍.

''ഞ​ങ്ങ​ളെ നോ​ക്കാ​ന്‍ ഉ​മ്മ കു​റേ ക​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നൊ​രു കു​ടും​ബ പ​ശ്ചാ​ത്ത​ല​മാ​യി​രു​ന്നു. വാ​പ്പ സൗ​ദി അ​റേ​ബ്യ​യി​ല്‍ ഡ്രൈ​വ​റാ​യി​രു​ന്നു. ഒ​രു വീ​ട്ടി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. അ​ത്ര വ​ലി​യ ശ​മ്പ​ള​മൊ​ന്നു​മി​ല്ല. നാ​ട്ടി​ലേ​ക്ക് മാ​സം മാ​സം അ​യ​ക്കാ​നൊ​ന്നും ഉ​ണ്ടാ​കി​ല്ല.

മൂ​ന്ന് മ​ക്ക​ളു​ണ്ട്. മൂ​ന്ന് പേ​രേ​യും വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ പു​ള്ളി​ക്കാ​രി​യ്ക്കു​ണ്ടാ​യി​രു​ന്ന ക​ഷ്ട​പ്പാ​ടു​ണ്ട്. ഒ​രു വീ​ട്ടി​ല്‍ ഒ​രു സ്ത്രീ ​ഒ​റ്റ​യ്ക്ക് മൂ​ന്ന് പി​ള്ളേ​രെ വ​ള​ര്‍​ത്തു​ന്ന​ത് വ​ലി​യ ക​ഷ്ട​പ്പാ​ടാ​യി​രു​ന്നു.

ഞാ​നാ​യി​രു​ന്നു ഏ​റ്റ​വും വ​ലി​യ അ​ല​മ്പ​ന്‍. ഞാ​ന്‍ ഒ​പ്പി​ക്കാ​ത്ത വ​ള്ളി​ക​ളി​ല്ല. എ​ന്‍റെ കൈ ​ഒ​ടി​യും, കാ​ലൊ​ടി​യും. എ​ന്‍റെ ശ​രീ​ര​ത്തി​ല്‍ ഒ​ടി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്ല. ഒ​രാ​ളെ ത​ന്നെ പാ​ടാ​ണ്. അ​തു​പോ​ലെ മൂ​ന്നെ​ണ്ണ​മാ​ണു​ള്ള​ത്. പു​ള്ളി​ക്കാ​രി​യു​ടെ ക​ഷ്ട​പ്പാ​ടും, ജീ​വി​ത​വു​മു​ണ്ട്. ഞ​ങ്ങ​ള്‍ വീ​ട് മാ​റി, ഒ​രു ചെ​റി​യ വീ​ട് ത​ട്ടി​ക്കൂ​ട്ടി​യി​രു​ന്നു.

ജ​ന​ലി​ന് പാ​ളി​ക​ളി​ല്ലാ​യി​രു​ന്നു. റ​ബ്ബ​ര്‍ വെ​ട്ടു​ന്ന​തി​ന് കെ​ട്ടു​ന്ന ഷീ​റ്റാ​യി​രു​ന്നു അ​ടി​ച്ചി​രു​ന്ന​ത്. രാ​ത്രി ഉ​മ്മ കി​ട​ന്നു​റ​ങ്ങി​യ​ത് കി​ട​ക്ക​യു​ടെ അ​ടി​യി​ലൊ​രു വാ​ക്ക​ത്തി വ​ച്ചി​ട്ടാ​ണ്.

ആ ​സ്‌​ട്രെ​സ് ഒ​ന്ന് ഊ​ഹി​ച്ചു നോ​ക്കൂ. വാ​തി​ലി​ല്‍ ആ​രെ​ങ്കി​ലും മു​ട്ടി​യാ​ല്‍ ഇ​തെ​ടു​ക്കാ​ന്‍ പാ​ക​ത്തി​നാ​ണ് കി​ട​ക്കു​ന്ന​ത്. ആ ​ധൈ​ര്യം, ആ ​ജീ​വി​തം ഒ​ക്കെ ആ​ലോ​ചി​ക്കു​മ്പോ​ള്‍ സ​മ്മ​തി​ച്ചു കൊ​ടു​ത്തേ പ​റ്റൂ​വെ​ന്ന് ചി​ന്തി​ക്കാ​റു​ണ്ട്.

ഞ​ങ്ങ​ളെ വ​ള​ര്‍​ത്താ​ന്‍ അ​വ​ര്‍​ക്കു​ണ്ടാ​യ ക​ഷ്ട​പ്പാ​ട് മു​ഴു​വ​ന്‍ ഞാ​ന്‍ ക​ണ്ടി​ട്ടു​ണ്ട്. മൂ​ത്ത കു​ട്ടി കൂ​ടെ​യാ​ണ്. ആ​റാം ക്ലാ​സി​ല്‍ എ​ന്നെ ന​വോ​ദ​യ​യി​ലേ​ക്ക് എ​ഴു​തി​പ്പി​ച്ചു. തൊ​ടു​പു​ഴ​യി​ലേ​ക്ക് എ​ട്ടോ പ​ത്തോ കി​ലോ മീ​റ്റ​റു​ണ്ട്. ദി​വ​സ​വും കൊ​ണ്ടു​പോ​കും.

ഒ​രു പോ​യ​ന്‍റ് ക​ഴി​ഞ്ഞ​തോ​ടെ ഞാ​ന്‍ ഒ​റ്റ​യ്ക്കാ​യി പോ​കു​ന്ന​തും വ​രു​ന്ന​തും. ബ​സ് വ​രു​മ്പോ​ള്‍ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ വ​ന്ന് കാ​ത്തു നി​ല്‍​ക്കും. ആ ​ബ​സി​ന് ക​യ​റി​യി​ല്ലെ​ങ്കി​ല്‍ ഉ​മ്മ​യ്ക്ക് ടെ​ന്‍​ഷ​നാ​കും. ആ​റാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന കു​ഞ്ഞ് കു​ട്ടി​യ​ല്ലേ.

എ​ന്‍റെ ജീ​വി​തം മാ​റാ​ന്‍ കാ​ര​ണം ഉ​മ്മ​യാ​ണ്. ന​വോ​ദ​യി​ല്‍ കി​ട്ടി. അ​വി​ടെ വ​ച്ച് ആ​ളു​ക​ളെ കാ​ണാ​നും കു​റേ കൂ​ടി എ​ക്‌​സ്‌​പോ​ഷ​ര്‍ കി​ട്ടാ​നും മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം കാ​ര​ണ​മാ​യി. ഇ​ല്ലെ​ങ്കി​ല്‍ ഞാ​ന്‍ നാ​ട്ടി​ലൊ​ക്കെ ന​ട​ക്കു​ന്ന, കു​റ​ച്ച് ക​ഴി​യു​മ്പോ​ള്‍ ദു​ബാ​യി​ലൊ​ക്കെ പോ​യി ജോ​ലി ചെ​യ്യു​ന്ന ആ​ളാ​യി മാ​റി​യേ​നെ. ന​വോ​ദ​യി​ല്‍ പോ​യ​തി​നാ​ലാ​ണ് എ​ന്നി​ലെ ആ​ക്ട​റെ തി​രി​ച്ച​റി​യാ​നാ​യ​ത്. അ​വി​ടു​ത്തെ സ്‌​റ്റേ​ജും തി​യേ​റ്റ​റു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റി''.

Latest News

Corehub Up