ഗോവയിൽ നടക്കുന്ന 57-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി സംഘടിപ്പിച്ച ‘വേവ്സ് ഫിലിം ബസാറി’ൽ രണ്ടു ശ്രദ്ധേയ പുരസ്കാരങ്ങൾ നേടി മലയാള ചിത്രം ‘ആറ്റുമാലി’. മൈക ആരണ്യ സഹായ് ക്രിയേറ്റിവ് ഫെല്ലോഷിപ്പ്, ന്യൂബ് സ്റ്റുഡിയോ പോസ്റ്റ് പ്രോഡക്ഷൻ അവാർഡ് എന്നിവയാണ് ചിത്രം നേടിയത്
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജിത് വേലായുധൻ ആണ്. മൈക ആരണ്യ സഹായ് ക്രിയേറ്റിവ് ഫെല്ലോഷിപ്പിന്റെ ഭാഗമായി ഒരു ലക്ഷം രൂപയുടെ ഗ്രാന്റിനൊപ്പം എഡിറ്റിംഗിനായി 350 മണിക്കൂർ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിംഗിനായി 350 മണിക്കൂർ, ഡിജിറ്റൽ ഇന്റർമീഡിയറ്റ് (DI), കളർ ഗ്രേഡിംഗിനായി 100 മണിക്കൂർ സ്റ്റുഡിയോ സൗകര്യവും ലഭിക്കും.
അഞ്ച് ലക്ഷം രൂപ വരെ മൂല്യമുള്ള പ്രഫഷനൽ കളർ ഗ്രേഡിംഗ്, DI സേവനങ്ങൾ അല്ലെങ്കിൽ 70 മണിക്കൂർ പ്രഫഷനൽ പോസ്റ്റ്-പ്രൊഡക്ഷൻ പിന്തുണ എന്നിവയാണ് ന്യൂബ് സ്റ്റുഡിയോ പോസ്റ്റ് പ്രോഡക്ഷൻ അവാർഡിന്റെ ഭാഗമായി ചിത്രത്തിന് ലഭിക്കുക.