Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : mallika sukumaran

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ മേ​യ​റി​ന് പ്ര​ശം​സ, പി​ന്നാ​ലെ ഒ​റ്റ​പെ​യ്ത്തി​ൽ ത​ല​സ്ഥാ​നം മു​ങ്ങി; മ​ല്ലി​ക സു​കു​മാ​ര​ന് ട്രോ​ൾ മ​ഴ  

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കി​യ​തി​ന് മേ​യ​ർ വി.​വി. രാ​ജേ​ഷി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ടി മ​ല്ലി​ക സു​കു​മാ​ര​ൻ പു​ക​ഴ്ത്തി​യ​ത്. പി​ന്നാ​ലെ ഇ​ന്ന​ലെ പെ​യ്ത മ​ഴ​യി​ൽ ത​ല​സ്ഥാ​നം മു​ങ്ങു​ന്ന കാ​ഴ്ച​യാ​ണു​ണ്ടാ​യ​ത്.

ഒ​ന്ന​ര മ​ണി​ക്കൂ​ർ പെ​യ്ത മ​ഴ​യി​ൽ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ ത​മ്പാ​നൂ​ർ മു​ങ്ങി​തോ​ടെ മ​ല്ലി​ക സു​കു​മാ​ര​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രോ​ൾ മ​ഴ​പോ​ലെ പെ​യ്തു​തു​ട​ങ്ങി.

ക​ഴി​ഞ്ഞ ദി​വ​സം മേ​യ​റി​ന്‍റെ ഓ​ഫി​സി​ലെ​ത്തി കാ​ര്‍​ത്തി​ക ദീ​പം തെ​ളി​യി​ക്ക​ലി​ല്‍ മ​ല്ലി​ക പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ട് മേ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ഹ​രി​ച്ചെ​ന്ന് പ​റ​ഞ്ഞു പു​ക​ഴ്ത്തി​യ​ത്. 

‘‘ഞാ​ൻ നേ​രി​ട്ട് ഇ​റ​ങ്ങി​യി​ട്ട് ന​ട​ക്കാ​ത്ത കാ​ര്യ​മാ​യി​രു​ന്നു എ​ന്‍റെ വീ​ടി​നു പു​റ​കി​ലെ വെ​ള്ള​പ്പൊ​ക്കം. നി​ങ്ങ​ള​ട​ക്ക​മു​ള്ള​വ​ർ പ​റ​ഞ്ഞു, ത​മ്പാ​നൂ​രി​ലെ വെ​ള്ളം കു​റ​യു​ന്നി​ല്ല, പോ​കു​ന്നി​ല്ല എ​ന്നൊ​ക്കെ. എ​ന്തി​നാ​ണ് മോ​നെ ഈ ​നു​ണ​യൊ​ക്കെ പ​റ​യു​ന്ന​ത്. ഞാ​നെ​ന്‍റെ സാ​രി​യൊ​ക്കെ പൊ​ക്കി​പ്പി​ടി​ച്ച് എ​ത്ര​യോ ത​വ​ണ ന​ട​ന്നി​രി​ക്കു​ന്നു.

ഇ​പ്പോ​ള്‍ ആ ​വെ​ള്ളം പോ​കു​വാ​നു​ള്ള സം​വി​ധാ​ന​മു​ണ്ടാ​യി. കൃ​ത്യ​മാ​യി വൃ​ത്തി​യാ​ക്ക​ൽ ന​ട​ന്നു​വ​രു​ന്നു. ര​ണ്ട് കൊ​ല്ലം മു​മ്പ് വ​രെ മൂ​ന്ന് ദി​വ​സം എ​ന്‍റെ വീ​ടി​നു മു​ന്നി​ലെ ഇ​ഷ്ടി​ക പെ​റു​ക്കാ​ൻ ആ​ളി​ല്ലാ​യി​രു​ന്നു. ഞാ​ൻ ക​ണ്ട കാ​ലം മു​ത​ൽ എ​ങ്ങ​നെ​യാ​ണോ ജോ​ലി​യോ​ടു​ള്ള ആ​ത്മാ​ർ​ഥ​ത, ഇ​പ്പോ​ഴും ഇ​ങ്ങ​നെ​യൊ​രു പ​ദ​വി​യി​ലെ​ത്തി​യി​ട്ടും അ​ത് തു​ട​രു​ന്ന രീ​തി എ​ടു​ത്തു പ​റ​യ​ണം. ഏ​ത് രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യാ​ലും അ​ത് ന​ല്ലൊ​രു കാ​ര്യ​മാ​ണ്. ജ​ന​ങ്ങ​ള്‍ അ​ത് മ​ന​സി​ലാ​ക്കു​ന്നു​ണ്ട്.’’​മ​ല്ലി​ക സു​കു​മാ​ര​ൻ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

ഇ​ന്ന​ലെ സം​സ്ഥാ​ന​ത്ത് പെ​യ്ത ക​ന​ത്ത മ​ഴ​യി​ല്‍ ത​മ്പാ​നൂ​ര​ട​ക്ക​മു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളെ​ല്ലാം വെ​ള്ള​ത്തി​ലാ​യ​തോ​ടെ​യാ​ണ് മ​ല്ലി​ക സു​കു​മാ​ര​ന്‍ വെ​ട്ടി​ലാ​യ​ത്.

ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ യാ​ത്ര​ക്കാ​ർ കു​ടു​ങ്ങി. റോ​ഡു​ക​ൾ തോ​ടു​ക​ളാ​യി, വാ​ഹ​ന​ങ്ങ​ൾ വെ​ള്ള​ക്കെ​ട്ടി​ൽ നി​ശ്ച​ല​മാ​യി. ക​ട​ക​ളി​ലും വെ​ള്ളം​ക​യ​റി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 12ന് ​തു​ട​ങ്ങി​യ മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ത​മ്പാ​നൂ​രി​ലെ റോ​ഡും ന​ട​പ്പാ​ത​യും തി​രി​ച്ച​റി​യാ​നാ​കാ​ത്ത​വി​ധം വെ​ള്ളം​നി​റ​ഞ്ഞ​ത്.

ഓ​ട​ക​ളി​ലെ മാ​ലി​ന്യം നീ​ക്കം​ചെ​യ്യാ​ത്ത​തും വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യി. ആ​മ​യി​ഴ​ഞ്ചാ​ൻ തോ​ട്ടി​ലെ മാ​ലി​ന്യ​വും പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും റോ​ഡി​ലൂ​ടെ ഒ​ഴു​കി. മു​ട്ടോ​ളം മ​ലി​ന​ജ​ല​ത്തി​ലൂ​ടെ​യാ​ണു പ​ല​രും റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കും ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്കു​മെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ മ​ഴ ശ​മി​ച്ചെ​ങ്കി​ലും ര​ണ്ട​ര​യോ​ടെ​യാ​ണ് വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യ​ത്. കോ​ർ​പ​റേ​ഷ​ൻ തൊ​ഴി​ലാ​ളി​ക​ളും പൊ​ലീ​സു​കാ​രും ഓ​ട​ക​ളി​ലെ ത​ട​സം നീ​ക്കി​യി​ട്ടും ത​മ്പാ​നൂ​രി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​ർ​ന്നു.
കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ് ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടെ​ന്ന് കോ​ൺ​ഗ്ര​സ് കൗ​ൺ​സി​ല​ർ കെ.​എ​സ്.​ശ​ബ​രീ​നാ​ഥ​ൻ പ​റ​ഞ്ഞു. ഗോ​വ​യി​ലാ​ണെ​ന്നും മ​ട​ങ്ങി​യെ​ത്തി​യ​ശേ​ഷം വെ​ള്ള​ക്കെ​ട്ടി​ന്‍റെ കാ​ര​ണ​ങ്ങ​ൾ നേ​രി​ട്ടു​പ​രി​ശോ​ധി​ക്കു​മെ​ന്നും മേ​യ​ർ വി.​വി.​രാ​ജേ​ഷ് അ​റി​യി​ച്ചു.

Latest News

Corehub Up