മകൻ സായി കൃഷ്ണ കാരണമാണ് താൻ ഇന്നും ജീവിച്ചിരിക്കുന്നതെന്നും തന്റെ ജീവിതത്തിലെടുക്കുന്ന തീരുമാനങ്ങൾ പിന്നിൽ മകന്റെ വലിയ ശക്തിയുണ്ടെന്നും വെളിപ്പെടുത്തി നടി നവ്യ നായർ. മകന്റെ 16-ാം ബർത്ഡേയുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവയ്ക്കുന്നതിനിടെ സ്വന്തം യുട്യൂബ് ചാനലിലൂടെയായിരുന്നു നവ്യയുടെ പ്രതികരണം.
ചെറിയ പ്രായത്തില്‍ തന്നെ വളരെ അധികം പക്വതയുള്ള കുട്ടിയായിട്ടാണ് സായി വളര്‍ന്നത്. എന്തിനും ഞാന്‍ അവനോട് അഭിപ്രായം ചോദിക്കാറുണ്ട്. എന്നെ അമ്പരപ്പിച്ചുകൊണ്ടാണ് അവന് പല കാര്യത്തിലും മറുപടി നല്‍കിയിട്ടുള്ളത്.
ശരിക്കും ഒരു അമ്മ എന്ന നിലയില്‍ സായിയുടെ ഓരോ വളര്‍ച്ചയിലും ഞാന്‍ അഭിമാനിക്കുന്നുണ്ട്. ഞാന്‍ എത്രത്തോളം നല്ല അമ്മയാണ് എന്നെനിക്ക് അറിയില്ല, പക്ഷേ സായി നല്ലൊരു മോനാണ്. ഇതുവരെയുള്ള സായിയുടെ വളര്‍ച്ചയില്‍ ഒരുപരാതിയും എനിക്കില്ല. ഇതില്‍ കൂടുതലൊന്നും എനിക്ക് ദൈവത്തോട് ചോദിക്കാന്‍ കഴിയില്ല.
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലും, തളര്‍ച്ചയിലും എന്നെ താങ്ങി നിര്‍ത്തിയിട്ടുള്ളത് എന്റെ മോനാണ്. എന്റെ ശക്തിയാണ് അവന്. ഒരു സമയം വരെ അച്ഛനും അമ്മയും സഹോദരനുമായിരുന്നു എന്റെ കരുത്ത്. എന്നാല്‍ ഇന്ന് സായിയാണ് എന്റെ കരുത്ത്.
ചില കാര്യങ്ങളില്‍ അവന് തരുന്ന പിന്തുണയെ കുറിച്ച് പറയാതിരിക്കാന്‍ കഴിയില്ല. വളരെ പേഴ്സണലായ ചില കാര്യങ്ങള്‍ പറയാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും ഇന്ന് ഞാന്‍ ജീവിച്ചിരിക്കുന്നതിന് കാരണം എന്റെ മകനാണ്.
പതിനാറു വയസുകാരന് എന്ന നിലയില്‍ അവന് എന്നോട് എല്ലാ കാര്യങ്ങളും പറയാറുണ്ട് എന്നൊന്നും ഞാന്‍ കള്ളം പറയുന്നില്ല. പക്ഷേ ഞാന്‍ അറിയേണ്ടതെല്ലാം അവന് എന്നോട് പറയാറുണ്ട്. എന്റെ കരുത്തും സപ്പോര്‍ട്ടും, ഏറ്റവും വലിയ ഭാഗ്യവുമാണ് സായി- നവ്യ നായര്‍ പറഞ്ഞു.