x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഞാ​നി​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന് കാ​ര​ണം എ​ന്‍റെ മ​ക​നാ​ണ്: ന​വ്യ നാ​യ​ർ പ​റ​യു​ന്നു

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 26, 2026 11:24 AM IST | Updated: November 26, 2026 11:24 AM IST

നവ്യയും മകനും

മ​ക​ൻ സാ​യി കൃ​ഷ്ണ കാ​ര​ണ​മാ​ണ് താ​ൻ ഇ​ന്നും ജീ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ത​ന്‍റെ ജീ​വി​ത​ത്തി​ലെ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ൾ പി​ന്നി​ൽ മ​ക​ന്‍റെ വ​ലി​യ ശ​ക്തി​യു​ണ്ടെ​ന്നും വെ​ളി​പ്പെ​ടു​ത്തി ന​ടി ന​വ്യ നാ​യ​ർ. മ​ക​ന്‍റെ 16-ാം ബ​ർ​ത്ഡേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഓ​ർ​മ​ക​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നി​ടെ സ്വ​ന്തം യു​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​യി​രു​ന്നു ന​വ്യ​യു​ടെ പ്ര​തി​ക​ര​ണം.

ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ വ​ള​രെ അ​ധി​കം പ​ക്വ​ത​യു​ള്ള കു​ട്ടി​യാ​യി​ട്ടാ​ണ് സാ​യി വ​ള​ര്‍​ന്ന​ത്. എ​ന്തി​നും ഞാ​ന്‍ അ​വ​നോ​ട് അ​ഭി​പ്രാ​യം ചോ​ദി​ക്കാ​റു​ണ്ട്. എ​ന്നെ അ​മ്പ​ര​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ന്‍ പ​ല കാ​ര്യ​ത്തി​ലും മ​റു​പ​ടി ന​ല്‍​കി​യി​ട്ടു​ള്ള​ത്.

ശ​രി​ക്കും ഒ​രു അ​മ്മ എ​ന്ന നി​ല​യി​ല്‍ സാ​യി​യു​ടെ ഓ​രോ വ​ള​ര്‍​ച്ച​യി​ലും ഞാ​ന്‍ അ​ഭി​മാ​നി​ക്കു​ന്നു​ണ്ട്. ഞാ​ന്‍ എ​ത്ര​ത്തോ​ളം ന​ല്ല അ​മ്മ​യാ​ണ് എ​ന്നെ​നി​ക്ക് അ​റി​യി​ല്ല, പ​ക്ഷേ സാ​യി ന​ല്ലൊ​രു മോ​നാ​ണ്. ഇ​തു​വ​രെ​യു​ള്ള സാ​യി​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ ഒ​രു​പ​രാ​തി​യും എ​നി​ക്കി​ല്ല. ഇ​തി​ല്‍ കൂ​ടു​ത​ലൊ​ന്നും എ​നി​ക്ക് ദൈ​വ​ത്തോ​ട് ചോ​ദി​ക്കാ​ന്‍ ക​ഴി​യി​ല്ല.

എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ത​ക​ര്‍​ച്ച​യി​ലും, ത​ള​ര്‍​ച്ച​യി​ലും എ​ന്നെ താ​ങ്ങി നി​ര്‍​ത്തി​യി​ട്ടു​ള്ള​ത് എ​ന്‍റെ മോ​നാ​ണ്. എ​ന്‍റെ ശ​ക്തി​യാ​ണ് അ​വ​ന്‍. ഒ​രു സ​മ​യം വ​രെ അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​നു​മാ​യി​രു​ന്നു എ​ന്‍റെ ക​രു​ത്ത്. എ​ന്നാ​ല്‍ ഇ​ന്ന് സാ​യി​യാ​ണ് എ​ന്‍റെ ക​രു​ത്ത്.

ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ അ​വ​ന്‍ ത​രു​ന്ന പി​ന്തു​ണ​യെ കു​റി​ച്ച് പ​റ​യാ​തി​രി​ക്കാ​ന്‍ ക​ഴി​യി​ല്ല. വ​ള​രെ പേ​ഴ്‌​സ​ണ​ലാ​യ ചി​ല കാ​ര്യ​ങ്ങ​ള്‍ പ​റ​യാ​ന്‍ എ​നി​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും ഇ​ന്ന് ഞാ​ന്‍ ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന് കാ​ര​ണം എ​ന്‍റെ മ​ക​നാ​ണ്.

പ​തി​നാ​റു വ​യ​സു​കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ അ​വ​ന്‍ എ​ന്നോ​ട് എ​ല്ലാ കാ​ര്യ​ങ്ങ​ളും പ​റ​യാ​റു​ണ്ട് എ​ന്നൊ​ന്നും ഞാ​ന്‍ ക​ള്ളം പ​റ​യു​ന്നി​ല്ല. പ​ക്ഷേ ഞാ​ന്‍ അ​റി​യേ​ണ്ട​തെ​ല്ലാം അ​വ​ന്‍ എ​ന്നോ​ട് പ​റ​യാ​റു​ണ്ട്. എ​ന്‍റെ ക​രു​ത്തും സ​പ്പോ​ര്‍​ട്ടും, ഏ​റ്റ​വും വ​ലി​യ ഭാ​ഗ്യ​വു​മാ​ണ് സാ​യി- ന​വ്യ നാ​യ​ര്‍ പ​റ​ഞ്ഞു.

Tags : navya nair navya son personal life cinema malayalam

Recent News

Corehub Up