Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : reneesha rahman

ര​ണ്ടാ​ഴ്ച ആ ​ക്രീം ഞാ​ൻ ഉ​പ​യോ​ഗി​ച്ചു, എ​ന്‍റെ മു​ഖ​ത്തെ ക​രു​വാ​ളി​പ്പൊ​ക്കെ മാ​റി​യ​തു​കൊ​ണ്ട് നി​ർ​ത്തി: വി​ശ​ദ്ദീ​ക​ര​ണ​വു​മാ​യി റെ​നീ​ഷ  

മ​ല​പ്പു​റ​ത്ത് പ​തി​നേ​ഴു​കാ​രി​ക്ക് ഗു​രു​ത​ര വൃ​ക്ക​രോ​ഗം ബാ​ധി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫെ​യ​ർ​നെ​സ് ക്രീം ​വി​വാ​ദ​ത്തി​ൽ പു​തി​യ വി​ശ​ദീ​ക​ര​ണ​വു​മാ​യി സീ​രി​യ​ൽ താ​ര​വും ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ റെ​നീ​ഷ റ​ഹ്മാ​ൻ രം​ഗ​ത്ത്.

താ​ൻ മു​ൻ​പ് പ്ര​മോ​ട്ട് ചെ​യ്ത ഉ​ൽ​പ്പ​ന്ന​ത്തി​ന്‍റെ പേ​രി​ലു​ണ്ടാ​യ വി​വാ​ദ​ത്തി​ൽ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ന്നി​ല്ലെ​ന്നും, വി​ഷ​യം നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​യാ​ൽ ത​ന്നെ സ​മീ​പി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ളും ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വ​ങ്ങ​ളും വെ​ളി​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ണെ​ന്നും റ​നീ​ഷ പു​തി​യ വി​ഡി​യോ​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

റെ​നീ​ഷ റ​ഹ്മാ​ന്‍റെ വാ​ക്കു​ക​ൾ

“തെ​റ്റാ​യ പ്ര​ച​ര​ണം ന​ട​ത്തു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി തീ​ർ​ച്ച​യാ​യി​ട്ടും ന​ല്ലൊ​രു കാ​ര്യം ത​ന്നെ​യാ​ണ്. ഈ ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൊ​ക്കെ കാ​ണു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്ന ഒ​രാ​ൾ ത​ന്നെ​യാ​ണ് ഞാ​ൻ. ആ ​ഒ​രു നി​ല​യ്ക്ക് ഇ​തു​പോ​ലു​ള്ള ഒ​രു ന​ട​പ​ടി വ​ള​രെ ന​ല്ലൊ​രു കാ​ര്യം ത​ന്നെ​യാ​ണ്.

പ​ക്ഷേ ഈ ​ഒ​രു തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ എ​വി​ടെ നി​ന്നാ​ണ് വ​രു​ന്ന​ത്? പ​ല​ർ​ക്കും അ​റി​യാ​ത്ത ഒ​രു കാ​ര്യം ഞാ​ൻ പ​റ​യാം. ഇ​പ്പോ​ൾ ഒ​രു ഉ​ൽ​പ​ന്ന​ത്തി​ന്‍റെ ഒ​രു സ​ഹ​ക​ര​ണ അ​ഭ്യ​ർ​ഥ​ന​യു​മാ​യി ന​മ്മ​ളെ സ​മീ​പി​ക്കു​ന്ന​ത് അ​ല്ലെ​ങ്കി​ൽ ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​റെ സ​മീ​പി​ക്കു​ന്ന​ത് എ​ല്ലാ​യ്പ്പോ​ഴും അ​തി​ന്‍റെ​നി​ർ​മാ​താ​ക്ക​ളോ അ​ല്ലെ​ങ്കി​ൽ അ​ത് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന ആ​ളു​ക​ളോ അ​ല്ല; പ​ക​രം ഇ​തി​നി​ട​യ്ക്ക് ഒ​രു ഇ​ട​നി​ല​ക്കാ​രു​ണ്ട്, അ​വ​രാ​ണ് ഈ ​മാ​ർ​ക്ക​റ്റിം​ഗ് ഏ​ജ​ൻ​സി​ക​ൾ. അ​പ്പോ​ൾ ഈ ​ഒ​രു ഉ​ൽ​പ​ന്ന​ത്തി​നും എ​ന്നെ സ​മീ​പി​ച്ച​ത് അ​തു​പോ​ലൊ​രു ഏ​ജ​ൻ​സി​യാ​ണ്. 

ഈ ​ഉ​ൽ​പ​ന്ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും വി​ഡി​യോ എ​ങ്ങ​നെ​യാ​ണ് വേ​ണ്ട​ത് എ​ന്നു​ള്ള വി​വ​ര​ങ്ങ​ളും എ​ല്ലാം പ​റ​ഞ്ഞ​ത് ഇ​വ​രാ​ണ്. ഇ​വ​രാ​ണ് ന​മ്മ​ളു​മാ​യി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​ത് മി​ക്ക കേ​സി​ലും. അ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി​ട്ടും ഈ ​ഒ​രു ഉ​ൽ​പ​ന്നം വ​ന്ന സ​മ​യ​ത്ത് ത​ന്നെ ഞാ​ൻ അ​ടി​സ്ഥാ​ന​പ​ര​മാ​യി ചോ​ദി​ച്ചു; എ​ന്തൊ​ക്കെ​യാ​ണ് ഈ ​ഉ​ൽ​പ​ന്ന​ത്തി​ന്‍റെ വി​വ​ര​ങ്ങ​ൾ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ ബാ​ക്കി​യു​ള്ള ന​മ്മു​ടെ ച​ർ​മ്മ സം​ര​ക്ഷ​ണ ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൊ​ക്കെ കാ​ണു​ന്ന പോ​ലെ ത​ന്നെ നി​യാ​സി​ന​മൈ​ഡ്, ച​ന്ദ​നം, വി​റ്റാ​മി​ൻ സി, ​ഗ്ലൂ​ട്ടാ​ത്ത​യോ​ൺ, പി​ന്നെ മ​ഞ്ഞ​ൾ ഇ​ങ്ങ​നെ​യു​ള്ള വി​വ​ര​ങ്ങ​ളെ​ല്ലാം അ​യ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. അ​പ്പോ​ൾ ന​മ്മ​ൾ സാ​ധാ​ര​ണ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ ചെ​യ്യു​ന്ന ഒ​രു കാ​ര്യം എ​ന്താ​ണെ​ന്ന് വ​ച്ചാ​ൽ ഈ ​പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വി​ശ്വ​സി​ക്കും; ഇ​തു ത​ന്നെ​യാ​ണ് കു​പ്പി​യു​ടെ പു​റ​ത്തും എ​ഴു​തി​യി​ട്ടു​ണ്ടാ​വു​ക. 

അ​ല്ലാ​തെ ഒ​രി​ക്ക​ലും ആ ​ഉ​ൽ​പ​ന്ന​ത്തി​ന്‍റെ ഉ​ള്ളി​ലു​ള്ള രാ​സ​വ​സ്തു​ക്ക​ൾ എ​ന്താ​ണെ​ന്ന് ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​ക്കും അ​റി​യാ​ൻ ക​ഴി​യി​ല്ല. ഇ​വ​ർ പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കു​ക മാ​ത്ര​മ​ല്ല, അ​വ​രു​ടെ സ്വ​ന്തം ശ​രീ​ര​ത്തി​ൽ അ​ത് പു​ര​ട്ടി​യി​ട്ടോ ക​ഴി​ച്ചി​ട്ടോ അ​ത് നോ​ക്കു​ന്നു.

പ്ര​ത്യേ​കി​ച്ച് ഒ​രു ബു​ദ്ധി​മു​ട്ടും ഇ​ല്ല എ​ന്നു​ണ്ടെ​ങ്കി​ൽ കു​റ​ച്ചു ദി​വ​സം അ​ത് ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം അ​ത് പ്ര​മോ​ട്ട് ചെ​യ്യു​ന്നു. അ​ല്ലാ​തെ ഈ ​ഒ​രു ഉ​ൽ​പ​ന്നം വ​ന്നു എ​ന്ന് പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ ഒ​രു സാ​മ്പി​ൾ എ​ടു​ത്ത് ന​മ്മ​ൾ നേ​രെ ലാ​ബി​ൽ കൊ​ണ്ടു​പോ​യി പ​രി​ശോ​ധി​ച്ചി​ട്ട് ഇ​തി​ൽ രാ​സ​വ​സ്തു​ക്ക​ൾ ഉ​ണ്ടോ എ​ന്നു​ള്ള​ത് നോ​ക്കി​യ​തി​നു​ശേ​ഷം ഒ​രു വ​ർ​ഷം ഉ​പ​യോ​ഗി​ച്ച​തി​നു​ശേ​ഷം ഒ​രു ഉ​ൽ​പ​ന്നം അ​വ​ലോ​ക​നം ചെ​യ്യു​ക എ​ന്ന​ത് ഒ​രി​ക്ക​ലും പ്രാ​യോ​ഗി​ക​മാ​യി സാ​ധ്യ​മാ​കു​ന്ന ഒ​രു കാ​ര്യ​മ​ല്ല. അ​പ്പോ​ൾ ഇ​ത് ഇ​ങ്ങ​നെ​യാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഇ​ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഒ​രു​പ​ക്ഷേ ഇ​ത് പ്ര​മോ​ട്ട് ചെ​യ്യു​ന്ന ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് അ​റി​യി​ല്ല.

ഇ​തു​പോ​ലു​ള്ള അ​പ​ക​ട​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ ഇ​തി​ന​ക​ത്ത് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ​ക്ക് അ​റി​യി​ല്ലാ​യി​രി​ക്കും. ഇ​ട​നി​ല​ക്കാ​രാ​യ ഈ ​മാ​ർ​ക്ക​റ്റിം​ഗ് ഏ​ജ​ൻ​സി​ക്കാ​ർ​ക്കും അ​റി​യി​ല്ലാ​യി​രി​ക്കും ഇ​തു​പോ​ലെ ദോ​ഷ​ക​ര​മാ​യ ചേ​രു​വ​ക​ൾ ഇ​തി​ലു​ണ്ടെ​ന്ന്.

പ​ക്ഷേ ഇ​ത് നി​ർ​മി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് അ​റി​യാ​മ​ല്ലോ ഇ​ത്ര​യും ദോ​ഷ​ക​ര​മാ​യ ചേ​രു​വ​ക​ളാ​ണ് ഇ​തി​ൽ കൂ​ട്ടി ചേ​ർ​ക്കു​ന്ന​ത് എ​ന്ന്. ഇ​ത് പു​റ​ത്തോ​ട്ട് മ​നു​ഷ്യ​ർ അ​ത് ഒ​രു​പാ​ട് കാ​ലം ദീ​ർ​ഘ​കാ​ലം ഉ​പ​യോ​ഗി​ച്ചു എ​ന്നു വ​ച്ചാ​ൽ എ​ന്തൊ​ക്കെ ദോ​ഷ​ഫ​ല​ങ്ങ​ളാ​ണ് വ​രു​ന്ന​ത് എ​ന്നു​ള്ള​ത് നി​ർ​മാ​താ​ക്ക​ൾ​ക്ക് അ​റി​യാ​മ​ല്ലോ അ​ല്ലെ​ങ്കി​ൽ ഇ​ത് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​വ​ർ​ക്ക് അ​റി​യാ​മ​ല്ലോ. അ​പ്പോ​ൾ പി​ന്നെ ഇ​തു​പോ​ലു​ള്ള ദോ​ഷ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ ചേ​ർ​ത്തു​കൊ​ണ്ട് ഒ​രു ഉ​ൽ​പ​ന്നം വി​പ​ണി​യി​ൽ ഇ​റ​ക്കാ​നാ​യി​ട്ട് എ​വി​ടെ നി​ന്നാ​ണ് ഇ​വ​ർ​ക്ക് ഈ ​ധി​ക്കാ​രം വ​ന്ന​ത്? എ​വി​ടെ നി​ന്നാ​യി​രി​ക്കും ആ ​ഒ​രു ധൈ​ര്യം വ​ന്നി​ട്ടു​ണ്ടാ​വു​ക? 

എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും ഇ​ത് ഇ​ങ്ങ​നെ ചെ​യ്ത​തി​ലൂ​ടെ എ​ന്ത് പ്ര​ത്യാ​ഘാ​തം വ​രും അ​ല്ലെ​ങ്കി​ൽ അ​തി​ന് ഒ​രു ക​ടു​ത്ത ന​ട​പ​ടി ഉ​ണ്ടാ​വും എ​ന്നു​ള്ള ഒ​രു പേ​ടി എ​ന്തു​കൊ​ണ്ട് അ​വ​ർ​ക്ക് വ​ന്നി​ല്ല? അ​പ്പോ​ൾ പി​ന്നെ ഇ​പ്പോ​ൾ ഞാ​ൻ കാ​ണു​ന്ന​ത് മൊ​ത്തം ഇ​പ്പോ​ൾ വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​യി​ക്കോ​ട്ടെ, വാ​ർ​ത്താ ചാ​ന​ലി​ൽ ആ​യി​ക്കോ​ട്ടെ അ​ല്ലെ​ങ്കി​ൽ പ​ല​രു​ടെ വ്ലോ​ഗു​ക​ളി​ൽ ആ​യി​ക്കോ​ട്ടെ എ​ന്‍റെ ഫോ​ട്ടോ​യും എ​ന്‍റെ വി​ഡി​യോ​യു​മാ​ണ് ഇ​ങ്ങ​നെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്.

ഒ​രാ​ൾ പോ​ലും ഇ​തി​ന്‍റെ നി​ർ​മാ​താ​വ് ആ​രാ​ണെ​ന്നോ ഇ​ത് എ​വി​ടെ​യാ​ണ് ഉ​ൽ​പ്പാ​ദി​പ്പി​ക്കു​ന്ന​ത് എ​ന്നോ ഇ​തി​ന്‍റെ ഉ​ട​മ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ ഒ​ന്നും എ​വി​ടെ​യും പ​റ​യു​ന്നി​ല്ല. അ​പ്പോ​ൾ പി​ന്നെ എ​ല്ലാ​വ​രും പ്ര​സ​ക്ത​മാ​യി കാ​ണു​ന്ന​ത് ഇ​ത് പ്ര​മോ​ഷ​ൻ ചെ​യ്ത ആ​ളു​ടെ തെ​റ്റാ​യി​ട്ടാ​ണോ അ​തോ ഇ​തു​പോ​ലെ ഒ​രു ഉ​ൽ​പ​ന്നം വി​പ​ണി​യി​ൽ ഉ​ള്ള​തി​നെ​യാ​ണോ? എ​വി​ടെ​യാ​ണ് പ്രാ​ധാ​ന്യം കൂ​ടു​ത​ൽ നി​ൽ​ക്കു​ന്ന​ത്? 

എ​നി​ക്ക് നി​ങ്ങ​ളു​ടെ അ​മ​ർ​ഷ​വും ദേ​ഷ്യ​വും നി​ങ്ങ​ൾ പ്ര​തി​ഷേ​ധി​ക്കു​ന്ന കാ​ര്യ​ങ്ങ​ളും എ​ല്ലാം എ​നി​ക്ക് പൂ​ർ​ണ​മാ​യും മ​ന​സ്സി​ലാ​കും. കാ​ര​ണം ഞാ​ൻ ഇ​ത് വി​പ​ണ​നം ചെ​യ്തു എ​ന്ന് പ​റ​ഞ്ഞി​ട്ട് ഞാ​ൻ ഇ​വി​ടു​ന്ന് മാ​റി നി​ൽ​ക്കു​ന്നി​ല്ല. ഇ​ത് യ​ഥാ​ർ​ത്ഥ​ത്തി​ൽ വി​പ​ണ​നം ചെ​യ്ത ഒ​രേ ഒ​രു ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ഞാ​ന​ല്ല, ഒ​രു​പാ​ട് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ ഇ​ത് പ്ര​മോ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

പ​ക്ഷേ അ​വ​രൊ​ക്കെ ചെ​യ്ത​ത് എ​ന്താ? എ​ല്ലാം ഡി​ലീ​റ്റ് ചെ​യ്തി​ട്ട് മി​ണ്ടാ​തി​രു​ന്നു. ആ​രെ​ങ്കി​ലും വ​ന്ന് പ്ര​തി​ക​രി​ച്ചോ? ആ ​സ​മ​യ​ത്ത് ഞാ​ൻ ചി​ന്തി​ച്ച​ത് എ​ന്താ? ന​മ്മ​ൾ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ ഇ​ങ്ങ​നെ ഒ​രു ദോ​ഷ​ക​ര​മാ​യ ഉ​ൽ​പ​ന്ന​ത്തി​ന്‍റെ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി... ഒ​രി​ക്ക​ലും എ​ന്‍റെ അ​റി​വോ​ടു കൂ​ടി​യി​ട്ട് ഇ​ത്ര​യും ദോ​ഷ​ക​ര​മാ​യ ഒ​രു സാ​ധ​നം ഞാ​ൻ പ്ര​മോ​ട്ട് ചെ​യ്ത​ത​ല്ല.

എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു; എ​നി​ക്ക് ത​ന്നി​ട്ടു​ള്ള തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ൽ ഇ​തി​ൽ ദോ​ഷ​ക​ര​മാ​യ ഒ​രു ചേ​രു​വ​യും ഇ​ല്ല എ​ന്ന്... ഞാ​ൻ അ​ത് എ​ന്താ​യാ​ലും ഞാ​ൻ അ​വ​രു​ടെ ആ ​ഒ​രു സ്ക്രീ​ൻ​ഷോ​ട്ട് ഞാ​ൻ ഇ​വി​ടെ കൊ​ടു​ക്കാം. അ​പ്പോ​ൾ പി​ന്നെ ഇ​ത് പ്ര​മോ​ട്ട് ചെ​യ്യു​ന്ന ആ​ളു​ക​ൾ​ക്ക് എ​ങ്ങ​നെ അ​റി​യാ​ൻ പ​റ്റും ഇ​തി​ൽ ഇ​ത്ര​യും രാ​സ​വ​സ്തു​ക്ക​ൾ ഉ​ണ്ടെ​ന്നു​ള്ള​ത്? 

ഇ​ത് ന​മ്മ​ൾ ലാ​ബി​ൽ പോ​യി പ​രി​ശോ​ധി​ക്കു​ന്ന​ത് പ്രാ​യോ​ഗി​ക​മാ​യി സാ​ധ്യ​മാ​കു​ന്ന ഒ​രു കാ​ര്യ​മ​ല്ല. അ​പ്പോ​ൾ പി​ന്നെ ഇ​തു​പോ​ലു​ള്ള ഒ​രു ഉ​ൽ​പ​ന്നം ഇ​നി വി​പ​ണി​യി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​നി നോ​ക്കേ​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ഞാ​ൻ അ​ങ്ങ​നെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടു​ള്ള ഒ​രു വി​ഡി​യോ ഇ​ട്ട​ത്. പ​ക്ഷേ അ​തി​നെ ആ​ളു​ക​ൾ വ​ള​ച്ചൊ​ടി​ച്ച് മാ​റി നി​ൽ​ക്കാ​ൻ വേ​ണ്ടി​യി​ട്ടാ​ണ്... ഞാ​ൻ ചെ​യ്ത കാ​ര്യം എ​ന്താ​ണെ​ന്നും എ​നി​ക്കു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം എ​ന്താ​ണെ​ന്നും എ​നി​ക്ക് ന​ല്ല വ്യ​ക്ത​മാ​യി​ട്ടു​ള്ള ഒ​രു ബോ​ധ്യ​മു​ണ്ട്.

ഇ​തി​ന്‍റെ കാ​ര്യ​ങ്ങ​ൾ നി​യ​മ​പ​ര​മാ​യി​ട്ട് ത​ന്നെ മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ന്നു​ണ്ടെ​ങ്കി​ൽ തീ​ർ​ച്ച​യാ​യി​ട്ടും ഞാ​ൻ ഇ​തി​ൽ നി​ന്ന് പി​ന്മാ​റി​ല്ല. നി​യ​മ​പ​ര​മാ​യി​ട്ട് എ​നി​ക്ക​റി​യു​ന്ന സ​ത്യ​സ​ന്ധ​മാ​യി​ട്ടു​ള്ള കാ​ര്യ​ങ്ങ​ൾ, എ​നി​ക്കു​ണ്ടാ​യി​രു​ന്ന അ​നു​ഭ​വം, എ​ന്നെ സ​മീ​പി​ച്ച​വ​രു​ടെ വി​വ​ര​ങ്ങ​ൾ എ​ല്ലാം ഞാ​ൻ നി​യ​മ​പ​ര​മാ​യി​ട്ട് ത​ന്നെ മു​ന്നോ​ട്ട് വെ​ളി​പ്പെ​ടു​ത്തി​ക്കൊ​ണ്ട് പോ​കാ​ൻ ഞാ​ൻ ത​യാ​റാ​ണ്. 

മാ​ത്ര​മ​ല്ല ഇ​തു​പോ​ലു​ള്ള ഒ​രു ഉ​ൽ​പ​ന്നം നാ​ളെ ഈ ​സ​മൂ​ഹ​ത്തി​ൽ വേ​ണ്ട; ആ​ളു​ക​ളി​ലേ​ക്ക് എ​ത്ത​ണ്ട, അ​ത് പ്ര​ച​രി​പ്പി​ക്കു​ന്ന ആ​ളു​ക​ളും വേ​ണ്ട. ഇ​ങ്ങ​നെ ഈ ​ഒ​രു കാ​ര്യം ഇ​തോ​ടു​കൂ​ടെ നി​ർ​ത്തി​യി​ല്ല എ​ന്നു​ണ്ടെ​ങ്കി​ൽ നാ​ളെ വീ​ണ്ടും ഇ​തു​പോ​ല​ത്തെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​റ​ങ്ങും. ഇ​തൊ​ന്നും മ​ന​സ്സി​ലാ​ക്കാ​തെ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​ർ വീ​ണ്ടും ഇ​തു​പോ​ലെ പ്ര​മോ​ഷ​ൻ ചെ​യ്യും.

അ​ത് വി​ശ്വ​സി​ക്കാ​നാ​യി​ട്ട് പാ​വം ആ​ളു​ക​ൾ ഉ​ണ്ടാ​വും, അ​ത് ഉ​പ​യോ​ഗി​ക്കും, അ​വ​രു​ടെ ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളെ​ല്ലാം ന​ശി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​പ്പോ​ൾ പി​ന്നെ അ​ത് വേ​ണ്ട. അ​പ്പോ​ൾ ഇ​തി​നെ​തി​രെ നി​ങ്ങ​ളോ​ടൊ​പ്പം ത​ന്നെ ഇ​തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​നാ​യി​ട്ട് ഞാ​നും ത​യാ​റാ​ണ്. 

ഞാ​ൻ എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ എ​ന്‍റെ ചു​മ​ത​ല​യി​ൽ നി​ന്നോ പി​ന്മാ​റാ​നാ​യി​ട്ട് ഞാ​ൻ ഉ​ദ്ദേ​ശി​ച്ചി​ട്ടി​ല്ല. ഇ​തി​ന് നി​യ​മ​പ​ര​മാ​യി​ട്ട് എ​ങ്ങ​നെ വ​രു​ക​യാ​ണെ​ന്നു​ണ്ടെ​ങ്കി​ലും എ​ന്‍റെ എ​ല്ലാ​വി​ധ പി​ന്തു​ണ​യോ​ടു കൂ​ടെ ത​ന്നെ മു​ന്നോ​ട്ടു പോ​കാ​നാ​യി​ട്ട് ഞാ​ൻ ത​യ്യാ​റാ​ണ്. പി​ന്നെ പ​ല​രും, പ്ര​ത്യേ​കി​ച്ച് എ​ന്നെ ന​ല്ല പ​രി​ച​യ​മു​ള്ള​വ​ർ, എ​നി​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​ട്ടും വി​ളി​ച്ചി​ട്ടും ചോ​ദി​ക്കു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്; മ​റ്റു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രെ പോ​ലെ ഡി​ലീ​റ്റ് ചെ​യ്തി​ട്ട് മി​ണ്ടാ​തെ ഇ​രു​ന്നു​കൂ​ടാ​യി​രു​ന്നോ, നീ ​അ​ങ്ങ​നെ ഒ​രു വി​ഡി​യോ ചെ​യ്ത​തു​കൊ​ണ്ട​ല്ലേ ഇ​പ്പോ​ൾ അ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ആ​യി​ക്കോ​ട്ടെ മ​റ്റു​ള്ള​വ​രു​ടെ ഉ​ള്ള​ട​ക്ക​ത്തി​ൽ ആ​യി​ക്കോ​ട്ടെ വാ​ർ​ത്താ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ആ​യി​ക്കോ​ട്ടെ നി​ന്‍റേ​ത​ല്ലേ വ​ന്നി​രി​ക്കു​ന്നേ എ​ന്ന്. എ​നി​ക്ക് അ​ങ്ങ​നെ ചോ​ദി​ക്കു​ന്ന​വ​രോ​ട് എ​നി​ക്ക് ഒ​റ്റ കാ​ര്യ​മേ ചോ​ദി​ക്കാ​നു​ള്ളൂ; ഞാ​ൻ അ​ത് വി​ശ്വ​സി​ക്കു​ന്നി​ല്ല. 

ഞാ​ൻ ഒ​രു കാ​ര്യം ചെ​യ്തു, അ​റി​വി​ല്ലാ​തെ ആ​ണെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഒ​രു ഭാ​ഗ​മാ​യി എ​ന്നും പ​റ​ഞ്ഞ് ഞാ​ൻ ആ ​വി​ഡി​യോ ഡി​ലീ​റ്റ് ചെ​യ്ത് മി​ണ്ടാ​തി​രു​ന്ന് മാ​റി നി​ന്നു​വെ​ന്ന് വെ​ച്ചാ​ൽ അ​തി​ന്‍റെ ഭാ​ഗം ആ​വാ​തെ ആ​കു​ന്നി​ല്ല​ല്ലോ അ​ല്ലെ​ങ്കി​ൽ ഞാ​ൻ ചെ​യ്ത ഒ​രു കാ​ര്യം ഇ​ല്ലാ​തെ ആ​വു​ന്നി​ല്ല​ല്ലോ.

അ​പ്പോ​ൾ പി​ന്നെ ഞാ​ൻ അ​ത് പ്ര​മോ​ഷ​ൻ ചെ​യ്തി​ട്ടു​ണ്ട് എ​ന്നു​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ എ​ല്ലാ വി​വ​ര​ങ്ങ​ളും പ​റ​ഞ്ഞു​കൊ​ണ്ടു​ത​ന്നെ ഇ​തി​നെ​തി​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഞാ​ൻ ത​യാ​റാ​ണ്. അ​തു​കൊ​ണ്ട് എ​ന്നെ പ​രി​ച​യ​മു​ള്ള​വ​രോ​ട് ഞാ​ൻ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്; ‘നീ ​ആ വി​ഡി​യോ ചെ​യ്യേ​ണ്ടാ​യി​രു​ന്നു അ​ല്ലെ​ങ്കി​ൽ നീ ​ഇ​ങ്ങ​നെ പ്ര​തി​ക​രി​ക്കേ​ണ്ടാ​യി​രു​ന്നു, അ​താ​ണ് ഇ​ത്ര​യും വ​ലി​യ പ്ര​ശ്നം’ എ​ന്ന് പ​റ​ഞ്ഞ് ഉ​പ​ദേ​ശി​ക്കാ​നോ ന​ല്ല​ത് പ​റ​ഞ്ഞു ത​രാ​നോ ദ​യ​വു​ചെ​യ്തി​ട്ട് വ​ര​ണ്ട. എ​നി​ക്ക് എ​ന്താ​ണ് ശ​രി എ​ന്ന് തോ​ന്നു​ന്ന​താ​ണ് ഞാ​ൻ ചെ​യ്യു​ന്ന​ത്.

അ​പ്പോ​ൾ പി​ന്നെ ഇ​ങ്ങ​നെ ഒ​രു പ്ര​ശ്നം ഇ​നി വ​രാ​തി​രി​ക്കാ​ൻ വേ​ണ്ടി​യി​ട്ട് ക​ടു​ത്ത ന​ട​പ​ടി ന​മ്മു​ടെ ഗ​വ​ൺ​മെ​ന്റി​ൽ നി​ന്നാ​യി​ക്കോ​ട്ടെ ഈ ​സം​വി​ധാ​ന​ത്തി​ൽ നി​ന്നാ​യി​ക്കോ​ട്ടെ ഉ​ണ്ടാ​വ​ട്ടെ എ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ക്കു​ക​യാ​ണ്. ഇ​ല്ലെ​ങ്കി​ൽ വീ​ണ്ടും ഇ​തു​പോ​ലു​ള്ള ച​തി​ക്കു​ഴി​ക​ളി​ൽ ഇ​തു​പോ​ലു​ള്ള ഇ​ൻ​ഫ്ലു​വ​ൻ​സ​ർ​മാ​രും സാ​ധാ​ര​ണ ആ​ളു​ക​ളു​മെ​ല്ലാം ഇ​തി​ൽ വീ​ഴു​ന്ന​താ​യി​രി​ക്കും. അ​പ്പോ​ൾ എ​ന്താ​യാ​ലും ന​ല്ലൊ​രു മാ​റ്റം ഉ​ണ്ടാ​വ​ട്ടെ. ഒ​രി​ക്ക​ൽ കൂ​ടി ആ ​കു​ട്ടി​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് സു​ഖം പ്രാ​പി​ക്കാ​ൻ ക​ഴി​യ​ട്ടെ. പി​ന്നെ പ​ല​രും എ​ന്റെ അ​ടു​ത്ത് ചോ​ദി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു ഞാ​ൻ ഇ​ത് എ​ത്ര ദി​വ​സം ഉ​പ​യോ​ഗി​ച്ചു എ​ന്ന് എ​ന്തു​കൊ​ണ്ട് പ​റ​യു​ന്നി​ല്ല, എ​ന്തു​കൊ​ണ്ട് ഞാ​ൻ നി​ർ​ത്തി എ​ന്ന് പ​റ​യു​ന്നി​ല്ല എ​ന്ന്. 

ഞാ​ൻ ഒ​രു 14-15 ദി​വ​സ​ത്തി​ന് മേ​ലെ എ​ന്താ​യാ​ലും ഞാ​ൻ ഈ ​ഒ​രു ഉ​ൽ​പ​ന്നം ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ഇ​ത് ഉ​പ​യോ​ഗി​ച്ച് എ​ന്‍റെ ക​രു​വാ​ളി​പ്പെ​ല്ലാം മാ​റി ന​ല്ല വ്യ​ത്യാ​സം ഉ​ണ്ടാ​യ​പ്പോ​ൾ ഞാ​ൻ ക്ര​മേ​ണ അ​ത് നി​ർ​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ഇ​തി​ന്‍റെ ഉ​ള്ളി​ലു​ള്ള രാ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ അ​ല്ലെ​ങ്കി​ൽ ഇ​തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചോ എ​നി​ക്ക് യാ​തൊ​രു അ​റി​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല.  ഇ​ത് പ്ര​മോ​ഷ​ൻ ചെ​യ്ത ആ​ർ​ക്കും ഉ​ണ്ടാ​വി​ല്ല. അ​പ്പോ​ൾ ഇ​തു​പോ​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ൾ ഇ​നി വ​രാ​തി​രി​ക്ക​ട്ടെ. തീ​ർ​ച്ച​യാ​യി​ട്ടും ഇ​തു​പോ​ലു​ള്ള ഒ​രു പ്ര​ശ്ന​ങ്ങ​ളും ഇ​നി അ​ടു​ത്ത ഒ​രാ​ൾ​ക്ക് വ​രാ​തി​രി​ക്ക​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു.”

Latest News

Corehub Up