Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : TRISHA KRISHNAN

സി​നി​മ​യോ രാ​ഷ്ട്രീ​യ​മോ; തൃ​ഷ​യു​ടെ അ​ടു​ത്ത നീ​ക്കം ഇങ്ങനെയോ?

സി​നി​മ​യി​ലെ താ​ര​ത്തി​ള​ക്ക​ത്തി​ന​പ്പു​റം രാ​ഷ്ട്രീ​യ​ത്തി​ലും ഒ​രു ഇ​ടം തേ​ടു​മോ തൃ​ഷ കൃ​ഷ്ണ​ൻ? ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ് സി​നി​മ​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന താ​ര​ത്തി​ന്‍റെ പേ​ര് ഇ​പ്പോ​ൾ ത​മി​ഴ്‌​നാ​ട്ടി​ലെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ലും ഇ​ടം​പി​ടി​ക്കു​ക​യാ​ണ്.

വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​വും അ​തി​നെ​ച്ചൊ​ല്ലി​യു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ളും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ പ​രാ​മ​ർ​ശ​ങ്ങ​ളും ഇ​തി​ന​കം തൃ​ഷ​യെ വി​വാ​ദ​ങ്ങ​ളു​ടെ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ സി​നി​മ​യി​ൽ നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു​ള്ള ഒ​രു ചു​വ​ടു​മാ​റ്റ​ത്തി​ന് തൃ​ഷ ത​യ്യാ​റെ​ടു​ക്കു​ക​യാ​ണോ? അ​തോ രാ​ഷ്ട്രീ​യ​ക്ക​ള​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി വ​ലി​ച്ചി​ഴ​യ്ക്ക​പ്പെ​ടു​ന്ന ഒ​രു താ​ര​ത്തി​ന്‍റെ പേ​രാ​യി മാ​ത്രം അ​വ​ർ തു​ട​രു​ക​യാ​ണോ?

തൃ​ഷ​യു​ടെ പേ​രി​ൽ ത​മി​ഴ്നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ പു​തി​യ സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി​യ​താ​ണ് ഇ​പ്പോ​ൾ വീ​ണ്ടും ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​പ്പി​ച്ച​ത്. ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’ എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പേ​ര്. ഇ​തെ​ല്ലാം ചേ​ർ​ത്തു​വാ​യി​ച്ചാ​ൽ അ​വ​രു​ടെ രാ​ഷ്ട്രീ​യ ഭാ​വി എ​ങ്ങ​നെ​യാ​യി​രി​ക്കും.

മോ​ഡ​ലിം​ഗി​ൽ നി​ന്ന് തെ​ന്നി​ന്ത്യ​യു​ടെ താ​ര​റാ​ണി​യി​ലേ​ക്ക്

1983 മേ​യ് നാ​ലി​ന് ചെ​ന്നൈ​യി​ൽ ജ​നി​ച്ച തൃ​ഷ കൃ​ഷ്ണ​ന്‍റെ സി​നി​മാ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്കം മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​യി​രു​ന്നു. 1999-ൽ ​മി​സ് ചെ​ന്നൈ പ​ട്ടം നേ​ടി​യ​തോ​ടെ​യാ​ണ് തൃ​ഷ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യും മോ​ഡ​ലിം​ഗി​ലൂ​ടെ​യും സി​നി​മാ ലോ​ക​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന തൃ​ഷ, 1999-ൽ ​പു​റ​ത്തി​റ​ങ്ങി​യ ജോ​ഡി എ​ന്ന ചി​ത്ര​ത്തി​ൽ ചെ​റി​യൊ​രു വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

എ​ന്നാ​ൽ നാ​യി​ക​യാ​യു​ള്ള യ​ഥാ​ർ​ഥ തു​ട​ക്കം 2002-ൽ ​പു​റ​ത്തി​റ​ങ്ങി​യ മൗ​നം പേ​ശി​യ​തേ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു. സൂ​ര്യ നാ​യ​ക​നാ​യെ​ത്തി​യ ചി​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ തൃ​ഷ​യ്ക്ക് കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ല​ഭി​ച്ചു. പി​ന്നീ​ട് സാ​മി, ഗി​ല്ലി, തി​രു​പ്പാ​ച്ചി, ആ​റു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ത​മി​ഴ് സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​മാ​രി​ലൊ​രാ​ളാ​യി അ​വ​ർ മാ​റി.

ത​മി​ഴി​ൽ മാ​ത്ര​മ​ല്ല, തെ​ലു​ങ്കി​ലും തൃ​ഷ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. വ​ർ​ഷം, നു​വ്വൊ​സ്താ​ന നേ​നൊ​ദ്ദാ​ന്ത​ന, അ​ത​ഡു തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ അ​വ​രു​ടെ താ​ര​മൂ​ല്യം വ​ർ​ധി​പ്പി​ച്ചു. തെ​ലു​ങ്കി​ലെ അ​ഭി​ന​യ​ത്തി​ന് നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും ല​ഭി​ച്ചു.

ഹി​ന്ദി​യി​ൽ അ​ക്ഷ​യ് കു​മാ​റി​നൊ​പ്പം ഖ​ട്ടാ മീ​ഠാ, ക​ന്ന​ഡ​യി​ൽ പ​വ​ർ, മ​ല​യാ​ള​ത്തി​ൽ നി​വി​ൻ പോ​ളി​ക്കൊ​പ്പം ഹേ​യ് ജൂ​ഡ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​റ്റു ഭാ​ഷ​ക​ളി​ലും സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

അ​ഭി​യും നാ​നും, വി​ണ്ണൈ​ത്താ​ണ്ടി വ​രു​വാ​യ, കൊ​ടി, 96 തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ അ​ഭി​ന​യ​ശേ​ഷി​യു​ടെ മ​റ്റൊ​രു മു​ഖം പ്രേ​ക്ഷ​ക​ർ​ക്ക് മു​ന്നി​ലെ​ത്തി​ച്ചു. മ​ണി​ര​ത്ന​ത്തി​ന്‍റെ പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ ചി​ത്ര​ങ്ങ​ളി​ലെ കു​ന്ത​വൈ എ​ന്ന ക​ഥാ​പാ​ത്ര​വും തൃ​ഷ​യു​ടെ ക​രി​യ​റി​ലെ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ളി​ലൊ​ന്നാ​യി.

ക​രി​യ​റി​നൊ​പ്പം വി​വാ​ദ​ങ്ങ​ളും

തൃ​ഷ​യു​ടെ താ​ര​ജീ​വി​തം വി​വാ​ദ​ങ്ങ​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി അ​ക​ന്നു​നി​ന്നി​ട്ടി​ല്ല. വ്യ​ക്തി​ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും സി​നി​മാ മേ​ഖ​ല​യി​ലെ ചി​ല സം​ഭ​വ​ങ്ങ​ളു​മാ​ണ് പ​ല​പ്പോ​ഴും വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്.

2015-ൽ ​വ്യ​വ​സാ​യി​യും നി​ർ​മാ​താ​വു​മാ​യ വ​രു​ണ്‍ മ​ണി​യ​നു​മാ​യി തൃ​ഷ​യു​ടെ വി​വാ​ഹ​നി​ശ്ച​യം ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വി​വാ​ഹം മു​ന്നോ​ട്ടു​പോ​യി​ല്ല. വി​വാ​ഹ​നി​ശ്ച​യം അ​വ​സാ​നി​ച്ച​താ​യി തൃ​ഷ ത​ന്നെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. താ​ൻ സ​ന്തോ​ഷ​വ​തി​യും അ​വി​വാ​ഹി​ത​യു​മാ​ണെ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ പ്ര​തി​ക​ര​ണം. വി​വാ​ഹം മു​ട​ങ്ങി​യ​തി​ന്‍റെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ല​വി​ധ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ചെ​ങ്കി​ലും അ​വ​യെ​ല്ലാം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല.

എ​ന്നാ​ൽ തൃ​ഷ​യു​ടെ പേ​ര് വ​ലി​യൊ​രു ദേ​ശീ​യ​ത​ല ച​ർ​ച്ച​യി​ലേ​ക്ക് എ​ത്തി​യ​ത് 2023-ലാ​ണ്. വി​ജ​യ് നാ​യ​ക​നാ​യ ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്രം ലി​യോ​യു​ടെ പ്ര​ചാ​ര​ണ​ത്തി​നി​ടെ ന​ട​ൻ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​യി​രു​ന്നു അ​തി​ന് കാ​ര​ണം.

ചി​ത്ര​ത്തി​ൽ തൃ​ഷ​യോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വെ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ന​ട​ത്തി​യ സ്ത്രീ ​വി​രു​ദ്ധ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. തൃ​ഷ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചു. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​നി​യൊ​രി​ക്ക​ലും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം അ​ഭി​ന​യി​ക്കി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.

ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ടു​ക​യും മ​ൻ​സൂ​ർ അ​ലി ഖാ​നെ​തി​രെ ചെ​ന്നൈ പൊ​ലി​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് അ​ദ്ദേ​ഹം മാ​പ്പു​പ​റ​ഞ്ഞ​പ്പോ​ൾ തൃ​ഷ അ​ത് സ്വീ​ക​രി​ച്ച​താ​യി സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു.

വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദം; അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക​പ്പു​റം എ​ന്താ​ണ് വ​സ്തു​ത?

തൃ​ഷ​യു​ടെ പേ​ര് ഇ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​ത് ന​ട​നും ത​മി​ഴ​ക വെ​ട്രി ക​ഴ​കം അ​ധ്യ​ക്ഷ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി​ജ​യ്‌​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യാ​ണ്.

ത​മി​ഴ് സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​മാ​യ ഓ​ൺ​സ്ക്രീ​ൻ ജോ​ഡി​ക​ളി​ലൊ​ന്നാ​ണ് വി​ജ​യ്–​തൃ​ഷ കൂ​ട്ടു​കെ​ട്ട്. 2004-ൽ ​പു​റ​ത്തി​റ​ങ്ങി​യ ഗി​ല്ലി വ​ൻ വി​ജ​യ​മാ​യ​തോ​ടെ ഇ​രു​വ​രു​ടെ​യും താ​ര​ജോ​ഡി പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി. തി​രു​പ്പാ​ച്ചി, ആ​തി, കു​രു​വി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും ഒ​ന്നി​ച്ചെ​ത്തി. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ലി​യോ​യി​ലൂ​ടെ വീ​ണ്ടും ഒ​ന്നി​ച്ച​തും വ​ലി​യ വാ​ർ​ത്ത​യാ​യി.

സി​നി​മ​യി​ലെ ഈ ​കൂ​ട്ടു​കെ​ട്ടി​ന​പ്പു​റം ഇ​രു​വ​രും ത​മ്മി​ൽ അ​ടു​ത്ത സൗ​ഹൃ​ദ​മു​ണ്ടെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ളും അ​ഭ്യൂ​ഹ​ങ്ങ​ളും കാ​ല​ങ്ങ​ളാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. 2026 ഫെ​ബ്രു​വ​രി​യി​ൽ ത​മി​ഴ്‌​നാ​ട് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ വി​ജ​യ്‌​യെ വി​മ​ർ​ശി​ക്കു​ന്ന​തി​നി​ടെ തൃ​ഷ​യു​ടെ പേ​രും പ​രാ​മ​ർ​ശി​ച്ച​തോ​ടെ വി​ഷ​യം രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി മാ​റി. വി​ജ​യ് തൃ​ഷ​യു​ടെ വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​വ​ര​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​മാ​ണ് അ​ദ്ദേ​ഹം ന​ട​ത്തി​യ​ത്.

ഇ​തി​നെ​തി​രെ തൃ​ഷ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന ശ​ക്ത​മാ​യ പ്ര​സ്താ​വ​ന പു​റ​ത്തി​റ​ക്കി. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​മാ​യി ത​നി​ക്ക് ബ​ന്ധ​മി​ല്ലെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്കി. ത​ന്‍റെ വ്യ​ക്തി​ജീ​വി​ത​ത്തെ രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്ക​രു​തെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

വി​വാ​ദം ശ​ക്ത​മാ​യ​തോ​ടെ നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ ത​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും മാ​പ്പു​പ​റ​യു​ക​യും ചെ​യ്തു. ഈ ​സം​ഭ​വ​ത്തി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യ​മു​ണ്ട്. രാ​ഷ്ട്രീ​യ​മാ​യി ഒ​രു പാ​ർ​ട്ടി​യോ​ടും ചേ​രു​ന്നി​ല്ലെ​ന്ന് തൃ​ഷ ത​ന്നെ പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വി​ജ​യ്‌​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തി​ന്‍റെ സൂ​ച​ന​യാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് ശ​രി​യാ​യി​രി​ക്കി​ല്ല.

മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹം

തൃ​ഷ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​രു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് പു​തി​യൊ​രു മാ​നം ന​ൽ​കു​ന്ന​ത് 2004-ലെ ​ഒ​രു അ​ഭി​മു​ഖ​മാ​ണ്. സ​ൺ ടി​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് തൃ​ഷ ത​മാ​ശ​രൂ​പേ​ണ പ​റ​ഞ്ഞി​രു​ന്നു. അ​ടു​ത്ത പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നാ​യി​രു​ന്നു അ​ന്ന് ചി​രി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ക​ര​ണം. മു​ഖ്യ​മ​ന്ത്രി​യാ​യാ​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യ​ത്തി​ന് ആ​ദ്യം നി​ങ്ങ​ൾ ത​ന്നെ വോ​ട്ട് ചെ​യ്ത് ജ​യി​പ്പി​ക്കൂ, എ​ന്നി​ട്ട് പ​റ​യാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.

അ​ന്ന് ഒ​രു ത​മാ​ശ​യാ​യി പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണെ​ങ്കി​ലും ര​ണ്ട് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കി​പ്പു​റം തൃ​ഷ​യു​ടെ പേ​ര് ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ ച​ർ​ച്ച​യാ​കു​മ്പോ​ൾ ഈ ​പ​ഴ​യ അ​ഭി​മു​ഖ​വും വീ​ണ്ടും പ്രാ​ധാ​ന്യം നേ​ടു​ക​യാ​ണ്.

മാ​ത്ര​മ​ല്ല തൃ​ഷ​യു​ടെ പേ​രി​ൽ ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​നെ​ൽ​വേ​ലി​യി​ൽ പു​തി​യ സം​ഘ​ട​ന​യും രൂ​പി​ക​രി​ച്ചു. ‘ഇ​ള​യ പു​ര​ട്ചി ത​ലൈ​വി തൃ​ഷ പേ​ര​വൈ’ എ​ന്നാ​ണ് സം​ഘ​ട​ന​യു​ടെ പേ​ര്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ​സാ​ധ്യ​ത വീ​ണ്ടും പൊ​ങ്ങി​വ​ന്ന​ത്. 

തി​രു​നെ​ൽ​വേ​ലി സ്വ​ദേ​ശി​യാ​യ രാ​ജ​ഗോ​പാ​ലി​നെ സം​ഘ​ട​ന​യു​ടെ കോ​ർ​ഡി​നേ​റ്റ​റാ​യി നി​യ​മി​ക്കു​ക​യും ചെ​യ്തു.

സം​ഘ​ട​ന​യു​ടെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ തൃ​ഷ​യ്ക്ക് ‘ഇ​ള​യ വി​പ്ല​വ നാ​യി​ക’ എ​ന്ന പ​ദ​വി​യും ന​ൽ​കി. തൃ​ഷ​യു​ടെ ചി​ത്രം പ​തി​ച്ച പ​ച്ച​നി​റ​ത്തി​ലു​ള്ള പ​ട്ടു​തു​ണി​യും പ്ര​ത്യേ​ക അ​ഭി​വാ​ദ​ന​രീ​തി​യും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യ്ക്കു​ശേ​ഷം ഏ​റ്റ​വും വ​ലി​യ വ്യ​ക്തി​ത്വ​വും സ്വാ​ധീ​ന​ശ​ക്തി​യു​മു​ള്ള വ്യ​ക്തി തൃ​ഷ​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി വി​ജ​യ് മി​ക​ച്ച രീ​തി​യി​ലാ​ണ് ഭ​ര​ണം ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചാ​ൽ സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ തൃ​ഷ​യ്ക്ക് പ്ര​ധാ​ന വ്യ​ക്തി​ത്വ​മാ​യി ഉ​യ​രാ​ൻ ക​ഴി​യു​മെ​ന്നും സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

തൃ​ഷ​യ്ക്കും സാ​ധ്യ​ത​ക​ളു​ണ്ടോ?

ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ സി​നി​മാ​താ​ര​ങ്ങ​ളു​ടെ സ്വാ​ധീ​നം പു​തി​യ കാ​ര്യ​മ​ല്ല. എം.​ജി.​ആ​ർ, ജ​യ​ല​ളി​ത തു​ട​ങ്ങി​യ​വ​ർ സി​നി​മ​യി​ൽ​നി​ന്ന് രാ​ഷ്ട്രീ​യ​ത്തി​ലെ​ത്തി സം​സ്ഥാ​ന​ത്തി​ന്റെ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ നി​ർ​ണാ​യ​ക സ്ഥാ​നം നേ​ടി​യ​വ​രാ​ണ്. ക​മ​ൽ​ഹാ​സ​ൻ, വി​ജ​യ് തു​ട​ങ്ങി​യ​വ​രും സി​നി​മ​യ്ക്ക​പ്പു​റ​മു​ള്ള രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ ഇ​ടം​പി​ടി​ച്ചു.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ തൃ​ഷ​യു​ടെ രാ​ഷ്ട്രീ​യ സാ​ധ്യ​ത​ക​ളും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന​തി​ൽ അ​തി​ശ​യി​ക്കാ​നി​ല്ല. ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട സി​നി​മാ ജീ​വി​ത​ത്തി​ലൂ​ടെ വ​ലി​യൊ​രു ആ​രാ​ധ​ക​വൃ​ന്ദ​ത്തെ സ്വ​ന്ത​മാ​ക്കി​യ താ​ര​മാ​ണ് തൃ​ഷ. ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്ര​മ​ല്ല, തെ​ലു​ങ്ക് സി​നി​മാ പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലും അ​വ​ർ​ക്ക് സ്വീ​കാ​ര്യ​ത​യു​ണ്ട്. പൊ​തു​വേ​ദി​ക​ളി​ലെ സാ​ന്നി​ധ്യ​വും സി​നി​മാ മേ​ഖ​ല​യി​ലെ ബ​ന്ധ​ങ്ങ​ളും അ​വ​ർ​ക്ക് പൊ​തു​ജ​ന​ശ്ര​ദ്ധ ഉ​റ​പ്പാ​ക്കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

എ​ന്നാ​ൽ സി​നി​മ​യി​ലെ ജ​ന​പ്രീ​തി മാ​ത്രം രാ​ഷ്ട്രീ​യ വി​ജ​യ​ത്തി​ന് മ​തി​യാ​യ അ​ടി​ത്ത​റ​യാ​കി​ല്ല. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഒ​രാ​ൾ​ക്ക് വ്യ​ക്ത​മാ​യ ആ​ശ​യ​ങ്ങ​ളും ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലു​ള്ള നി​ല​പാ​ടു​ക​ളും സം​ഘ​ട​നാ സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന​പ​രി​ച​യ​വും ആ​വ​ശ്യ​മാ​ണ്.

തൃ​ഷ ഇ​തു​വ​രെ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​ടെ​യും ഭാ​ഗ​മാ​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. അ​തു​പോ​ലെ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യി​ലോ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലോ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത​താ​യു​ള്ള പൊ​തു​രേ​ഖ​ക​ളും നി​ല​വി​ൽ മു​ന്നോ​ട്ടു​വെ​ക്കാ​നി​ല്ല. അ​തി​നാ​ൽ അ​വ​രു​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ഇ​പ്പോ​ൾ സാ​ധ്യ​ത​ക​ളു​ടെ​യും അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ​യും ത​ല​ത്തി​ലാ​ണ്.

തൃ​ഷ​യു​ടെ അ​ടു​ത്ത നീ​ക്കം എ​ന്താ​കും?

നി​ല​വി​ൽ സി​നി​മാ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​യ തൃ​ഷ​യ്ക്ക് നി​ര​വ​ധി സി​നി​മാ പ്രോ​ജ​ക്ടു​ക​ളു​ണ്ട്. രാ​ഷ്ട്രീ​യ​ത്തി​ൽ നി​ഷ്പ​ക്ഷ നി​ല​പാ​ടാ​ണ് ത​ന്‍റേ​തെ​ന്നും ത​ന്‍റെ ജോ​ലി​യി​ലൂ​ടെ മാ​ത്രം അ​റി​യ​പ്പെ​ടാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തു​കൊ​ണ്ട് തൃ​ഷ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കി​റ​ങ്ങു​മോ എ​ന്ന ചോ​ദ്യ​ത്തി​ന് ഇ​പ്പോ​ൾ കൃ​ത്യ​മാ​യ ഉ​ത്ത​ര​മി​ല്ല. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ലെ താ​ര​സാ​ന്നി​ധ്യ​ങ്ങ​ളു​ടെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ൾ അ​ത്ത​ര​മൊ​രു സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാം. പ​ക്ഷേ ച​ർ​ച്ച​യും പ്ര​ഖ്യാ​പ​ന​വും ര​ണ്ടാ​ണ്.

സി​നി​മ​യി​ലെ താ​ര​റാ​ണി രാ​ഷ്ട്രീ​യ​ത്തി​ലും പു​തി​യൊ​രു അ​ധ്യാ​യം തു​റ​ക്കു​മോ? അ​തോ രാ​ഷ്ട്രീ​യ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും സി​നി​മ​യി​ൽ ത​ന്നെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​മോ? തൃ​ഷ​യു​ടെ അ​ടു​ത്ത പ്ര​ഖ്യാ​പ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​രും ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും.

Latest News

Corehub Up