മുംബൈ: പൂനയിൽ ബസ് കാത്തുനിന്നിരുന്ന കോളജ് വിദ്യാർഥികൾക്കിടയിലേയ്ക്ക് അമിതവേഗതയിലെത്തിയ ട്രക്ക് പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾ മരിച്ചു. അപകടത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ബുധനാഴ്ച ഉച്ചയ്ക്ക് 1:34-ഓടെ പുനയിലെ ബോപ്ദേവ് ഘട്ട് മേഖലയിലുള്ള ഗർവ ഹോട്ടലിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ നിന്ന് തെന്നിമാറി ബസ് സ്റ്റോപ്പിൽ നിന്നിരുന്ന വിദ്യാർഥികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.
അമിതവേഗതയിൽ വരുന്ന ട്രക്ക് കണ്ട് വിദ്യാർഥികൾ ഓടിമാറാൻ ശ്രമിച്ചെങ്കിലും ചിലർ വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം ട്രക്ക് നിർത്താതെ ഓടിച്ചുപോയി.