Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Congress

ചോ​ദി​ച്ച​ത് 130 സീ​റ്റ്, മ​റു​പ​ടി​യി​ല്ലാ​തെ എ​സ്പി;15 മി​നി​റ്റി​ൽ കൂ​ടി​ക്കാ​ഴ്ച അ​വ​സാ​നി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്  കോ​ൺ​ഗ്ര​സും സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും ത​മ്മി​ലു​ള്ള ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. 130 സീ​റ്റു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ആ​വ​ശ്യം സം​ബ​ന്ധി​ച്ച് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ആ​ദ്യ ഔ​ദ്യോ​ഗി​ക കൂ​ടി​ക്കാ​ഴ്ച വെ​റും 15 മി​നി​റ്റി​ൽ അ​വ​സാ​നി​ച്ചു.

കോ​ൺ​ഗ്ര​സ് നേ​താ​വ് പ്ര​മോ​ദ് തി​വാ​രി​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച.​ രാം ഗോ​പാ​ൽ യാ​ദ​വും മ​റ്റ് മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യി എ​ത്തി​യ​ത്. കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ അ​മേ​ഠി​യി​ലെ​യും റാ​യ്ബ​റേ​ലി​യി​ലെ​യും മു​ഴു​വ​ൻ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​യു​ടെ ആ​വ​ശ്യം. 

കൂ​ടാ​തെ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ല​ക​ളി​ലും കു​റ​ഞ്ഞ​ത് ഒ​രു മ​ണ്ഡ​ല​ത്തി​ലെ​ങ്കി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടും കോ​ൺ​ഗ്ര​സ് മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. അ​ഖി​ലേ​ഷ് യാ​ദ​വു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം മ​റു​പ​ടി അ​റി​യി​ക്കാ​മെ​ന്നാ​ണ് രാം ​ഗോ​പാ​ൽ യാ​ദ​വും സം​ഘ​വും വ്യ​ക്ത​മാ​ക്കി. ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ ചൊ​വ്വാ​ഴ്ച വീ​ണ്ടും ച​ർ​ച്ച ന​ട​ത്തും. 

National

ന​വം​ബ​ർ ഒ​ന്നി​ലെ മ​ഹാ​റാ​ലി​യി​ൽ ഉ​റ​ച്ച് കോ​ൺ​ഗ്ര​സ്; 10 ല​ക്ഷം പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ നീ​ക്കം

ന്യൂ​ഡ​ൽ​ഹി: ന​വം​ബ​ർ ഒ​ന്നി​ലെ മ​ഹാ​റാ​ലി​യി​ൽ ഉ​റ​ച്ച് കോ​ൺ​ഗ്ര​സ്. റാ​ലി മാ​റ്റ​ണ​മെ​ന്ന ചേം​ബ​ർ ഓ​ഫ് ട്രേ​ഡ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ക​ത്ത് ത​ള്ളി​യാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. റാ​ലി​യി​ൽ 10 ല​ക്ഷം പേ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ലോ​ചി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ 30 മു​ത​ൽ ഡ​ൽ​ഹി​യി​ലു​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും സ​ഖ്യ​ക​ക്ഷി നേ​താ​ക്ക​ൾ​ക്കും മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ 30ന് ​പ്ര​തീ​കാ​ത്മ​ക വി​ചാ​ര​ണ​യി​ൽ മു​ൻ ജ​ഡ്ജി​മാ​രെ​യ​ട​ക്കം പ​ങ്കെ​ടു​പ്പി​ക്കും.

ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ൽ ഇം​പീ​ച്ച്മെ​ന്‍റ് നോ​ട്ടി​സ് ന​ൽ​കും. വി​ദേ​ശ​ത്തു​ള്ള രാ​ഹു​ൽ ഗാ​ന്ധി തി​രി​ച്ചെ​ത്തു​ന്ന​തോ​ടെ തു​ട​ർ സ​മ​ര പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച് പു​തി​യ തീ​രു​മാ​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം സി​ഖ് ക​ലാ​പ​ത്തി​ന്‍റെ വാ​ർ​ഷി​ക ദി​ന​ത്തി​ൽ മ​ഹാ​റാ​ലി പ്ര​ഖ്യാ​പി​ച്ച കോ​ൺ​ഗ്ര​സ് മു​റി​വി​ൽ ഉ​പ്പ് തേ​ക്കു​ക​യാ​ണെ​ന്ന വി​മ​ർ​ശ​ന​മാ​ണ് ബി​ജെ​പി ഉ​യ​ർ​ത്തി​യ​ത്. പ്ര​തി​പ​ക്ഷം ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും സ​മ​രം തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് സി​ഖ് വി​കാ​രം ഉ​ണ​ർ​ത്തി വി​മ​ർ​ശ​നം ക​ടു​പ്പി​ക്കാ​നു​ള്ള ബി​ജെ​പി ശ്ര​മം.

Latest News

Corehub Up