Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : marriages

ര​ക്ത​ബ​ന്ധ​മു​ള്ള​വ​ർ ത​മ്മി​ലു​ള്ള വി​വാ​ഹം നി​യ​ന്ത്രി​ക്കാ​ൻ നി​യ​മം വേ​ണ​മോ? കേ​ന്ദ്ര​ നി​ല​പാ​ട് തേ​ടി സു​പ്രീം​കോ​ട​തി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​ടു​​​​ത്ത ര​​​​ക്ത​​​​ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഉ​​​​ചി​​​​ത​​​​മാ​​​​യ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണം കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​തി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ല​​​​പാ​​​​ട് തേ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ കേ​​​​ന്ദ്ര​​​​ത്തി​​​​നു നോ​​​​ട്ടീ​​​​സ് അ​​​​യ​​​​യ്ക്കാ​​​​ൻ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ ബെ​​​​ഞ്ച് നി​​​​ർ​​​​ദേ​​​​ശി​​​​ച്ചു.

ഇ​​​​ത്ത​​​​രം വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ കോ​​​​ട​​​​തി​​​​ക്കാ​​​​കി​​​​ല്ലെ​​​​ന്നും അ​​​​തു പൂ​​​​ർ​​​​ണ​​​​മാ​​​​യും നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ സ​​​​ഭ​​​​യു​​​​ടെ അ​​​​ധി​​​​കാ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ൽ വ​​​​രു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി. വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നു പ്ര​​​​ത്യേ​​​​ക നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ളൊ​​​​ന്നും ന​​​​ൽ​​​​കു​​​​ന്നി​​​​ല്ലെ​​​​ന്നും, പ്ര​​​​ശ്ന​​​​ത്തി​​​​ന്‍റെ ഗൗ​​​​ര​​​​വം ബോ​​​​ധ്യ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണു കോ​​​​ട​​​​തി ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ചീ​​​​ഫ് ജ​​​​സ്റ്റീസ് നി​​​​രീ​​​​ക്ഷി​​​​ച്ചു.

അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വാ​​​​ഹം വ​​​​രും​​​​ത​​​​ല​​​​മു​​​​റ​​​​ക​​​​ളി​​​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​കു​​​​മെ​​​​ന്ന് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

ര​​​​ക്ത​​​​ബ​​​​ന്ധ​​​​മു​​​​ള്ള​​​​വ​​​​ർ ത​​​​മ്മി​​​​ലു​​​​ള്ള വി​​​​വാ​​​​ഹ​​​​ത്തി​​​​ന്‍റെ ദൂ​​​​ഷ്യ​​​​വ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണം ന​​​​ട​​​​ത്ത​​​​ണം. ഇ​​​​ത്ത​​​​രം വി​​​​വാ​​​​ഹ​​​​ങ്ങ​​​​ൾ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷാ​​​ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നു.

അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ൾ ത​​​​മ്മി​​​​ൽ വി​​​​വാ​​​​ഹി​​​​ത​​​​രാ​​​​കു​​​​മ്പോ​​​​ൾ അ​​​​വ​​​​ർ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന കു​​​​ട്ടി​​​​ക​​​​ളി​​​​ൽ ജ​​​​ന്മ​​​​നാ​​​​യു​​​​ള്ള വൈ​​​​ക​​​​ല്യ​​​​ങ്ങ​​​​ൾ​​​​ക്കും ജ​​​​നി​​​​ത​​​​ക രോ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കും സാ​​​​ധ്യ​​​​ത കൂ​​​​ടു​​​​ത​​​​ലാ​​​​ണെ​​​​ന്ന് പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​ൻ കോ​​​​ട​​​​തി​​​​യെ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up