Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : OBC Non Creamy Layer Status

ഒബിസി നോൺ-ക്രീമിലെയർ പദവി: സുപ്രീംകോടതി മുൻ ഉത്തരവ് നിലനിർത്തി

ന്യൂ​ഡ​ൽ​ഹി: ഒ​ബി​സി നോ​ൺ-​ക്രീ​മിലെ​യ​ർ പ​ദ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ 1993ലെ ​ഓ​ഫീ​സ് മെ​മ്മോ​റാ​ണ്ടം ബാ​ധ​ക​മാ​ണെ​ന്ന മാ​ർ​ച്ച് 11ലെ ​വി​ധി സു​പ്രീം​കോ​ട​തി നി​ല​നി​ർ​ത്തി.

ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ നി​യ​മ​ന​ങ്ങ​ളും സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ളും സീ​നി​യോ​റി​റ്റി​യും വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ന്നാ​ൽ 2025ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ബി​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ർ​വീ​സ് അ​ലോ​ട്ട്‌​മെ​ന്‍റ് മാ​ർ​ച്ച് 11ലെ ​വി​ധി​ക്ക് അ​നു​സൃ​ത​മാ​യി​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ പി.​എ​സ്. ന​ര​സിം​ഹ, ആ​ർ. മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

ഒ​ബി​സി നോ​ൺ ക്രീ​മി​ലെ​യ​ർ പ​ദ​വി നി​ർ​ണ​യി​ക്കു​മ്പോ​ൾ മാ​താ​പി​താ​ക്ക​ളു​ടെ ശ​മ്പ​ള​വ​രു​മാ​നം മാ​ത്ര​മ​ല്ല, അ​വ​ർ വ​ഹി​ക്കു​ന്ന ത​സ്തി​ക​യു​ടെ സ്വ​ഭാ​വ​വും പ​ദ​വി​യും പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി​യു​ടെ മാ​ർ​ച്ച് 11ലെ ​വി​ധി. ഇ​തി​ൽ വ്യ​ക്ത​ത തേ​ടി​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഈ ​വി​ധി അ​തി​ലെ ക​ക്ഷി​ക​ൾ​ക്കാ​ണ് ബാ​ധ​ക​മാ​കു​ക​യെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ ​വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​റ്റു​ള്ള​വ​രു​ടെ സീ​നി​യോ​റി​റ്റി​ക്ക് ത​നി​യെ ഭം​ഗം വ​രു​ത്താ​നോ നേ​ര​ത്തേ പൂ​ർ​ത്തി​യാ​യ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളും നി​യ​മ​ന​ങ്ങ​ളും വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നോ ക​ഴി​യി​ല്ല.

എ​ന്നാ​ൽ, സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലു​ള്ള​വ​രു​ടെ കേ​സു​ക​ൾ ഏ​തെ​ങ്കി​ലും കോ​ട​തി, ട്രൈ​ബ്യൂ​ണ​ൽ അ​ല്ലെ​ങ്കി​ൽ അ​ധി​കാ​ര​പ്പെ​ട്ട സ്ഥാ​പ​നം മു​മ്പാ​കെ നി​ല​വി​ലു​ണ്ടെ​ങ്കി​ൽ അ​വ​യു​ടെ വ​സ്തു​ത​ക​ളും അ​ർ​ഹ​ത​യും പ​രി​ശോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം 2025ലെ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​ബി​സി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ സ​ർ​വീ​സ് അ​ലോ​ട്ട്‌​മെ​ന്‍റി​ൽ മാ​ർ​ച്ച് 11ലെ ​വി​ധി ബാ​ധ​ക​മാ​ക്ക​ണ​മെ​ന്ന് കോ​ട​തി പ്ര​ത്യേ​കം നി​ർ​ദേ​ശി​ച്ചു.

Latest News

Corehub Up