Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : രാഷ്ട്രീയം

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ കോൺഗ്രസിന് അധികാരം ലഭിക്കില്ല: അമിത് ഷാ

പുനെ: അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിമർശിക്കുന്നത് രാഹുൽ ഗാന്ധിയുടെ പതിവാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഈ രീതി തുടർന്നാൽ അടുത്ത മുപ്പത് വർഷത്തേക്ക് കോൺഗ്രസിന് അധികാരത്തിൽ തിരിച്ചെത്താൻ കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ കോൺഗ്രസിന് ഒരിക്കലും അധികാരം ലഭിക്കില്ല. അധികാരമാണ് ആവശ്യമെങ്കിൽ വിദേശയാത്രകൾ അവസാനിപ്പിച്ച് രാജ്യത്തെ ഗ്രാമങ്ങൾ സന്ദർശിക്കണം. എങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ഊഴം വന്നേക്കാം.

എന്നാൽ ഇപ്പോഴത്തെ രീതി തുടർന്നാൽ അടുത്ത മൂന്ന് പതിറ്റാണ്ടത്തേക്ക് കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിയില്ല. തുടർച്ചയായി മൂന്നുതവണ തെരഞ്ഞെടുപ്പിൽ തോറ്റതിന്‍റെ നിരാശയാണ് കോൺഗ്രസ് വിവിധ രീതികളിൽ തീർക്കുന്നത്.

പാർട്ടി നേതാക്കളുടെ പ്രകടനത്തെ ആശ്രയിച്ചാണ് തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ നിർണയിക്കപ്പെടുന്നത്. പത്ത് വർഷം അവസരം നൽകിയിട്ടും 12 ലക്ഷം കോടി രൂപയുടെ അഴിമതിയും തട്ടിപ്പുമാണ് കോൺഗ്രസ് നടത്തിയത്. അതുകൊണ്ടാണ് ജനങ്ങൾ അവരെ ഡൽഹിയിൽനിന്ന് പുറത്താക്കി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത്.

കഴിഞ്ഞ പന്ത്രണ്ട് വർഷത്തിനിടെ അഴിമതിയുടെയോ തട്ടിപ്പിന്‍റെയോ ചെറിയൊരു ആരോപണം പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത നേതാവാണ് നരേന്ദ്ര മോദിയെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

National

ഇന്ത്യയുടെ സാമ്പത്തിക അടിത്തറ പാകിയ പി.വി. നരസിംഹറാവുവിന്‍റെ നേട്ടങ്ങൾ മായ്ക്കാനാകില്ല

കോട്ടയം: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും നിർണായകമായ ഒരു ഘട്ടത്തിൽ രാജ്യത്തിന്‍റെ അമരത്തേക്ക് എത്തുകയും പിന്നീട് ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റിമറിക്കുകയും ചെയ്ത ഭരണാധികാരിയായിരുന്നു പാമുലപ്പാർത്തി വെങ്കട നരസിംഹ റാവു.

രാഷ്ട്രീയ അനിശ്ചിതത്വങ്ങളുടെയും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെയും നടുവിൽ 1991-ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ അദ്ദേഹം, തന്‍റെ ദീർഘവീക്ഷണം കൊണ്ടും അടിയുറച്ച ഭരണാധികാരം കൊണ്ടും പുതിയൊരു ഇന്ത്യയ്ക്കാണ് അടിത്തറ പാകിയത്.

1991-ൽ ഇന്ത്യ ഗുരുതരമായ ഒരു സാമ്പത്തിക പ്രതിസന്ധി നേരിടുകയായിരുന്നു. ഈ സന്ദർഭത്തിലാണ് ധനകാര്യമന്ത്രിയായി ഡോ. മൻമോഹൻ സിംഗിനെ നിയമിച്ചുകൊണ്ട് നരസിംഹ റാവു ചരിത്രപരമായ തീരുമാനമെടുത്തത്.

ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം, ആഗോളവൽക്കരണം എന്നീ എൽപിജി നയങ്ങൾ നടപ്പിലാക്കുകയും വ്യവസായ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വാതിലുകൾ തുറന്നുകൊടുക്കുകയും ചെയ്തത് വഴി ഇന്ത്യൻ വിപണിയെ ആഗോളതലത്തിലേക്ക് ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.

സാമ്പത്തിക രംഗത്തെ പൊളിച്ചെഴുത്തുകൾക്ക് പുറമെ, ആഭ്യന്തര രാഷ്ട്രീയത്തിലും വിദേശനയത്തിലും ഒരുപോലെ ശോഭിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പഞ്ചാബിലെ തീവ്രവാദ പ്രസ്ഥാനങ്ങളെ രാഷ്ട്രീയമായും ഭരണപരമായും അടിച്ചമർത്തി അവിടെ സാധാരണ നിലവാരം പുനഃസ്ഥാപിച്ച അദ്ദേഹം, പഞ്ചായത്ത് രാജ് സംവിധാനത്തിന് ഭരണഘടനാപരമായ പദവി നൽകുകയും സ്ത്രീ സംവരണം ഉറപ്പാക്കുകയും ചെയ്തു.

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര-സാമ്പത്തിക ബന്ധങ്ങൾ ദൃഢമാക്കിയതും ഇസ്രായേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം സ്ഥാപിച്ചതും ഈ കാലയളവിലാണ്. പടിഞ്ഞാറൻ യൂറോപ്യൻ രാജ്യങ്ങളും, അമേരിക്കയും, ചൈനയുമായുള്ള നയതന്ത്രബന്ധങ്ങൾ ശക്തമാക്കാൻ റാവു മുൻകൈയെടുത്തു.

കൂടാതെ, രാജ്യത്ത് മൊബൈൽ ഫോൺ സേവനങ്ങളും പേജറുകളും ആരംഭിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമിട്ടതും അദ്ദേഹത്തിന്‍റെ കാലത്തായിരുന്നു. പൊഖ്റാനിൽ നടന്ന ആണവപരീക്ഷണങ്ങിലേക്കുള്ള നടപടികൾ തുടങ്ങിവെച്ചത് നരസിംഹറാവുവിന്റെ കാലത്തായിരുന്നു.

രാഷ്ട്രീയക്കാരൻ എന്നതിലുപരി മികച്ചൊരു എഴുത്തുകാരനും, കവിയും, ചരിത്രകാരനും, ബഹുഭാഷാ പണ്ഡിതനുമായിരുന്നു നരസിംഹ റാവു. ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങി പതിനാറോളം ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു.

അതേസമയം 1992ൽ അയോധ്യയിൽ ബാബറി മസ്ജിദ് തകർക്കുന്നതു തടയാൻ സാധിക്കാതിരുന്നതാണ് റാവുവിന്‍റെ പ്രധാനമന്ത്രി പദത്തിലെ ഏറ്റവും ഇരുണ്ട അധ്യായമായി കണക്കാക്കപ്പെടുന്നത്.

അധികാരം നഷ്ടമായ റാവുവിനെ പിന്നീടു കോൺഗ്രസ് അവഗണിച്ചെന്ന ആരോപണവും ശക്തമാണ്. ഒന്നാം യുപിഎ സർക്കാരിന്‍റെ കാലത്തായിരുന്നു റാവുവിന്‍റെ മരണം. മരണശേഷം റാവുവിന് കോൺഗ്രസ് ആസ്ഥാനത്ത് അന്ത്യാഞ്ജലിക്ക് അവസരം നൽകിയില്ലെന്നും ഡൽഹിയിൽ സംസ്കാരത്തിന് ഭൂമി അനുവദിച്ചില്ലെന്നുമുള്ള ആരോപണങ്ങളും ഉയർന്നിരുന്നു.

ഇപ്പോൾ ഇതാ സോ​ണി​യ ഗാ​ന്ധി​യുടെ ആ​ത്മ​ക​ഥ​യി​ൽ ന​ര​സിം​ഹ​റാ​വു​വി​നെ അ​വ​ഗ​ണി​ച്ചുവെന്ന് ചൂണ്ടിക്കാടി അദ്ദേഹത്തിന്‍റെ ചെ​റു​മ​ക​ൻ രംഗത്തെത്തിയിരിക്കുന്നത്. സോ​ണി​യ ഗാ​ന്ധി​യു​ടെ ആ​ത്മ​ക​ഥ 'നു​ണ​ക​ളു​ടെ കെ​ട്ടാ​ണെ​ന്ന്' എന്നാണ് ന​ര​സിം​ഹ​റാ​വു​വി​ന്‍റെ ചെ​റു​മ​ക​ൻ എ​ൻ.​വി. സു​ഭാ​ഷിന്‍റെ ആരോപണം.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ പി​താ​വും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ന​ര​സിം​ഹ​റാ​വു​വി​നെ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കാ​ത്ത​തി​ൽ ത​ങ്ങ​ൾ​ക്ക് അ​ത്ഭു​ത​മൊ​ന്നു​മി​ല്ലെ​ന്ന് സു​ഭാ​ഷ് പ​റ​ഞ്ഞു. "ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​നെ ഞാ​ൻ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ ധ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തും, കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ നി​ന്നു​പോ​ലും എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്നി​ട്ടും സാ​മ്പ​ത്തി​ക പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ​തും ന​ര​സിം​ഹ​റാ​വു​ ആണെന്നും സു​ഭാ​ഷ് പ​റ​ഞ്ഞു.

എന്നിരുന്നാലും രാഷ്ട്രീയ കലുഷിതമായ ഒരു കാലഘട്ടത്തിൽ ഇന്ത്യയെ നയിക്കുകയും, രാജ്യം നേരിട്ട വലിയ സാമ്പത്തിക മാന്ദ്യത്തെ അതിജീവനത്തിന്‍റെ പാതയിലേക്ക് നയിക്കുകയും ചെയ്ത പി.വി. നരസിംഹ റാവുവിന്‍റെ സംഭാവനകൾ ചരിത്രത്തിൽ എക്കാലവും സ്മരിക്കപ്പെടുന്നതാണ്.

National

അടുത്ത അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയാറെടുക്കണം: അമത് ഷാ

ന്യഡൽഹി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2029-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പൂർണമായി തുറന്നുകാട്ടപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. അടുത്ത അഞ്ച് വർഷം കൂടി പ്രതിപക്ഷത്തിരിക്കാൻ കോൺഗ്രസ് തയാറെടുക്കണം. അടുത്ത മൂന്ന് തവണത്തെ തെരഞ്ഞെടുപ്പിലൂടെ പോലും ഭരണത്തിലെത്താൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.

അതേസമയം, രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതൃത്വവും രംഗത്തെത്തി. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്തവരാണ് കോൺഗ്രസെന്നും രാജ്യത്തെ 140 കോടി ജനങ്ങളെയല്ല, മറിച്ച് നുഴഞ്ഞുകയറ്റക്കാരെയാണ് കോൺഗ്രസ് വിശ്വസിക്കുന്നതെന്നും ബിജെപി നേതാക്കൾ ആരോപിച്ചു.

ജനവിധി അംഗീകരിക്കാൻ രാഹുൽ ഗാന്ധി തയാറാകുന്നില്ലെന്നും വിമർശനമുയർന്നു. ഹിമാചൽ പ്രദേശ്, കർണാടക, കേരളം എന്നിവിടങ്ങളിൽ വിജയിക്കുമ്പോൾ ജനാധിപത്യം വിജയിച്ചെന്ന് പറയുന്ന കോൺഗ്രസ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബിഹാർ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പരാജയപ്പെടുമ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന് പറയുന്ന ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.

ഗാന്ധി കുടുംബത്തിന്‍റെ താൽപ്പര്യങ്ങൾക്കനുസരിച്ച് മാത്രം ജനാധിപത്യം നടത്താനാണ് കോൺഗ്രസിന്‍റെ ശ്രമമെന്നും പാർട്ടി നേതൃത്വം കുറ്റപ്പെടുത്തി.

National

പ്രതിപക്ഷം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

അഹമ്മദാബാദ്: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണപക്ഷത്തെ എതിർക്കുന്ന വിഭാഗമായി പ്രവർത്തിക്കുന്നതിനു പകരം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്നവരായി പ്രതിപക്ഷം മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സർദാർ വല്ലഭ്‌ഭായ് പട്ടേലിന്‍റെ 151–ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷം വികസന കാര്യങ്ങളെ തടസപ്പെടുത്തുന്ന ശക്തിയായി മാറിയത് നിർഭാഗ്യമാണെന്നും മോദി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിദേശയാത്രകളെയും നിലപാടുകളെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. വിദേശ രാജ്യങ്ങളിൽ വച്ച് ആര് ആരെയാണ് രഹസ്യമായി കാണുന്നതെന്നും രാജ്യവിരുദ്ധ ശക്തികൾ ആരെയാണ് പിന്തുണയ്ക്കുന്നതെന്നും പ്രധാനമന്ത്രി ചോദിച്ചു. ഇന്ത്യയുടെ ശത്രുക്കൾക്കായി സംസാരിക്കുന്നത് ആരാണെന്നും അദ്ദേഹം ചോദിച്ചു.

ഇത്തരം ശക്തികൾക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സമൂഹമാധ്യമത്തെ ആയുധമാക്കി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നു.

രാജ്യത്തിന്‍റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു. രാജ്യത്തെ നക്സലിസത്തിൽ നിന്നും മാവോയിസത്തിൽ നിന്നും മുക്തമാക്കാൻ കഴിഞ്ഞു. എന്നാൽ നക്സലുകളുടെ രീതിയിൽ ചിന്തിക്കുന്നവരുടെ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

National

രാജ്യം പ്രതിസന്ധിയിലാകുമ്പോൾ ചിലർ സന്തോഷിക്കുന്നു: പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിലുണ്ടായ വിലക്കയറ്റത്തിന്‍റെ ആഘാതം ഇന്ത്യൻ കർഷകരിലേക്ക് എത്താതിരിക്കാൻ കേന്ദ്ര സർക്കാർ സാധ്യമായതെല്ലാം ചെയ്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്‌കാന്തയിൽ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാജ്യം പ്രതിസന്ധി നേരിടുമ്പോൾ സന്തോഷിക്കുകയും വ്യാജപ്രചാരണങ്ങൾ വഴി സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവരാണ് പ്രതിപക്ഷത്തുള്ളതെന്ന് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ മറവിൽ രാജ്യത്ത് വളത്തിന്‍റെയും പാചകവാതകത്തിന്‍റെയും ക്ഷാമം ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ചിലർ ബോധപൂർവമായ ശ്രമങ്ങൾ നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അന്താരാഷ്ട്ര വിപണിയിൽ വലിയ വിലയുള്ള രാസവളങ്ങൾ ഇന്ത്യൻ കർഷകർക്ക് വളരെ കുറഞ്ഞ നിരക്കിലാണ് സർക്കാർ ലഭ്യമാക്കുന്നത്. വിപണിയിൽ ഒരു ചാക്ക് യൂറിയയ്ക്ക് 3000 രൂപ വിലയുള്ളപ്പോൾ കർഷകർക്ക് അത് 300 രൂപയിൽ താഴെയാണ് നൽകുന്നത്. അതുപോലെ, അന്താരാഷ്ട്ര തലത്തിൽ 5000 രൂപ വിലവരുന്ന ഡി-അമോണിയം ഫോസ്‌ഫേറ്റ് 1350 രൂപ നിരക്കിൽ നൽകുന്നുണ്ടെന്നും ഇതിന്‍റെ ബാക്കി തുക മുഴുവൻ സർക്കാർ സബ്സിഡിയായി വഹിക്കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.

വിവിധ സർക്കാരു നയങ്ങളിലൂടെ ഇതുവരെ കർഷകർക്ക് 50 ലക്ഷം കോടിയിലധികം രൂപയുടെ സാമ്പത്തിക നേട്ടമാണ് ഉണ്ടായതെന്നും മോദി കൂട്ടിച്ചേർത്തു.

National

രാജ്യമാണ് പ്രധാനം: തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജിയാവശ്യപ്പെട്ടുള്ള 'ഇന്ത്യ' മുന്നണി റാലിക്ക് സിജെപിയുടെ പിന്തുണ

 

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ ഒന്നിന് നടക്കുന്ന ‘ഇന്ത്യാ’ മുന്നണിയുടെ റാലിക്ക് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പിന്തുണ പ്രഖ്യാപിച്ചു.

എസ്‌ഐആറുമായി ബന്ധപ്പെട്ട നടപടികൾ ഗുരുതരമായ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നതെന്നും ജനങ്ങൾക്ക് സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വമെന്നും അല്ലാതെ സർക്കാരിന് വോട്ടർമാരെ തെരഞ്ഞെടുക്കലല്ലെന്നും പാർട്ടി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

‘രാജ്യമാണ് ഏറ്റവും പ്രധാനം!’ എന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ എക്സിൽ കുറിക്കുകയും സംഘടനയുടെ ഔദ്യോഗിക പിന്തുണ അറിയിക്കുകയും ചെയ്തു. എസ്‌ഐആറിലൂടെ ജനാധിപത്യത്തിന്‍റെ അടിസ്ഥാന തത്വം അട്ടിമറിക്കപ്പെട്ട സാഹചര്യത്തിൽ, സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള വിശ്വാസ്യത ഗ്യാനേഷ് കുമാറിന് നഷ്ടപ്പെട്ടിരിക്കുകയാണെന്നും സിജെപി കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിശ്വാസ്യതയും സ്വയംഭരണാധികാരവും തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന്‍റെ രാജി അത്യാവശ്യമാണെന്നും പാർട്ടി കൂട്ടിച്ചേർത്തു. ഓരോ അർഹനായ പൗരന്‍റെയും വോട്ടവകാശം സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ബാധ്യസ്ഥമാണെന്നും അത് വിനിയോഗിക്കുന്നതിൽ തടസങ്ങൾ സൃഷ്ടിക്കരുതെന്നും സിജെപി ആവശ്യപ്പെട്ടു.

രാജ്യത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിനായി പോരാടുന്ന എല്ലാ സംഘടനകളെയും പിന്തുണയ്ക്കുമെന്നും പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

National

യു​പി പി​ടി​ക്കാ​ൻ കോ​ൺ​ഗ്ര​സും എ​സ്‌​പി​യും കൈ​കോ​ർ​ക്കു​ന്നു; ച​ർ​ച്ച​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് പ്രി​യ​ങ്ക​യും അ​ഖി​ലേ​ഷും

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് കോ​ൺ​ഗ്ര​സും എ​സ്പി​യും. കോ​ൺ​ഗ്ര​സ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് 172 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക കൈ​മാ​റി. ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ പ്ര​ധാ​ന ക​ക്ഷി​ക​ളാ​യ കോ​ൺ​ഗ്ര​സും എ​സ്പി​യും ത​മ്മി​ലു​ള്ള ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ട്ടി​ക കൈ​മാ​റി​യ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ങ്ങ​ൾ​ക്കും എ​സ്പി നേ​താ​ക്ക​ളു​മാ​യു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ​ക്കും ശേ​ഷ​മാ​ണ് പ​ട്ടി​ക സ​മ​ർ​പ്പി​ച്ച​ത്. മു​ൻ​ഗ​ണ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ളി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട് ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച​താ​യാ​ണ് വി​വ​രം.

ബി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട സീ​റ്റു​ക​ളി​ൽ ചെ​റി​യ മാ​റ്റ​ങ്ങ​ൾ​ക്ക് കോ​ൺ​ഗ്ര​സ് ത​യാ​റാ​ണ്. സി, ​ഡി വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ണ്ഡ​ല​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച​ക​ൾ​ക്കും വി​ട്ടു​വീ​ഴ്ച​ക​ൾ​ക്കും സ​ന്ന​ദ്ധ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തി ഉ​റ​പ്പി​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം.

2024ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സും എ​സ്പി​യും സ​ഖ്യ​മാ​യാ​ണ് മ​ത്സ​രി​ച്ച​ത്. സം​സ്ഥാ​ന​ത്തെ 80 ലോ​ക്‌​സ​ഭാ സീ​റ്റു​ക​ളി​ൽ 37 എ​ണ്ണ​ത്തി​ൽ എ​സ്പി​യും ആ​റെ​ണ്ണ​ത്തി​ൽ കോ​ൺ​ഗ്ര​സും വി​ജ​യി​ച്ചി​രു​ന്നു. ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ​ഖ്യ​ധാ​ര​ണ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും തു​ട​രു​ന്ന​തി​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​പ്പോ​ൾ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

National

വി​ജ​യ്‌​ക്കെ​തി​രെ അ​സ​ഭ്യ പ​രാ​മ​ർ​ശം; ഡി​എം​കെ വ​നി​താ നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്‌​ക്കെ​തി​രെ അ​സ​ഭ്യ പ​രാ​മ​ർ​ശം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഡി​എം​കെ വ​നി​താ നേ​താ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലി​സ്. ചെ​ന്നൈ പൊ​ലി​സ് ആ​ണ് സു​ധ ദീ​ന​ദ​യാ​ല​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ഡി​എം​കെ കൗ​ൺ​സി​ല​റും പാ​ർ​ട്ടി​യു​ടെ വ​നി​താ വി​ഭാ​ഗം ചെ​ന്നൈ ജി​ല്ലാ ഓ​ർ​ഗ​നൈ​സ​റു​മാ​ണ് സു​ധ ദീ​ന​ദ​യാ​ലൻ. പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഡി​എം​കെ ഹാ​ർ​ബ​ർ ഏ​രി​യ സെ​ക്ര​ട്ട​റി മു​ര​ളി​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ഒ​ക്ടോ​ബ​ർ ഏ​ഴി​ന് ചെ​ന്നൈ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​ക്കി​ടെ ആ​യി​രു​ന്നു വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ മ​ന്ത്രി​മാ​ര​ട​ക്കം രം​ഗ​ത്തെ​ത്തി​യ​തി​നു പി​ന്നാ​ലെ രാ​ത്രി​യോ​ടെ​യാ​ണ് പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത ക​നി​മൊ​ഴി എം​പി, ചെ​ന്നൈ മേ​യ​ർ പ്രി​യ, മു​ൻ മ​ന്ത്രി ശേ​ഖ​ർ ബാ​ബു എ​ന്നി​വ​ർ​ക്കെ​തി​രെ നി​ല​വി​ൽ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

National

രാംശരൺ നൗട്ടിയാൽ കോൺഗ്രസിൽ

ന്യൂ​​ഡ​​ൽ​​ഹി: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ പ്ര​​മു​​ഖ ബി​​ജെ​​പി നേ​​താ​​വാ​​യ രാം​​ശ​​ര​​ൺ നൗ​​ട്ടി​​യാ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ഏ​​താ​​നും ദി​​വ​​സം മു​​ന്പാ​​ണ ഇ​​ദ്ദേ​​ഹം ബി​​ജെ​​പി​​യി​​ൽ​​നി​​ന്നു രാ​​ജി​​വ​​ച്ച​​ത്.

പ്ര​​ശ​​സ്ത ബോ​​ളി​​വു​​ഡ് ഗാ​​യ​​ക​​ൻ ജു​​ബി​​ൻ നൗ​​ട്ടി​​യാ​​ലി​​ന്‍റെ പി​​താ​​വ് രാം​​ശ​​ര​​ൺ. 2022 നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ദ്ദേ​​ഹം ബി​​ജെ​​പി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ച്ചെ​​ങ്കി​​ലും പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

12 വ​​ർ​​ഷം മു​​ന്പ് നൗ​​ട്ടി​​യാ​​ൽ കോ​​ൺ​​ഗ്ര​​സ് വി​​ട്ട് ബി​​ജെ​​പി​​യി​​ൽ ചേ​​രു​​ക​​യാ​​യി​​രു​​ന്നു.

Latest News

Corehub Up