Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Supriya Sule

എൻസിപി ലയനം അടഞ്ഞ അധ്യായമെന്ന് സുപ്രിയ സുലെ

മും​​​​ബൈ: എ​​​​ൻ​​​​സി​​​​പി ല​​​​യ​​​​നം അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മാ​​​​ണെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി) നേ​​​​താ​​​​വ് സു​​​​പ്രി​​​​യ സു​​​​ലെ. അ​​​​ജി​​​​ത് പ​​​​വാ​​​​റി​​​​ന്‍റെ നി​​​​ര്യാ​​​​ണ​​​​ത്തോ​​​​ടെ ഇ​​​​രു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള ല​​​​യ​​​​ന​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വി​​​​രാ​​​​മ​​​​മാ​​​​യെ​​​​ന്ന് സു​​​​പ്രി​​​​യ പ​​​​റ​​​​ഞ്ഞു.

എ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ (അ​​​​ജി​​​​ത് പ​​​​വാ​​​​ർ) ജീ​​​​വി​​​​ച്ചി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ല​​​​യ​​​​ന ച​​​​ർ​​​​ച്ച ന​​​​ട​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു. ല​​​​യ​​​​ന​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്ക് തീ​​​​യ​​​​തി​​​​യും നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, എ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ നി​​​​ര്യാ​​​​ത​​​​നാ​​​​യോ​​​​ടെ ല​​​​യ​​​​ന ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു വി​​​​രാ​​​​മ​​​​മാ​​​​യി-​​​​സു​​​​പ്രി​​​​യ സു​​​​ലെ പ​​​​റ​​​​ഞ്ഞു.

ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കു​​​​ന്ന എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ൽ എ​​​​ൻ​​​​സി​​​​പി (എ​​​​സ്പി ) ചേ​​​​രു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ സു​​​​പ്രി​​​​യ ത​​​​ള്ളി. ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച് ഒ​​​​രു ച​​​​ർ​​​​ച്ച​​​​യും ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു.

എ​​​​ൻ​​​​സി​​​​പി ല​​​​യ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ജി​​​​ത് പ​​​​വാ​​​​ർ പ​​​​ക്ഷ​​​​ത്തെ പ്ര​​​​മു​​​​ഖ നേ​​​​താ​​​​ക്ക​​​​ളാ​​​​യ ഛഗ​​​​ൻ ഭു​​​​ജ്ബ​​​​ൽ, സു​​​​നി​​​​ൽ താ​​​​ത്ക​​​​റെ, പ്ര​​​​ഫു​​​​ൽ പ​​​​ട്ടേ​​​​ൽ, ഹ​​​​സ​​​​ൻ മു​​​​ഷ്റി​​​​ഫ് എ​​​​ന്നി​​​​വ​​​​ർ ന​​​​ട​​​​ത്തി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​തി​​​​ക​​​​രി​​​​ക്കാ​​​​നി​​​​ല്ലെ​​​​ന്ന് സു​​​​പ്രി​​​​യ സു​​​​ലെ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

എ​​​ൻ​​​സി​​​പി (എ​​​സ്പി) പാ​​​ർ​​​ട്ടി എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ചേ​​​രു​​​മെ​​​ന്ന അ​​​ഭ്യു​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് ശ​​​ര​​​ദ് പ​​​വാ​​​റി​​​ന്‍റെ പ്ര​​​തി​​​ച്ഛാ​​​യ ത​​​ക​​​ർ​​​ക്കാ​​​ൻ ബോ​​​ധ​​​പൂ​​​ർ​​​വം ചെ​​​യ്യു​​​ന്ന​​​താ​​​ണെ​​​ന്ന് ശി​​​വ​​​സേ​​​ന (യു​​​ബി​​​ടി) നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത് പ​​​റ​​​ഞ്ഞു.
ശി​​​വ​​​സേ​​​ന മു​​​ഖ​​​പ​​​ത്ര​​​മാ​​​യ സാ​​​മ്ന​​​യി​​​ലാ​​​ണ് റൗ​​​ത് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

Latest News

Corehub Up