സുപ്രിയ സുലെ
മുംബൈ: എൻസിപി ലയനം അടഞ്ഞ അധ്യായമാണെന്ന് എൻസിപി (എസ്പി) നേതാവ് സുപ്രിയ സുലെ. അജിത് പവാറിന്റെ നിര്യാണത്തോടെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള ലയനചർച്ചകൾക്കു വിരാമമായെന്ന് സുപ്രിയ പറഞ്ഞു.
എന്റെ സഹോദരൻ (അജിത് പവാർ) ജീവിച്ചിരുന്നെങ്കിൽ ലയന ചർച്ച നടക്കുമായിരുന്നു. ലയനചർച്ചകൾക്ക് തീയതിയും നിശ്ചയിച്ചിരുന്നു. എന്നാൽ, എന്റെ സഹോദരൻ നിര്യാതനായോടെ ലയന ചർച്ചകൾക്കു വിരാമമായി-സുപ്രിയ സുലെ പറഞ്ഞു.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയിൽ എൻസിപി (എസ്പി ) ചേരുമെന്ന അഭ്യൂഹങ്ങൾ സുപ്രിയ തള്ളി. ഇതു സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് അവർ പറഞ്ഞു.
എൻസിപി ലയനം സംബന്ധിച്ച് അജിത് പവാർ പക്ഷത്തെ പ്രമുഖ നേതാക്കളായ ഛഗൻ ഭുജ്ബൽ, സുനിൽ താത്കറെ, പ്രഫുൽ പട്ടേൽ, ഹസൻ മുഷ്റിഫ് എന്നിവർ നടത്തിയ പ്രസ്താവനയ്ക്കെതിരേ പ്രതികരിക്കാനില്ലെന്ന് സുപ്രിയ സുലെ കൂട്ടിച്ചേർത്തു.
എൻസിപി (എസ്പി) പാർട്ടി എൻഡിഎയിൽ ചേരുമെന്ന അഭ്യുഹങ്ങൾ പ്രചരിപ്പിക്കുന്നത് ശരദ് പവാറിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവം ചെയ്യുന്നതാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗത് പറഞ്ഞു.
ശിവസേന മുഖപത്രമായ സാമ്നയിലാണ് റൗത് ഇക്കാര്യം വ്യക്തമാക്കിയത്.
Tags : NCP merger closed chapter Ajit Pawar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash