Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Truck accident

മും​ബൈ​യി​ൽ സ്കൂട്ടറിനു പിന്നിൽ ട്രക്ക് ഇടിച്ച് യു​വ​തി മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പ​ൽ​ഗാ​റി​ൽ സ്കൂ​ട്ട​റി​നു പി​ന്നി​ൽ ക​ണ്ടെ​യ്‌​ന​ർ ട്ര​ക്കി​ടി​ച്ച് യു​വ​തി മ​രി​ച്ചു. ഖാ​രി​വാ​ലി സ്വ​ദേ​ശി​ അ​ങ്കി​ത ജാ​ദ​വ് (32) ആ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം.

അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ട്ര​ക്കി​ന്‍റെ ട​യ​ർ യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ങ്കി​ത​യെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ദേ​ശീ​യ​പാ​ത​യി​ൽ കോ​ൺ​ക്രീ​റ്റ് പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ഗ​താ​ഗ​തം ഒ​റ്റ​വ​രി​യി​ലൂ​ടെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇ​ത് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​ത്തി​ന് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളോ ബാ​രി​ക്കേ​ഡു​ക​ളോ ഇ​ല്ലെ​ന്നും ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​ന്ന​ത് എ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ രം​ഗ​ത്തെ​ത്തി.

Latest News

Corehub Up