ജമ്മു: ഇരുപതുവര്‍ഷമായി ഒളിവിലായിരുന്ന ഭീകരൻ ജമ്മു കാഷ്മീരിൽ അറസ്റ്റിലായി. മുഹമ്മദ് മാൻഷ ആണു പിടിയിലായത്.
സ്പെഷൽ പോലീസ് ഓഫീസറെ വധിച്ചതടക്കം 13 ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാൻഷ. റിയാസി ജില്ലയിലെ തറൂ ലസോലി സ്വദേശിയാണ് ഇയാൾ. 2000 മുതൽ 2007 വരെയാണു മാൻഷ ഭീകരപ്രവർത്തനത്തിലേർപ്പെട്ടത്.
2007ൽ സുരക്ഷാസേനയ്ക്കു മുന്‍പാകെ കീഴടങ്ങിയിരുന്നു. എന്നാൽ, 2000-2007 കാലത്തെ ക്രിമിനൽ കേസുകളിലെ നിയമനടപടികൾനിന്നു രക്ഷപ്പെടാൻ മാൻഷ പിന്നീട് ഒളിവിൽ പോയി.