ബംഗളൂരു: സേവന-വേതന വ്യവസ്ഥകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലെ ആശാ പ്രവർത്തകരുടെ സമരം തുടരുന്നു.
സമരം അവസാനിപ്പിക്കണമെന്നും ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉറപ്പ് നൽകിയെങ്കിലും നിലപാടിൽ മാറ്റമില്ലെന്നു പ്രക്ഷോഭകർ പറയുന്നു.
ജപ്പാനിൽ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി വീഡിയോ കോളിലൂടെയാണ് ഫ്രീഡം പാർക്കിൽ സമരം തുടരുന്ന ആശമാരുമായി സംസാരിച്ചത്. മുഖ്യമന്ത്രി നേരിട്ട് സമരവേദിയിലെത്തി ഉറപ്പുനൽകണം എന്നതുൾപ്പടെയാണ് സമരക്കാരുടെ ആവശ്യം.