Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Demolition of a church in Odisha

ഒ​ഡീ​ഷ​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ പ​ള്ളി പൊ​ളി​ച്ചു​നീ​ക്കി അ​ധി​കൃ​ത​ർ

ഭു​വ​നേ​ശ്വ​ർ: ഒ​ഡീ​ഷ​യി​ലെ കോ​രാ​പു​ട്ട് ജി​ല്ല​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നിര​യാ​യ പള്ളി തൊ​ട്ട​ടു​ത്ത ദി​വ​സം അ​ധി​കൃ​ത​ർ ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി. കോ​ട്‌​പാ​ഡ് ബ്ലോ​ക്കി​ലെ പ​ത്ര​ഗു​ഡ ഗ്രാ​മ​ത്തി​ലു​ള്ള പെ​ന്ത​ക്കോ​സ്ത് ബേ​ർ​ഷെ​ബ പള്ളിയാണു കഴിഞ്ഞ ഞായറാഴ്ച ​പൊ​ളി​ച്ചു​നീ​ക്കി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് പൊലി​സ് ഉ​റ​പ്പു​ന​ൽ​കി​യി​രി​ക്കെ​യാ​ണു ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ധി​കൃ​ത​രെ​ത്തി പ​ള്ളി പൂ​ർ​ണമാ​യും ത​ക​ർ​ത്ത​ത്.

അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണു പ​ള്ളി നി​ർ​മി​ച്ച​തെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ദം. എ​ന്നാ​ൽ, താൻ നൽകിയ ഭൂ​മി​യി​ലാ​ണു പ​ള്ളി സ്ഥി​തിചെ​യ്യു​ന്ന​തെ​ന്ന് പ്ര​ദേ​ശ​വാ​സി​യാ​യ ദു​ർ​ജ​ൻ ഹ​രി​ജ​ൻ വ്യ​ക്ത​മാ​ക്കി.

കഴിഞ്ഞ ശനിയാഴ്ചയുണ്ടായ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​പ്പോ​ൾത്ത​ന്നെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ൾ പൊലിസി​നു കൈ​മാ​റി​യി​രു​ന്ന​താ​യും അദ്ദേഹവും ക്രൈസ്തവനേതാക്കളും പറഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ പത്തോടെ ത​ഹ​സി​ൽ​ദാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ൻ സ​ന്നാ​ഹ​ങ്ങ​ളു​മാ​യും പൊലി​സ് സം​ര​ക്ഷ​ണ​യിലുമെത്തി പ​ള്ളി പൊ​ളി​ച്ചു​തു​ട​ങ്ങി​യ​പ്പോ​ൾ തങ്ങ​ൾ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി​പ്പോ​യെന്ന് ദു​ർ​ജ​ൻ ഹ​രി​ജ​ൻ ചൂണ്ടിക്കാട്ടി. അ​ഞ്ചു വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച പ​ള്ളി​യി​ൽ ഗ്രാ​മ​ത്തി​ലെ ഏതാനും ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളും സ​മീ​പഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​രും ഞാ​യ​റാ​ഴ്ച​ക​ളി​ൽ പ്രാ​ർ​ഥ​ന​യ്ക്കാ​യി ഒ​ത്തു​കൂ​ടാ​റു​ണ്ടാ​യി​രു​ന്നു. 900ത്തോ​ളം ആ​ദി​വാ​സി വി​ഭാ​ഗ​ക്കാ​ർ താ​മ​സി​ക്കു​ന്ന ഗ്രാ​മ​മാ​ണി​ത്.

ശനിയാഴ്ച പി​ക്കാക്​സു​ക​ളും ചു​റ്റി​ക​ക​ളു​മാ​യി എ​ത്തി​യ ആ​ൾ​ക്കൂ​ട്ടം പ​ള്ളി​യി​ലെ കു​രി​ശും ചു​വ​രിന്‍റെ ഒ​രു ഭാ​ഗ​വും ത​ക​ർ​ത്തി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ഫ്ഐആ​റി​ൽ പേ​രു​ള്ള ഏ​ഴു പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​മെ​ന്ന് പൊലി​സ് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​താ​യും ഹ​രി​ജ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ദി​വ​സം പ്ര​ദേ​ശ​ത്തെ 40ഓ​ളം പാ​സ്റ്റ​ർ​മാ​ർ​ക്കൊ​പ്പം പൊലി​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​താ​യി പാ​സ്റ്റ​ർ ഫ്രാങ്ക്ലി​ൻ ജോ​സോ​ബോ​ണ്ടോ പ​റ​ഞ്ഞു. എ​ന്നാ​ൽ ത​ങ്ങ​ൾ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ ഒരു വിഭാഗം സ്റ്റേ​ഷ​നി​ലെ​ത്തി പ്ര​തി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, പ​ള്ളി​ക്കു തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന ദു​ർ​ജ​ൻ ഹ​രി​ജ​ൻ അ​നു​മ​തി​യി​ല്ലാ​തെ സ​ർ​ക്കാ​ർ ഭൂ​മി​യി​ലാ​ണു പ​ള്ളി പ​ണി​ത​തെ​ന്ന് കോ​ട്‌​പാ​ഡ് പൊലി​സ് ഇ​ൻ​സ്പെ​ക്‌ട​ർ റു​ണു കു​മാ​രി മാ​ജി ആ​രോ​പി​ച്ചു.

പ്ര​തി​ഷേ​ധ​വു​മാ​യി ക്രൈ​സ്ത​വ സം​ഘ​ട​ന​ക​ൾ

കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു പ​ക​രം ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ന്ന ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​വും ഞെ​ട്ടി​ക്കു​ന്ന​തു​മാ​ണെ​ന്ന് യു​ണൈ​റ്റ​ഡ് ബി​ലീ​വേ​ഴ്സ് കൗ​ൺ​സി​ൽ നെ​റ്റ്‌​വ​ർ​ക്ക് ഓ​ഫ് ഇ​ന്ത്യ അധ്യക്ഷൻകൂടിയായ സിഎൻഐ ബിഷപ് പ​ല്ല​ബ് ലി​മ പ്ര​തി​ക​രി​ച്ചു.

ഗ്രാ​മ​ത്തി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു ക്രൈ​സ്ത​വ കു​ടും​ബ​ങ്ങ​ളി​ൽ മൂ​ന്നു കു​ടും​ബ​ങ്ങ​ൾ ഭീ​ഷ​ണി​യും പീ​ഡ​ന​വും ഭ​യ​ന്നു നേ​ര​ത്തേത​ന്നെ താ​മ​സം മാ​റി​യ​താ​യി സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നാ​ഷ​ണ​ൽ ക്രി​സ്ത്യ​ൻ ഫ്ര​ണ്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ പ​ത്രോ പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം സ​ഹ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ​ള്ളി പൊ​ളി​ച്ച​തി​നെ​തി​രേ ഔ​ദ്യോ​ഗി​ക അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും പ​ള്ളി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കോ​രാ​പു​ട്ട് ജി​ല്ലാ ക​ള​ക്‌ട​റെ കാ​ണാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2024ൽ ​ഒ​ഡീ​ഷ​യി​ൽ ബിജെപി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നുശേ​ഷം ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. 4.2 കോ​ടി ജ​ന​സം​ഖ്യ​യു​ള്ള ഒ​ഡീ​ഷ​യി​ൽ 2.77 ശ​ത​മാ​നം മാ​ത്ര​മാ​ണു ക്രൈ​സ്ത​വ​ർ. 2008ലെ ​കാണ്ഡ​മാ​ൽ ക​ലാ​പ​വും 1999ൽ ​ഓ​സ്‌​ട്രേ​ലി​യ​ൻ മി​ഷ​ന​റി ഗ്ര​ഹാം സ്റ്റെ​യി​ൻ​സി​നെ​യും ര​ണ്ടു ​മ​ക്ക​ളെ​യും ചു​ട്ടു​കൊ​ന്ന സം​ഭ​വ​വു​മ​ട​ക്കം ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ക​ടു​ത്ത അ​തി​ക്ര​മ​ങ്ങ​ൾ​ക്കു മുമ്പും ഒ​ഡീ​ഷ സാ​ക്ഷ്യം വ​ഹി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up