Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : defense system

പാക് അതിര്‍ത്തിയില്‍ അഞ്ചാമത്തെ എസ്-400 മിസൈൽ പ്രതിരോധം

ന്യൂ​ഡ​ല്‍ഹി: പാ​ക്കി​സ്ഥാ​ന്‍ വ്യോ​മാ​ക്ര​മ​ണ ഭീ​ഷ​ണി നി​ല​നി​ല്‍ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജ​മ്മു​കാ​ഷ്മീ​രി​ലെ 740 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് (എ​ല്‍ഒ​സി) സ​മീ​പം റ​ഷ്യ​ന്‍ നി​ര്‍മി​ത എ​സ്-400 മി​സൈ​ല്‍ പ്ര​തി​രോ​ധ സം​വി​ധാ​നം വി​ന്യ​സി​ക്കു​ന്നു. അ​തി​ര്‍ത്തി​യി​ല്‍ അ​ഞ്ചാ​മ​ത്തെ എ​സ് -400 സം​വി​ധാ​ന​മാ​ണി​ത്. 2027 ഫെ​ബ്രു​വ​രി​യോ​ടെ ഇ​ത് സ്ഥാ​പി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വ്യോ​മ​സേ​ന​യു​ടെ​യും പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ​യും പ്ര​ത്യേ​ക സം​ഘം ഡി​സം​ബ​റി​ല്‍ റ​ഷ്യ സ​ന്ദ​ര്‍ശി​ക്കും.

പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, സി​ക്കിം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി മൂ​ന്ന് എ​സ്-400 സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ന്ത്യ നി​ല​വി​ല്‍ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. നാ​ലാ​മ​ത്തെ യൂ​ണി​റ്റ്, അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ചൈ​ന അ​തി​ര്‍ത്തി​യോ​ട് ചേ​ര്‍ന്നു​ള്ള 1,126 കി​ലോ​മീ​റ്റ​ര്‍ യ​ഥാ​ര്‍ഥ നി​യ​ന്ത്ര​ണ​രേ​ഖ​യു​ടെ​യും (എ​ല്‍എ​സി) സി​ലി​ഗു​രി ഇ​ട​നാ​ഴി​യു​ടെ​യും സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ ആ​സാ​മി​ലാ​ണ്.

റ​ഷ്യ​യു​മാ​യു​ള്ള 2018ലെ 35,000 ​കോ​ടി രൂ​പ​യു​ടെ ക​രാ​റി​ലെ അ​ഞ്ചാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും എ​സ്-400 യൂ​ണി​റ്റാ​ണ് ജ​മ്മു​കാ​ഷ്മീ​രി​ല്‍ വി​ന്യ​സി​ക്കു​ന്ന​ത്.

ചൈ​ന​യും തു​ര്‍ക്കി​യും പാ​ക്കി​സ്ഥാ​ന് ന​ല്‍കു​ന്ന ആ​യു​ധ സ​ഹാ​യം, അ​മേ​രി​ക്ക അ​നു​വ​ദി​ച്ച എ​ഫ്-16 യു​ദ്ധ​വി​മാ​ന ന​വീ​ക​ര​ണ സ​ഹാ​യ​ങ്ങ​ള്‍, സൗ​ദി അ​റേ​ബ്യ​യു​ടെ സാ​മ്പ​ത്തി​ക പി​ന്തു​ണ എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ടി​ഞ്ഞാ​റ​ന്‍ അ​തി​ര്‍ത്തി​യി​ലെ വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്ന​ത്.

Latest News

Corehub Up