Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : India 2026

2026-ലെ ​ആ​ദ്യ പ​ത്തു മാ​സ​ങ്ങ​ൾ: ഇ​ന്ത്യ​യെ മാ​റ്റി​മ​റി​ച്ച സം​ഭ​വ​ങ്ങ​ൾ

2026 ജ​നു​വ​രി-ഒക്‌ടോ​ബ​ർ കാ​ല​യ​ള​വ് സംഘർഷഭരിതമായിരുന്നു. രാജ്യത്തിന്‍റെ രാ​ഷ്‌ട്രീയ, സാ​മ്പ​ത്തി​ക, ന​യ​ത​ന്ത്ര, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ൽ നി​ർ​ണാ​യ​ക മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴിവ​ച്ച നി​ര​വ​ധി സം​ഭ​വ​​ങ്ങൾ പത്തുമാസത്തിനിടെ അരങ്ങേറി. വിവിധ സംസ്ഥാനങ്ങളിലെ രാ​ഷ്‌ട്രീ​യ അ​ട്ടി​മ​റി​ക​ൾ, ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യം, തെ​ര​ഞ്ഞെ​ടു​പ്പു പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉടലെടുത്ത ത​ർ​ക്ക​ങ്ങ​ൾ, പ​രീ​ക്ഷാക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള സ​മ​ര​ങ്ങ​ൾ, സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ എ​ന്നി​വയും ഈ കാലയളവിലെ പ്രധാന സംഭവങ്ങളാണ്.

ജ​നു​വ​രി 27
ദീ​ർ​ഘ​കാ​ല​മാ​യി കാ​ത്തി​രു​ന്ന സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​റി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ധാ​ര​ണ​യി​ലെ​ത്തിയതാണ് ഈ വർഷത്തിന്‍റെ തുടക്കത്തിലെ പ്രധാന നേട്ടം. ടെ​ക്സ്റ്റൈ​ൽ​സ്, ലെ​ത​ർ, കെ​മി​ക്ക​ൽ​സ്, ഓ​ട്ടോ​മൊ​ബൈ​ൽ​സ്, മെ​ഷി​ന​റി, ര​ത്ന​ങ്ങ​ൾ-​ആ​ഭ​ര​ണ​ങ്ങ​ൾ തുടങ്ങിയ മേഖലകളിലെ തീരുവ കുറയ്ക്കുക അല്ലെങ്കിൽ ഒ​ഴി​വാ​ക്കു​ക​ എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. സു​ര​ക്ഷ, പ്ര​തി​രോ​ധം, കു​ടി​യേ​റ്റം എ​ന്നി​വ​യി​ലും സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന ക​രാ​ർ പൂ​ർ​ണ​മാ​യി നി​ല​വി​ൽ വ​രു​ന്ന​തി​ന് ഇനിയും ​ന​ട​പ​ടി​കൾ പൂർത്തീകരിക്കാനുണ്ട്.

ജ​നു​വ​രി 28
പു​നെ ജി​ല്ല​യി​ലെ ബാ​രാ​മ​തി​ക്ക് സ​മീ​പം ചാ​ർ​ട്ടേ​ഡ് വി​മാ​നം ത​ക​ർ​ന്ന് മ​ഹാ​രാ​ഷ്‌ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ അന്തരിച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു പേർക്കും ജീവൻ നഷ്ടമായി. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നാ​യി പോകുമ്പോണ് അപകടമുണ്ടായത്. മ​ഹാ​രാഷ്‌ട്ര ഭ​ര​ണ​സ​ഖ്യ​ത്തി​നും എ​ൻ​സി​പി വി​ഭാ​ഗ​ത്തി​നും ഇ​തു വ​ലി​യ പ്രതിന്ധിയായി.

ഫെ​ബ്രു​വ​രി 18-19
ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച എ​ഐ ഇം​പാ​ക്‌ട് ഉ​ച്ച​കോ​ടി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളുടെ പ്രതിനിധികൾ, അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ൾ, സാ​ങ്കേ​തി​ക ക​മ്പ​നി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ന്യൂ​ഡ​ൽ​ഹി​യി​ലായിരുന്നു ഉ​ച്ച​കോ​ടി. 92 രാ​ജ്യ​ങ്ങ​ളും അ​ന്താ​രാ​ഷ്‌ട്ര സ്ഥാ​പ​ന​ങ്ങ​ളും അം​ഗീ​ക​രി​ച്ച 'ന്യൂ​ഡ​ൽ​ഹി ഡി​ക്ല​റേ​ഷ​ൻ ഓ​ൺ എ​ഐ ഇം​പാ​ക്ട്' പ്ര​മേ​യ​ത്തോ​ടെ​യാ​യിരുന്നു ലോകം ഉറ്റുനോക്കിയ ഉ​ച്ച​കോ​ടിയുടെ സ​മാ​പനം.

 

Latest News

Corehub Up