ഗോഹട്ടി: ആസാമിൽ കന്നുകാലി മോഷ്ടാക്കളെ പിന്തുടരുന്നതിനിടെ ബിഎസ്എഫ് ജവാനെ ബരാക് നദിയിൽ കാണാതായി. കാചാർ ദില്ലയിൽ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലാണു സംഭവം. കോൺസ്റ്റബിൾ (ജിഡി) കെ. വേണുവിനെയാണ് കാണാതായത്.
ഇദ്ദേഹവും ഹെഡ് കോൺസ്റ്റബിൾ ജിതേന്ദ്ര യാദവും കന്നുകാലികടത്തുകാരെ പിന്തുടരുകയായിരുന്നു. പൊലിസുകാരെ കണ്ടപ്പോൾ കന്നുകാലികടത്തുകാർ നദിയിലേക്ക് ചാടി രക്ഷപ്പെടാൻ ശ്രമിച്ചു.
ഇവരെ പിടികൂടാനായി വേണുവും ജിതേന്ദ്രയും നദിയിലേക്കു ചാടുകയായിരുന്നു. ഇന്നലെ വെളുപ്പിനായിരുന്നു സംഭവം. ജിതേന്ദ്ര യാദവ് നീന്തി രക്ഷപ്പെട്ടു. വേണുവിനെ കാണാതായി.