Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : NDA

സുപ്രിയ സുലെയെ മുഖ്യമന്ത്രിയാക്കാമെങ്കില്‍ എന്‍ഡിഎയില്‍ ചേരാമെന്ന് ശരദ് പവാര്‍

മും​​​​ബൈ: മ​​​​ക​​​​ള്‍ സു​​​​പ്രി​​​​യ സു​​​​ലെ​​​​യെ മ​​​​ഹാ​​​​രാ​​​​ഷ് ട്ര ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​ക്കി​​​​യാ​​​​ല്‍ എ​​​​ന്‍ഡി​​​​എ​​​​യി​​​​ല്‍ ചേ​​​​രാ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ഉ​​​​പാ​​​​ധി വ​​​​ച്ച് എ​​​​ന്‍സി​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ന്‍ ശ​​​​ര​​​​ദ് പ​​​​വാ​​​​ര്‍. മ​​​​ണ്ഡ​​​​ല​​​​പു​​​​ന​​​​ര്‍നി​​​​ര്‍ണ​​​​യ, വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​ക്കാ​​​​ന്‍ എ​​​​ന്‍സി​​​​പി​​​​യു​​​​ടെ പി​​​​ന്തു​​​​ണ ബി​​​​ജെ​​​​പി തേ​​​​ടു​​​​ന്നു​​​​ണ്ട്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി, കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​രമ​​​​ന്ത്രി അ​​​​മി​​​​ത് ഷാ ​​​​എ​​​​ന്നി​​​​വ​​​​രാ​​​​ണ് ശ​​​​ര​​​​ദ് പ​​​​വാ​​​​റു​​​​മാ​​​​യി ച​​​​ര്‍ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. മ​​​​ണ്ഡ​​​​ല പു​​​​ന​​​​ര്‍നി​​​​ര്‍ണ​​​​യ, വ​​​​നി​​​​താ സം​​​​വ​​​​ര​​​​ണ ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​ക്കാ​​​​നു​​​​ള്ള പി​​​​ന്തു​​​​ണ ഉ​​​​റ​​​​പ്പി​​​​ക്കാ​​​​ന്‍ ബി​​​​ജെ​​​​പി കി​​​​ണ​​​​ഞ്ഞു ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​രു സ​​​​ഭ​​​​ക​​​​ളി​​​​ലും മൂ​​​​ന്നി​​​​ല്‍ ര​​​​ണ്ടു ഭൂ​​​​രി​​​​പ​​​​ക്ഷ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ലേ ബി​​​​ല്ലു​​​​ക​​​​ള്‍ പാ​​​​സാ​​​​കൂ.

ഇ​​​​രു എ​​​​ന്‍സി​​​​പി​​​​ക​​​​ളെ​​​​യും ല​​​​യി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള​​​​നീ​​​​ക്ക​​​​വും ഇ​​​​തോ​​​​ടൊ​​​​പ്പം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. എ​​​​ന്‍സി​​​​പി (അ​​​​ജി​​​​ത്) പ്ര​​​​സി​​​​ഡ​​​​ന്‍റും മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര ​​​​ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ സു​​​​നേ​​​​ത്ര പ​​​​വാ​​​​റി​​​​നെ അ​​​​നു​​​​ന​​​​യി​​​​പ്പി​​​​ക്കാ​​​​ന്‍ ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം ശ്ര​​​​മി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്. എ​​​​ന്നാ​​​​ല്‍, ല​​​​യ​​​​ന​​​​ത്തി​​​​ന് സു​​​​നേ​​​​ത്ര എ​​​​തി​​​​രാ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​രുവി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​ലെ​​​യും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ശ​​​​ര​​​​ദ് പ​​​​വാ​​​​ര്‍ നേ​​​​തൃ​​​​ത്വ​​​​മേ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. എ​​​ന്നാ​​​ൽ, ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ മൂ​​​​ത്ത സ​​​​ഹോ​​​​ദ​​​​ര​​​​ന്‍റെ പൗ​​​​ത്ര​​​​നും എം​​​​എ​​​​ല്‍എ​​​​യു​​​​മാ​​​​യ രോ​​​​ഹി​​​​ത് പ​​​​വാ​​​​ര്‍ ല​​​​യ​​​​ന​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​ണ്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​സ്ഥാ​​​​ന​​​​ത്തി​​​​നു​​​​ള്ള അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദം ശ​​​​ര​​​​ദ് പ​​​​വാ​​​​ര്‍ പ​​​​ക്ഷം ഉ​​​​പേ​​​​ക്ഷി​​​​ച്ചാ​​​​ല്‍ ധ​​​​നം വ​​​​കു​​​​പ്പ് ഉ​​​​ള്‍പ്പെ​​​​ടെ​​​​യു​​​​ള്ള സു​​​​പ്ര​​​​ധാ​​​​ന വ​​​​കു​​​​പ്പു​​​​ക​​​​ള്‍ ന​​​​ല്‍കാ​​​​മെ​​​​ന്നാ​​​​ണു ബി​​​​ജെ​​​​പി​​​​യു​​​​ടെ വാ​​​​ഗ്ദാ​​​​നം. മു​​​​തി​​​​ര്‍ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ക്കെ​​​​തി​​​​രേ നേ​​​​രി​​​​ട്ട് വി​​​​മ​​​​ര്‍ശ​​​​നം ന​​​​ട​​​​ത്ത​​​​രു​​​​തെ​​​​ന്ന് എ​​​​ന്‍സി​​​​പി നേ​​​​താ​​​​ക്ക​​​​ള്‍ക്ക് നേ​​​​തൃ​​​​ത്വം നി​​​​ര്‍ദേ​​​​ശം ന​​​​ല്‍കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​തേ​​​​സ​​​​മ​​​​യം, ശ​​​​ര​​​​ദ് പ​​​​വാ​​​​ർ​​​​പ​​​​ക്ഷം എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ ത​​​​ള്ളി സു​​​​പ്രി​​​​യ സു​​​​ലെ ഇ​​​​ന്ന​​​​ലെ രം​​​​ഗ​​​​ത്തെ​​​​ത്തി. ശ​​​ര​​​ദ് പ​​​വാ​​​ർ എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ചേ​​​ർ​​​ന്നേ​​​ക്കി​​​ല്ലെ​​​ന്നും കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു പ്ര​​​ശ്നാ​​​ധി​​​ഷ്ഠി​​​ത പി​​​ന്തു​​​ണ ന​​​ൽ​​​കു​​​മെ​​​ന്നും മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി​​​യും മു​​​തി​​​ർ​​​ന്ന എ​​​ൻ​​​സി​​​പി (അ​​​ജി​​​ത്) നേ​​​താ​​​വു​​​മാ​​​യ ഛഗ​​​ൻ ഭു​​​ജ്ബ​​​ൽ പ​​​റ​​​ഞ്ഞു. ശ​​​ര​​​ദ് പ​​​വാ​​​ർ എ​​​ൻ​​​ഡി​​​എ​​​യി​​​ൽ ചേ​​​രി​​​ല്ലെ​​​ന്ന് ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്) നേ​​​താ​​​വ് സ​​​ഞ്ജ​​​യ് റൗ​​​ത്ത് പ​​​റ​​​ഞ്ഞു. വ​​​ർ​​​ഗീ​​​യ​​​ശ​​​ക്തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ എ​​​ന്നും പോ​​​രാ​​​ടി​​​യ ച​​​രി​​​ത്ര​​​മാ​​​ണ് ശ​​​ര​​​ദ് പ​​​വാ​​​റി​​​നു​​​ള്ള​​​തെ​​​ന്ന് റൗ​​​ത്ത് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

Latest News

Corehub Up