Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : package

നേപ്പാളിന് സഹായ പാക്കേജ് 15,000 കോടി

ന്യൂ​ഡ​ൽ​ഹി: പ്ര​ള​യം ത​ക​ർ​ത്ത നേ​പ്പാ​ളി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും 15,000 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന സ​ഹാ​യ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ഇ​ന്ത്യ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി ബാ​ലേ​ന്ദ്ര ഷാ ​ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കു​ശേ​ഷ​മാ​ണ് പ്ര​ഖ്യാ​പ​നം.

ച​ർ​ച്ച​ക​ൾ​ക്കു പി​ന്നാ​ലെ അ​യോ​ധ്യ​ക്കും ജ​ന​ക്പു​രി​നും ഇ​ട​യി​ൽ "സ​ര​യു-​ക​മ​ല എ​ക്സ്പ്ര​സ്'ട്രെ​യി​ൻ സ​ർ​വീ​സ് ഇ​രു നേ​താ​ക്ക​ളും ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. കൂ​ടാ​തെ ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​പ്പാ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് ഇ​രു നേ​താ​ക്ക​ളും വ​ർ​ച്വ​ലാ​യി ത​റ​ക്ക​ല്ലി​ട്ടു. മാ​ർ​ച്ചി​ൽ അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ബാ​ലേ​ന്ദ്ര ഷാ​യു​ടെ ആ​ദ്യ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്.​ജ​യ​ശ​ങ്ക​റു​മാ​യും ബാ​ലേ​ന്ദ്ര ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

നേ​പ്പാ​ളി​ൽ ഐ​ഐ​ടി ഓ​ഫ് ഷോ​ർ കാ​മ്പ​സ്

നേ​പ്പാ​ളി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി സ്റ്റാ​ർ​ട്ട​പ്പ് ഇ​ൻ​കു​ബേ​റ്റ​ർ, ഇ​ന്നൊ​വേ​ഷ​ൻ ഹ​ബ്, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ (ഐ​ഐ​ടി) ഓ​ഫ്-​ഷോ​ർ കാ​മ്പ​സ് എ​ന്നി​വ സ്ഥാ​പി​ക്കാ​നും നേ​പ്പാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യ​യി​ൽ നി​യ​മ-​സാ​ങ്കേ​തി​ക പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും കൂ​ടി​ക്കാ​ഴ്ച​യി​ൽ തീ​രു​മാ​ന​മാ​യി.

നേ​പ്പാ​ളി​ൽ അ​ഗ്രോ-​ഇ​ൻ​ഡ​സ്ട്രി​യ​ൽ പാ​ർ​ക്ക് വി​ക​സി​പ്പി​ക്കാ​നും ഇ​ന്ത്യ സ​ഹാ​യി​ക്കും. ഇ​ന്ത്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ നേ​പ്പാ​ളി​ൽ നി​ർ​മി​ക്കു​ന്ന നാ​ഷ​ണ​ൽ പൊ​ലി​സ് അ​ക്കാ​ദ​മി​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി​യും ഇ​രു​കൂ​ട്ട​രും വി​ല​യി​രു​ത്തി.

റെ​യി​ൽ​വേ ലൈ​നു​ക​ൾ, പാ​ല​ങ്ങ​ൾ, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക് പോ​സ്റ്റു​ക​ൾ, പെ​ട്രോ​ളി​യം പൈ​പ്പ് ലൈ​നു​ക​ൾ തു​ട​ങ്ങി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​ലൂ​ടെ അ​തി​ർ​ത്തി ക​ട​ന്നു​ള്ള ഗ​താ​ഗ​ത​വും അ​തി​ർ​ത്തി​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും മെ​ച്ച​പ്പെ​ടു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും ഇ​രു​നേ​താ​ക്ക​ളും എ​ടു​ത്തു​പ​റ​ഞ്ഞു. കൂ​ടാ​തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തി​ന് ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

Latest News

Corehub Up