ന്യൂഡൽഹി: നെറ്റ്ഫ്ളിക്സിലൂടെ പ്രദർശിപ്പിക്കുന്ന പാക്കിസ്ഥാനിൽ നിന്നുള്ള ആദ്യ ടെലിവിഷൻ ഷോ ‘ജോ ബച്ചേ ഹേൻ സംഗ് സമൈത് ലോ’ക്കെതിരേ ഇന്ത്യയിൽ പ്രതിഷേധം ശക്തമായി.
പാക് ഷോയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ സിനിമാസംഘടനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു.
പാക് താരങ്ങളായ ഫവാദ് ഖാൻ, മഹിറ ഖാൻ, സനം സയിദ് തുടങ്ങിയവർ പ്രത്യക്ഷപ്പെടുന്ന ഷോയുടെ ട്രെയിലർ ചൊവ്വാഴ്ച പുറത്തിറങ്ങിരുന്നു. അടുത്ത വെള്ളിയാഴ്ചയാണ് റിലീസിംഗ്.