ന്യൂഡൽഹി: എസ്ഐആറിലെ ക്രമക്കേടുകൾക്കെതിരേ ഭരണഘടനാദിനത്തിൽ പ്രതിഷേധം കടുപ്പിച്ചു കോൺഗ്രസ്.
എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഡൽഹി കോൺഗ്രസ് അധ്യക്ഷൻ ദേവേന്ദർ യാദവ് എന്നിവരുടെ നേതൃത്വത്തിൽ ഡൽഹി സിവിൽ ലൈൻസിൽ മാർച്ച് നടത്തിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്.
വോട്ട് ചോരിക്കെതിരെ കോൺഗ്രസ് പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധമാർച്ച്.
കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ എൻഎസ്യുഐ ഡൽഹി സർവകലാശാലയിൽ “ഭരണഘടനാ സംരക്ഷണ” മാർച്ച് നടത്തി.