Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : controversy

മ​ല​യാ​ളി​ക​ളെ അ​ധി​ക്ഷേ​പി​ച്ച സം​ഭ​വം വി​വാ​ദ​മാ​യി; വാ​ക്കു​ക​ൾ വ​ള​ച്ചൊ​ടി​ച്ച​തെ​ന്ന് പ്ര​താ​പ് സിം​ഹ

മൈ​സൂ​രു: മ​ല​യാ​ളി​ക​ൾ​ക്കെ​തി​രെ ന​ട​ത്തി​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം വ​ൻ വി​വാ​ദ​മാ​യ​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി നേ​താ​വും മു​ൻ മൈ​സൂ​രു എം​പി​യു​മാ​യ പ്ര​താ​പ് സിം​ഹ രം​ഗ​ത്തെ​ത്തി. താ​ൻ ല​ക്ഷ്യ​മി​ട്ട​ത് മ​ല​യാ​ളി​ക​ളെ​യ​ല്ലെ​ന്നും, മ​റി​ച്ച് ഹി​ന്ദു സം​സ്കാ​ര​ത്തെ അം​ഗീ​ക​രി​ക്കാ​ത്ത ക​ള്ള​ന്മാ​രെ​യും സാ​മൂ​ഹി​ക​വി​രു​ദ്ധ​രെ​യു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്റെ വാ​ക്കു​ക​ളെ മാ​ധ്യ​മ​ങ്ങ​ളും മ​റ്റു​ള്ള​വ​രും വ​ള​ച്ചൊ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും സിം​ഹ ആ​രോ​പി​ച്ചു.

ഒ​രു ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു പ്ര​താ​പ് സിം​ഹ​യു​ടെ വി​വാ​ദ പ്ര​സം​ഗം. കു​ട​കി​ലേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ൾ ക​ർ​ണാ​ട​ക​യു​ടെ ത​ന​ത് സം​സ്കാ​രം ന​ശി​പ്പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക്ഷേ​പം. മ​ല​യാ​ളി​ക​ൾ ബു​ദ്ധി​യു​ള്ള​വ​രാ​ണെ​ന്ന് പ​റ​യാ​റു​ണ്ടെ​ങ്കി​ലും മ​റു​നാ​ട്ടി​ലെ​ത്തി​യാ​ൽ ആ ​വി​വേ​കം കാ​ണി​ക്കാ​റി​ല്ലെ​ന്ന് സിം​ഹ പ​രി​ഹ​സി​ച്ചു. ഗു​ണ്ട​ൽ​പേ​ട്ടി​ന്‍റെ പ​കു​തി​യോ​ളം മ​ല​യാ​ളി​ക​ൾ കൈ​യേ​റി​യെ​ന്നും, കു​ട​കി​ൽ മു​ഴു​വ​ൻ അ​വ​രു​ടെ തോ​ന്ന്യ​വാ​സ​മാ​ണെ​ന്നും ആ​രോ​പി​ച്ച മു​ൻ എം​പി, കേ​ര​ള​ത്തി​ൽ തെ​ങ്ങും കാ​യ​ലു​മ​ല്ലാ​തെ മ​റ്റൊ​ന്നു​മി​ല്ലെ​ന്നും അ​ധി​ക്ഷേ​പി​ച്ചി​രു​ന്നു.

പ്ര​സം​ഗ​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പൊ​തു​സ​മൂ​ഹ​ത്തി​ലും വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​ർ​ന്ന​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സിം​ഹ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.

Latest News

Corehub Up