Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Thiruparankundram

തി​രു​പ്പ​ര​ൻ​കു​ൻ​ട്രം: തർക്കസ്ഥലത്തേക്ക് പോകാൻശ്രമിച്ച തമിഴ്‌നാട് ബിജെപി അധ്യക്ഷൻ അറസ്റ്റിൽ

മധുര: തി​രു​പ്പ​ര​ൻ​കു​ൻ​ട്രം കാർത്തിക ദീപ വിവാദത്തെത്തുടർന്ന് തർക്കസ്ഥലത്തേക്ക് പോകാൻ ശ്രമിച്ച ബിജെപി. തമിഴ്‌നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രനെ പൊലിസ് അറസ്റ്റുചെയ്തു. തിരുപ്പരൻകുൻട്രത്തിലേക്ക് പോവുന്നവഴി തിരുനെൽവേലി താഴെയൂരിൽവച്ചാണ് പൊലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

ക്രമസമാധാനപാലനവും പ്രശ്‌നസാധ്യതകളും മുൻനിർത്തി നൈനാർ നാഗേന്ദ്രനു പുറമേ അഞ്ഞൂറോളം ഹിന്ദു മുന്നണി, ബിജെപി നേതാക്കളെ പൊലിസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്.

തിരുപ്പരൻകുൻട്രം കുന്നിന് മുകളിൽ കാർത്തികദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയതിനു പിന്നാലെ നടത്തിയ സുരക്ഷാ നടപടികളുടെ ഭാഗമായാണ് അറസ്റ്റ്.

Latest News

Corehub Up