Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Seven death

സൈ​നി​ക കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ൽ ട്ര​ക്കി​ടി​ച്ച് ഏ​ഴു മ​ര​ണം

ഭു​ജ്: ഗു​ജ​റാ​ത്തി​ലെ ക​ച്ച് ജി​ല്ല​യി​ൽ ദേ​ശീ​യ​പാ​ത​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ട്ര​ക്ക് കാ​റി​ലി​ടി​ച്ച് മൂ​ന്നു മാ​സ​മാ​യ പെ​ൺ​കു​ഞ്ഞ് ഉ​ൾ​പ്പ​ടെ സൈ​നി​ക കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഏ​ഴു പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. സൗ​ര​ഭ് സിം​ഗ് നേ​ഗി (30), ഭാ​ര്യ സ​വി​ത (30), മൂ​ന്നു മാ​സം പ്രാ​യ​മു​ള്ള മ​ക​ൾ ശി​വി​ക, രാ​ജേ​ഷ് സിം​ഗ് റാ​വ​ത്ത് (35), മ​ക​ൾ ര​ക്ഷി​ത (7), റി​ങ്കി ഗോ​സാ​യി (30), മ​ക​ൾ വാ​മി​ക (4) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

റാ​ൻ ഓ​ഫ് ക​ച്ച് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ഭു​ജി​ലേ​ക്കു മ​ട​ങ്ങി​യ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റി​ലാ​ണ് ട്ര​ക്കി​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ഏ​ഴു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഗ​ഡ്‌​വാ​ൾ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​വ​രെ​ല്ലാം. ഭു​ജി​ൽ സൈ​നി​ക​സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​ണി​വ​ർ.

അ​പ​ക​ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ദേ​ശീ​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ൽ​നി​ന്ന് (PMNRF) ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 50,000 രൂ​പ വീ​ത​വും ന​ൽ​കും. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രു​ക്കേ​റ്റ​വ​ർ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു.

Latest News

Corehub Up