Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Samajwadi Party

'അ​ച്ഛേ ദി​ൻ വ​ന്നി​ല്ല, ബു​രേ ദി​ൻ' അ​വ​സാ​നി​ക്കാ​റാ​യി; വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി അ​ഖി​ലേ​ഷ് യാ​ദ​വ്

ല​ക്നോ: യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി വ​മ്പ​ൻ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. തൊ​ഴി​ൽ, വി​ദ്യാ​ഭ്യാ​സം, ക​ർ​ഷ​ക​ക്ഷേ​മം, സാ​മൂ​ഹി​ക​നീ​തി, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​ന്ന​മ​നം എ​ന്നി​വ​യ്ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് പ്ര​ക​ട​ന​പ​ത്രി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഭ​ര​ണ​ഘ​ട​നാ ദി​ന​മാ​യ ന​വം​ബ​ർ 26ന് പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രാ​യ രാ​ഷ്ട്രീ​യ സ​ന്ദേ​ശ​മാ​ണെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വ് വ്യ​ക്ത​മാ​ക്കി. അ​ച്ഛേ ദി​ൻ ഒ​രി​ക്ക​ലും വ​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ബു​രേ ദി​ൻ അ​വ​സാ​നി​ക്കാ​റാ​യെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. അ​ധി​കാ​ര​ത്തി​ൽ​ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​മെ​ന്ന് ബി​ജെ​പി​ക്ക് അ​റി​യാ​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് അ​വ​രു​ടെ ഭാ​ഷ​യി​ൽ മാ​റ്റം വ​രു​ന്ന​തെ​ന്നും അ​ഖി​ലേ​ഷ് പ​റ​ഞ്ഞു.

അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 25 ല​ക്ഷം സ​ർ​ക്കാ​ർ ജോ​ലി​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നാ​ണ് എ​സ്പി​യു​ടെ പ്ര​ധാ​ന വാ​ഗ്ദാ​നം. മ​റ്റു മേ​ഖ​ല​ക​ളി​ലാ​യി ര​ണ്ട് മു​ത​ൽ മൂ​ന്ന് ല​ക്ഷം വ​രെ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്നും പാ​ർ​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജോ​ലി ല​ഭി​ക്കു​ന്ന​തു​വ​രെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് പ്ര​തി​മാ​സം 5,000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കും. ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ൽ​ദി​ന​ങ്ങ​ൾ 150 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യും ന​ട​പ്പാ​ക്കും. 

ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച ത​ട​യാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ളും നി​യ​മ​ന-​പൊ​തു​പ​രീ​ക്ഷ​ക​ളി​ൽ സു​താ​ര്യ​ത ഉ​റ​പ്പാ​ക്ക​ലും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ്ത്രീ​ക​ൾ​ക്ക് പ്ര​തി​വ​ർ​ഷം 40,000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ധാ​ന പ്ര​ഖ്യാ​പ​നം. സ്വ​യം​തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ വ​രെ സാ​മ്പ​ത്തി​ക സ​ഹാ​യ​വും വാ​ഗ്ദാ​നം ചെ​യ്യു​ന്നു. 

ഗാ​ർ​ഹി​ക ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 300 യൂ​ണി​റ്റ് സൗ​ജ​ന്യ വൈ​ദ്യു​തി ന​ൽ​കും. ക​ർ​ഷ​ക​രു​ടെ കാ​ർ​ഷി​ക വാ​യ്പ​ക​ൾ പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ളു​മെ​ന്നും 2028-ഓ​ടെ ജാ​തി സെ​ൻ​സ​സ് ന​ട​പ്പാ​ക്കു​മെ​ന്നും പാ​ർ​ട്ടി വാ​ഗ്ദാ​നം ചെ​യ്യു​ന്നു. പി​ന്നാ​ക്ക​ക്കാ​ർ, ദ​ളി​ത​ർ, ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സാ​മൂ​ഹി​ക​നീ​തി ഉ​റ​പ്പാ​ക്കാ​ൻ പി​ഡി​എ സാ​മൂ​ഹി​ക​നീ​തി ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ക്കു​മെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​യു​ന്നു.

Latest News

Corehub Up