Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

National : Vadodara

ജെ​യ്ഷെ മു​ഹ​മ്മ​ദു​മാ​യി ബ​ന്ധ​മു​ള്ളയാ​ൾ അ​റ​സ്റ്റി​ൽ

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദ്: ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ജെ​​​​​യ്ഷെ മു​​​​​ഹ​​​​​മ്മ​​​​​ദു​​​​​മാ​​​​​യി ബ​​​​​ന്ധ​​മു​​ള്ള​​യാ​​​​​ൾ വ​​​​​ഡോ​​​​​ദ​​​​​ര​​​​​യി​​​​​ൽ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി. ആ​​​​​സാം ക​​​​​രിം​​​​​ഗ​​​​​ഞ്ച് സ്വ​​​​​ദേ​​​​​ശി മു​​​​​ഹ​​​​​മ്മ​​​​​ദ് സ​​​​​ഹാ​​​​​റു​​​​​ൽ ഇ​​​​​സ്‌​​​​​ലാം ക​​​​​ബീറു​​​​​ദ്ദീ​​​​​ൻ (22) ആ​​​​​ണ് പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​ത്.

വ​​​​​ഡോ​​​​​ദ​​​​​ര​​​​​യി​​​​​ലെ വ്യോ​​​​​മ​​​​​സേ​​​​​നാ കേ​​​​​ന്ദ്രം ഉ​​​​​ൾ​​​​​പ്പ​​​​​ടെ ആ​​​​​ക്ര​​​​​മി​​​​​ക്കാ​​​​​ൻ ഇ​​​​​യാ​​​​​ൾ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​താ​​​​​യി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു. ഗു​​​​​ജ​​​​​റാ​​​​​ത്ത് തീ​​​​​വ്ര​​​​​വാ​​​​​ദ വി​​​​​രു​​​​​ദ്ധ സ്ക്വാ​​​​​ഡാ​​​​​ണ് ക​​​​​ബീ​​​​​റു​​​​​ദ്ദീ​​​​​നെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്.

ഇ​​​​​യാ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​യു​​​​​ധ​​​​​വും വെ​​​​​ടി​​​​​ക്കോ​​​​​പ്പു​​​​​ക​​​​​ളും പി​​​​​ടി​​​​​ച്ചെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി എ​​​​​ടി​​​​​എ​​​​​സ് പ​​​​​റ​​​​​യു​​​​​ന്നു. ഓ​​​​​ട്ടോ​​​​​മാ​​​​​റ്റി​​​​​ക് തോ​​​​​ക്ക്, മൂ​​​​​ന്ന് ലൈ​​​​​വ് കാ​​​​​ട്രി​​​​​ഡ്ജു​​​​​ക​​​​​ൾ, ജെ​​​​​യ്‌​​​​​ഷെ മു​​​​​ഹ​​​​​മ്മ​​​​​ദി​​​​​ന്‍റെ പ​​​​​താ​​​​​ക, ര​​​​​ണ്ട് മൊ​​​​​ബൈ​​​​​ൽ ഫോ​​​​​ണു​​​​​ക​​​​​ൾ, സിം ​​​​​കാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ, 20,000 രൂ​​​​​പ എ​​​​​ന്നി​​​​​വ പ്ര​​​​​തി​​​​​ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ക​​​​​ണ്ടെ​​​​​ടു​​​​​ത്ത​​​​​താ​​​​​യി എ​​​​​ടി​​​​​എ​​​​​സ് അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up