ഡാളസ്: ഡാളസ് മലയാളി അസോസിയേഷന്റെയും ഫോമ ടെക്സോമ റീജിയണിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടന്ന ദേശീയ കാര്‍ഡ് ഗയിം ടൂര്‍ണമെന്റില്‍ നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന മലയാളി കാര്‍ഡ് ഗയിം ആരാധകരുടെ വന്‍ ജനപങ്കാളിത്തം.
ഇന്റര്‍നാഷണല്‍ 56, 28, റമ്മി തുടങ്ങിയ ഇനങ്ങളില്‍ നടത്തപ്പെട്ട മത്സരങ്ങളില്‍ നൂറിലധികം മത്സരാർഥികള്‍ പങ്കെടുത്തു. റമ്മി കാര്‍ഡ് ഗയിമില്‍ ഏറ്റവും കൂടുതല്‍ പേയിന്റുകള്‍ നേടി സാബു വട്ടമറ്റം ചാമ്പ്യനായി.