x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍​ഡ് മ​ത്സ​രം സംഘടിപ്പിച്ച് ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ

ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍
Published: November 23, 2026 03:44 PM IST | Updated: November 23, 2026 03:44 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും ഫോ​മ ടെ​ക്സോ​മ റീ​ജി​യ​ണി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ കാ​ര്‍​ഡ് ഗ​യിം ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും എ​ത്തി​ച്ചേ​ര്‍​ന്ന മ​ല​യാ​ളി കാ​ര്‍​ഡ് ഗ​യിം ആ​രാ​ധ​ക​രു​ടെ വ​ന്‍ ജ​ന​പ​ങ്കാ​ളി​ത്തം.

ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ 56, 28, റ​മ്മി തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ല്‍ ന​ട​ത്ത​പ്പെ​ട്ട മ​ത്സ​ര​ങ്ങ​ളി​ല്‍ നൂ​റി​ല​ധി​കം മ​ത്സ​രാ​ർഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. റ​മ്മി കാ​ര്‍​ഡ് ഗ​യി​മി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​യി​ന്‍റു​ക​ള്‍ നേ​ടി സാ​ബു വ​ട്ട​മ​റ്റം ചാ​മ്പ്യ​നാ​യി.

 

K-Rail Survey

28 ഗെയി​മി​ല്‍ എ​ബ്ര​ഹാം എ​ബ്ര​ഹാം, വ​ര്‍​ഗീ​സ് എ​ബ്ര​ഹാം, റോ​യി ആ​ന്‍റ​ണി എ​ന്നി​വ​ര്‍ അ​വ​സാ​ന റൗ​ണ്ടി​ല്‍ വി​ജ​യി​ച്ചു. മ​നോ​ജ് ഓ​ലി​ക്ക​ല്‍, തോ​മ​സ് അ​ഗ​സ്റ്റി​ന്‍, പോ​ള്‍ മാ​ണി എ​ന്നി​വ​രും വി​ജ​യി​ക​ളാ​യി 56 ഗ​യി​ല്‍ വി​ജ​യി​ക​ളാ​യി.

56 ടൂ​ര്‍​ണ​മെ​ന്‍റ് വി​ജ​യി​ക​ള്‍​ക്ക് 2001 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ഡി​എം​എ ന​ല്‍​കു​ന്ന എ​വ​ര്‍​ട്രോ​ളിം​ഗ് ട്രോ​ഫി​യും 28 വി​ജ​യി​ക​ള്‍​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 1001 ഡോ​ള​റും എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും റ​മ്മി വി​ജ​യി​ക​ള്‍​ക്ക് 1001 ഡോ​ള​റി​ന്‍റെ ഒ​ന്നാം സ​മ്മാ​ന​വും ന​ല്‍​കി.

K-Rail Survey

എ​ല്ലാ മ​ത്സ​ര​ങ്ങ​ള്‍​ക്കും ര​ണ്ടും മൂന്നും നാ​ലും വി​ജ​യി​ക​ള്‍​ക്ക് കാ​ഷ് അ​വാ​ര്‍​ഡു​ക​ളും സ​മ്മാ​നി​ച്ചു. ബി​നോ ക​ല്ലു​ങ്ക​ലും ഷി​ബു ജ​യിം​സും ചേ​ര്‍​ന്ന് സംഘടിപ്പിച്ച ഗെയി​മി​നു ജൂ​ഡി ജോ​സ്, ഷെ​ല്ലി തോ​മ​സ്, ബി​ജു ലോ​സ​ണ്‍, മ​ധു ജോ​സ​ഫ്, സൈ​ജു അ​ത്തി​ക്ക​ളം, ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര, ജി. ശ്രീ​നാ​ഥ് ​തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വ​മേ​കി.

Tags : DallasMalayaliAssociation CardTournament Dallas MalayaliCommunity IndianCommunity

Recent News

Corehub Up