കലിഫോർണിയ: മഹാത്മാ ഗാന്ധിയുടെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെയും ജന്മവാർഷികത്തോട് അനുബന്ധിച്ച് ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ദക്ഷിണ കലിഫോർണിയയിലും നെവാഡയിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
സെൽഫ് റിയലൈസേഷൻ ഫെലോഷിപ്പിന്റെ സഹകരണത്തോടെ എൽഎയിലേക്ക് ഷ്രൈനിൽ നടന്ന ചടങ്ങിൽ ഗാന്ധിജിയുടെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി.