ടിമ്മിൻസ്: ഒന്റാറിയോയിലെ ടിമ്മിൻസിൽ കാണാതായ മലയാളി വിദ്യാർഥി കെവിൻ സാബുവിനെ (25) മരിച്ചനിലയിൽ കണ്ടെത്തി. പത്തനംതിട്ട കുമ്പനാട് നെല്ലിമല ചുണ്ടമണ്ണിൽ സാബുവിന്റെ മകനാണ്.
കെവിനെ കണ്ടെത്താൻ നവംബർ 16ന് ടിമ്മിൻസ് പൊലിസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.