Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : police in Texas

America

ടെ​ക്സ​സി​ൽ പൊ​ലി​സി​ന് നേ​രെ ആ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് വെ​ടി​യേ​റ്റു, 18-കാ​ര​ൻ അ​റ​സ്റ്റി​ൽ

ഗാ​ർ​ല​ൻ​ഡ് : ഫെ​ഡ​റ​ൽ വാ​റ​ണ്ട് ന​ട​പ്പാ​ക്കാ​നെ​ത്തി​യ പൊ​ലി​സ് സം​ഘ​ത്തി​ന് നേ​രെ തോ​ക്കു​മാ​യി എ​ത്തി​യ മൂ​ന്ന് പേ​ർ​ക്ക് വെ​ടി​യേ​റ്റു. ടെ​ക്സ​സി​ലെ ഗാ​ർ​ല​ൻ​ഡി​ൽ റോ​സ്ഹി​ൽ റോ​ഡി​ലെ 4200 ബ്ലോ​ക്കി​ലു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്റ് സ​മു​ച്ച​യ​ത്തി​ൽ വൈ​കി​ട്ട് 5.40ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​രു​ക്കേ​റ്റ മൂ​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡാ​ള​സ് പൊ​ലീ​സി​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 18 വ​യ​സു​കാ​ര​ൻ ദ​വാ​ൻ ആ​ന്‍റ​ണി ടെ​യ്‌​ല​റെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നാ​യാ​ണ് യു​എ​സ് മാ​ർ​ഷ​ൽ​സ് ടാ​സ്ക് ഫോ​ഴ്സും ഗാ​ർ​ല​ൻ​ഡ് പൊ​ലി​സും സ്ഥ​ല​ത്തെ​ത്തി​യ​ത്.

ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന് സ​മീ​പ​മെ​ത്തി​യ​പ്പോ​ൾ മൂ​ന്ന് പേ​ർ തോ​ക്കു​ക​ളു​മാ​യി പൊ​ലി​സി​ന് നേ​രെ ഓ​ടി​യെ​ത്തി​യ​താ​യും, തു​ട​ർ​ന്ന് പൊ​ലി​സ് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഗാ​ർ​ല​ൻ​ഡ് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രു​ക്കേ​റ്റി​ട്ടി​ല്ല. പ്ര​ധാ​ന പ്ര​തി​യാ​യ ദ​വാ​ൻ ആ​ന്റ​ണി ടെ​യ്‌​ല​റെ പ​രു​ക്കു​ക​ളി​ല്ലാ​തെ അ​റ​സ്റ്റ് ചെ​യ്തു.

വെ​ടി​യേ​റ്റ മൂ​ന്ന് പേ​രു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ടി​വ​യ്പ്പി​ൽ ഉ​ൾ​പ്പെ​ട്ട ഗാ​ർ​ല​ൻ​ഡ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് അ​വ​ധി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഡാ​ള​സ് കൗ​ണ്ടി പ​ബ്ലി​ക് ഇ​ന്റ​ഗ്രി​റ്റി യൂ​ണി​റ്റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

Latest News

Corehub Up