ഷാർലറ്റ് (നോർത്ത് കാരലിന): കേരളത്തിന്റെ സാംസ്കാരിക പൈതൃകവും മലയാളത്തിന്റെ തനിമയും വിളിച്ചോതി വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) ഷാർലറ്റ് പ്രൊവിൻസിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ആഘോഷം സംഘടിപ്പിച്ചു.
സംഗീതവും നൃത്തവും നാടകവും ചെണ്ടമേളവും സമന്വയിച്ച ആഘോഷം പ്രവാസി മലയാളികളുടെ സാംസ്കാരിക സംഗമമായി മാറി. സാജു തുരുത്തേൽ, എൽദോ പോൾ, ഷാജി പീറ്റർ, ജോൺ പീറ്റേഴ്സ്, സിബി ജേക്കബ് എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയഗാനങ്ങൾ ആലപിച്ചു. എൽദോ പോൾ സ്വാഗതം ആശംസിച്ചു.
സ്മിത ഭാസി സഞ്ജീവിന് ആദരം
49-ാമത് മിസിസ് യൂണിവേഴ്സ് 2026 മത്സരത്തിൽ അവസാന 25 മത്സരാർഥികളിൽ ഇടം നേടുകയും ‘മിസിസ് യൂണിവേഴ്സ് പേഴ്സണാലിറ്റി’ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്ത സ്മിത ഭാസി സഞ്ജീവിനെ ചടങ്ങിൽ മുഖ്യാതിഥിയായി ആദരിച്ചു.
സാജു തുരുത്തേൽ, ഷാജി പീറ്റർ, എൽദോ പോൾ, ജോൺ പീറ്റേഴ്സ് എന്നിവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. ആഘോഷങ്ങൾക്ക് പിന്തുണ നൽകിയ ജോൺ പീറ്റേഴ്സ്, ജോർജ് ജോസഫ്, ഷാജി പീറ്റർ, എൽദോ പോൾ എന്നിവരുൾപ്പെടെയുള്ള സ്പോൺസർമാരെയും ചടങ്ങിൽ ആദരിച്ചു.